Monday 25 October 2021




ഇലഞ്ഞിപ്പൂക്കള്‍ വാടിയാലും മണം മായില്ല.........

By Greeshma G Nair.11 Feb, 2017

imran-azhar

 


  ഇലഞ്ഞിപ്പൂക്കള്‍ വാടിയാലും മണം മായില്ല...അതുപോലെ തന്നെ എത്ര ദൂരെ മറഞ്ഞു പോയാലുംമലയാളത്തിന്റെ മാധവികുട്ടിയെ ആരും മറക്കില്ല.



ഓര്മ്മയുണ്ടോ നമ്മുടെ ആമിയെ ,ആമിയെന്ന മാധവികുട്ടിയെ ..അനേക വിമർശനങ്ങൾ നേരിട്ട കറതീര്ന്ന എഴുത്തുകാരി . പ്രണയത്തെ ഇഷ്ടപ്പെടുന്നവർ മാധവിക്കുട്ടിയുടെ രചനകൾ ഒരു തവണയെങ്കിലും വായിക്കാൻ മറന്നു കാണില്ല . മനസിലാക്കാൻ മനപൂർവം പലരും ശ്രമിക്കാതെ പോയ  ആമി ,സ്നേഹത്തിനുവേണ്ടി കേഴുന്ന നിരാലംബമായ ഒരു ഹൃദയത്തിന്റെ   തേങ്ങലുകളായിരുന്നു ആമിയുടെ രചനകള്‍. രതിഭാവനകൾ കലർന്ന പ്രണയത്തിനുടമയായിരുന്നു ആമി .ഒരു സ്ത്രീയുടെ അനുഭവം പച്ചയായ രീതിയിൽ ആവിഷ്കരിച്ച കവയിത്രി .



കേരളീയ സ്ത്രീത്വത്തെ ദാമ്പത്യത്തിന്റെ ശ്രുതിഭംഗങ്ങളില്‍ നിന്നും വീണ്ടെടുക്കുകയായിരുന്നു മാധവികുട്ടി.  ദാമ്പത്യത്തിന്റെ വിഹ്വലതകളോട് കലഹിച്ച് വീടിനപ്പുറമുള്ള ലോകത്തേയ്ക്കും സ്‌നേഹം പടര്‍ത്താന്‍ ശ്രമിച്ച കഥാകാരി. ആ മനസ്സ്   അനന്തവിഹായസിലും  ജലാശയങ്ങള്‍ക്കും,  മീതെ  പറന്നു നടന്നു .




 പ്രണയത്തിന്റെ നൈസര്‍ഗികതയില്‍ ലഹരികൊള്ളുന്ന മാധവികുട്ടിയുടെ കഥാപാത്രങ്ങള്‍ ..പ്രണയം ഒരു സ്വാതന്ത്ര്യ സമരമാണെന്ന് തിരിച്ചറിഞ്ഞു ലോകത്തോട് മുഴുവന്‍ പ്രണയം പ്രഖ്യാപിച്ച ഈ പ്രതിഭ വിളക്കുകള്‍ക്കപ്പുറം  പ്രണയോല്‍സവത്തോടെ എഴുത്തില്‍ നൃത്തം ചെയ്യുന്നുണ്ട്. കോടി ജന്മങ്ങളിലെ അനുരാഗസാഫല്യം ഒറ്റ ജന്മത്തിലൂടെ അനുഭവിച്ചു തീര്പ്പാൻ  ആഗ്രഹിക്കുന്ന പ്രണയലഹരിയാണ് ആമി  പകര്‍ന്നു വെച്ചത്.



മലയാളത്തിന്റെ നിത്യവസന്തം, എന്നും യൌവ്വനം മനസ്സില്‍ കാത്തുസൂക്ഷിച്ച ഒരു സ്ത്രീ. നഗ്നത സൃഷ്ടിയുടെ സൌ‍ദര്യമാണെന്ന് വിശേഷിപ്പിച്ചിരുന്ന വാനമ്പാടി. മലയാളികളെ പ്രേമിക്കാൻ പഠിപ്പിച്ച സ്വന്തം എഴുത്തുകാരി.  


"
 പ്രണയിക്കാന്‍ പഠിപ്പിച്ച മാധവികുട്ടി
ഒരു പ്രണയം യാത്രയായി
ഒരു പ്രണയം അസ്തമിച്ചു
സത്യമായ ഭാഷയിലൂടെ
എന്നെ , നിങ്ങളെ, നമ്മളെ
പ്രണയിക്കാന്‍ പഠിപ്പിച്ച
മലയാളത്തിന്റെ മാധവികുട്ടി"  


 

"എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നുമാത്രം ഉറങ്ങും.

മാ്ന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്നഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.

വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും മഞ്ചലിലെന്നപോല്‍ മലര്‍ന്ന് കിടക്കുകയും ചെയ്യും"