Tuesday 26 October 2021




അവൾ ഇന്നും പ്രണയിക്കുകയാണ് .....

By BINDU PP.11 Feb, 2017

imran-azhar
 
 
 
 
 
 
ലക്ഷ്മി അഗർവാൾ  എന്ന ഈ പേര് നമ്മളിൽ സുപരിചിതമാക്കിയത് മറ്റൊന്നുമല്ല ഒരു ദുരന്തമാണ് ..... ലക്ഷ്‍മി ജനിച്ചത് ഡൽഹിയിലെ ഇടത്തരം കുടുംബത്തിലാണ്. ലക്ഷമി മിടുക്കിയായിരുന്നു പോസിറ്റീവ് ആയിരുന്നു ... കുഞ്ഞുനാൾ മുതൽ എല്ലാവരുടെയും പ്രതീക്ഷയായിരുന്നു.    24ാം വയസിൽ അവൾ ഏഴ് പ്രധാന സർജറികളിലൂടെ കടന്നു പോയി..2005  ആ  ഏപ്രിൽ പ്രഭാതത്തെ ഇന്നും അവൾ പേടിയോടെയാണ് ഓർക്കുന്നത്...അവളുടെ സ്വപ്നങ്ങളുടെ ചിറകറ്റുപോയ ആ  ദിവസം ....അവളുടെ വിശ്വാസങ്ങൾക്ക് മങ്ങൽ വീണ ദിവസം.....അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മീതെ ആസിഡ് വീണ ആ  ദിവസങ്ങളിലെ വേദന ഇന്നും ഒരു ചെറു പിഞ്ചിരിയോടെ അവൾ ഓർക്കുന്നു....
 
 
പക്ഷെ ഇന്ന് അവൾ സന്തുഷ്ടയാണ്....ഇന്ന് അവൾ ഒരു ഭാര്യയാണ് ...അമ്മയാണ്.... സ്വപ്ങ്ങളെ എത്തിപിടിച്ച മിടുക്കിയായിരുന്നു .... ഇന്ന് അവൾ അറിയപെടുന്നത് ഒരു ക്യാമ്പയിനറായിട്ടാണ്. ഈ ലോകത്ത് ആസിഡ് അപകടം പറ്റിയവരെ ചേർത്തുപിടിക്കുന്നു....2014  ഒരു ജനുവരിയിലായിരുന്നു അലോക് ഡിജിത് ലക്ഷമിയുടെ ജീവിതത്തിലേക്ക് വന്നത് ....അവളുടെ വിശ്വാസമായി ...അവളുടെ സ്വപ്ങ്ങൾക്ക് കൈത്താങ്ങായി അവൻ വന്നത് .....ഈ സമൂഹവുമായി അവൾക്ക് ഒരു പുകമറയുടെ ദുരമുണ്ടായിരുന്നു.....ഇരുട്ടിന്റെ വഴിയിൽ നിന്ന് അവൾക്ക് വെളിച്ചമായി വന്നത് അവനായിരുന്നു....ആത്മഹത്യ എന്നത് ഭീരുത്വമാണെന്നറിഞ്ഞിട്ടാണ് അവൾ അതിലേക്ക് നടന്നുനീങ്ങാത്തത്....അവൾ ജീവിക്കാൻ മറന്നുപോയ നിമിഷങ്ങളായിരുന്നു അവൾക്ക് അതെല്ലാം ...എന്നാൽ അവൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ഒരു ഭർത്താവുമാത്രമായിട്ടല്ലായിരുന്നു. ഒരു സുഹൃത്തും വഴികാട്ടിയും ...അവളുടെ സ്വപ്ങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു ജീവിത പങ്കാളിയായി അവൻ അവളുടെ ജീവിതത്തിന് ധൈര്യമായി. അവൾ ഇന്നും പ്രണയിക്കുകയാണ് ഒരു ദുരന്തത്തിൽ നിന്ന് അവളെ കൈപിടിച്ചു ഉയർത്തിയ അവനെ ......ജീവിതം പാതിവഴിയിൽ നിന്നുപോയ അവൾക്ക് വെളിച്ചമായി മാറിയ അവനെ.... ഇന്ന് അവൾ സന്തുഷ്ടയായ ഭാര്യയാണ് ..അമ്മയാണ് ....ദുരന്തങ്ങൾപേറി നടക്കുന്ന ഒരു കൂട്ടം പെൺകുട്ടികളുടെ ചേച്ചിയാണ് ......