Sunday 08 December 2019




ആര്‍ത്തവരക്തം മുഖത്തു പുരട്ടിയും നെറ്റിയില്‍ തിലകമാക്കിയും യുവതി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍

By uthara.11 May, 2019

imran-azhar

ചെന്നൈ : ആര്‍ത്തവരക്തത്തെ സ്വയം വിശുദ്ധീകരിച്ചുകൊണ്ട് മുഖത്ത് പുരട്ടിയും നെറ്റിയില്‍ തിലകമാക്കി അണിയുന്ന യുവതിയുടെ ചിത്രം ഇപ്പോൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ വുമണ്‍ എംപവര്‍മെന്റ് എന്ന പേരില്‍ കോളേ ഇസ് ഡോറ എന്ന യുവതിയാണ് സെല്‍ഫികള്‍ പങ്കുവെച്ചിരിക്കുന്നത് . ഇത് ആത്മീയമായി സൗഖ്യപ്പെടാന്‍ സഹായകരമാകും എന്ന് രേഖപ്പെടുത്തിയാണ് ചിത്രം പങ്കുവെച്ചത് .

 

സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ ആര്‍ത്തവരക്തത്തെ തിലകമായി നെറ്റിയില്‍ അണിഞ്ഞും മുഖത്ത് പുരട്ടികൊണ്ടും ഏറ്റവും ശക്തമായ സമയമാണെന്ന് പറയുന്നു. ങ്ങളുടെ രക്തം കൊണ്ട് സ്വയം വിശുദ്ധീകരിക്കുന്നതിലൂടെ നിങ്ങളെ ഏറെ അഭിമാനമുള്ളവരാക്കുമെന്നും കോളേ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു.

 

കോളേ ഇസ് ഡോറ മന്ത്രവാദത്തില്‍ പ്രസിദ്ധയായണ് . ഏറ്റവും കൂടുതല്‍ ആത്മാവുമായി നിങ്ങൾ ബന്ധം പുലർത്തിയിരിക്കുന്നത് ആര്‍ത്തവ ദിനങ്ങളിലാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വളരെയധികം ഉള്‍ക്കാഴ്ച ഈ സമയങ്ങളില്‍ ഭിക്കുന്നുമെന്നും കോളേ പറഞ്ഞു .