Tuesday 22 August 2017

വിവാദങ്ങളുടെ തോഴൻ ജസ്റ്റിസ് സി എസ് കർണൻ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

By BINDU PP.12 Jun, 2017

imran-azhar

 

 

 

വിവാദങ്ങളുടെ തോഴൻ ജസ്റ്റിസ് സി എസ് കർണൻ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. ഒളിവിലായിരിക്കുമ്പോൾ വിരമിക്കുന്ന രാജ്യത്തെ ആദ്യ ഹൈക്കോടതി ജഡ്ജിയാണ് കര്‍ണന്‍. കോടതി അലക്ഷ്യക്കേസില്‍ സുപ്രിം കോടതി തടവുശിക്ഷ പുറപ്പെടുവിച്ചതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന ജസ്റ്റിസ് സി എസ് കര്‍ണന്‍ ഇന്ന് സ്ഥാനം ഒഴിയുന്നത്. സുപ്രിംകോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് മെയ് 10 മുതല്‍ ജസ്റ്റിസ് കര്‍ണന്‍ ഒളിവിലാണ്.

 

കര്‍ണനെ കണ്ടെത്താനായി കൊല്‍ക്കത്ത പൊലീസ്ചെന്നൈയിലെ കര്‍ണന്റെ വസതിയിലെത്തിയെങ്കിലും അദ്ദേഹം എവിടെയെന്ന് ഇപ്പോഴും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.ചീഫ് ജസ്റ്റിസ് ജെ എസ് കേഹര്‍ അടക്കം, തനിക്കെതിരായ കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് സുപ്രിംകോടതി കര്‍ണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്ത് ആദ്യമായി തടവുശിക്ഷ ലഭിക്കുന്ന ഹൈക്കോടതി ജഡ്ജി കൂടിയാണ് കര്‍ണന്‍.നേരത്തെ കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ സുപ്രിംകോടതി എടുത്തുകളഞ്ഞിരുന്നു.

 

കര്‍ണന് യാതൊരു ഫയലുകളും രേഖകളും നല്‍കരുതെന്നും കൊല്‍ക്കത്ത ഹൈക്കോടതിയ്ക്ക് നിര്‍ദേശം നല്‍കിരുന്നു. ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് കര്‍ണ്ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. സുപ്രീം കോടതി ജഡ്ജിമാരും, വിരമിച്ച ജഡ്ജിമാരും അഴിമതിക്കാരാണെന്ന് ആരോപിച്ച് ജസ്റ്റിസ് കര്‍ണന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്തയച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന് സുപ്രിം കോടതിയെ അറിയിച്ച ജസ്റ്റിസ് കര്‍ണന്‍, ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ജസ്റ്റിസ് കർണൻ.

 

2015 ൽ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന ഭീഷണിയുമായി അതേ കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് സിഎസ് കർണൻ രംഗത്തുവന്നത്തായിരുന്നു സംഭവത്തിന്റെ തുടക്കം. തന്റെ ജുഡീഷ്യൽ പ്രവൃത്തികളിൽ ചീഫ് ജസ്റ്റിസ് കൈകടത്തുന്നുവെന്നാരോപിച്ചാണ് ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുമെന്ന് ജസ്റ്റിസ് സിഎസ് കർണൻ ഭീഷണി മുഴക്കിയത്.

 

കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് കർണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യ സംഭവം അത്യപൂർവ്വ നടപടി കോടതിയലക്ഷ്യ കേസിൽ ഹാജരാകാത്തതിനാൽ നിരുപാധികം മാപ്പുപറഞ്ഞ് തലയൂരാമെന്നാണ് അദ്ദേഹം കരുതിയത്. അതിന്റെ ഭാഗമായി ജസ്റ്റിസ് കർണന്റെ അഭിഭാഷകൻ  ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചു. ജസ്റ്റിസ് കർണൻ നിരുപാധികം മാപ്പു പറയാൻ തയാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. മാപ്പുപറയാനുള്ള അവസരം ജസ്റ്റിസ് കർണനു ലഭിച്ചില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


എന്നാൽ, ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷ വിധിച്ചത് ഏഴംഗ ഭരഘടനാ ബെഞ്ചാണ്. ആ ബെഞ്ചിനു മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.


ഇതിനിടെ ജസ്റ്റിസ് കർണന്റെ കുടുംബവും വിവാദവിഷയത്തിൽ ഇടപെടാൻ ശ്രമിച്ചിരുന്നു . കർണനെക്കൊണ്ടു മാപ്പു പറയിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമായിരുന്നു. മാപ്പുപറഞ്ഞ് അച്ഛനെ കേസിൽനിന്ന് രക്ഷിക്കണമെന്നാണ് ജസ്റ്റിസ് കർണന്റെ മക്കളുടെ താത്പര്യം പ്രകടിപ്പിച്ചിരുന്നു . എന്നാൽ നിയമനടപടികളിലൂടെ സുപ്രീംകോടതിയെ നേരിടാനാണ് ജസ്റ്റിസ് കർണന്റെ തീരുമാനമായിരുന്നത് എന്നാൽ ഒടുവിൽ ഒളിവിൽ ഇരുന്ന് സ്ഥാനമൊഴിയേണ്ട ഗതിയാണ് സി എസ് കര്‍ണന് വരുന്നത് .