Tuesday 12 December 2017

തുമ്പപ്പൂവ്......

By sruthy sajeev .11 Aug, 2017

imran-azhar

തുമ്പപ്പൂവ്......    കവിത


രചന : വൈലോപ്പിള്ളി ശ്രീധര മേനോന്‍


മാനിച്ചോരോ മലരുകള്‍ ചെന്നൂ മാബലി ദേവനെയെതിരേല്‍ക്കാന്‍

തങ്കച്ചാറില്‍ തനുമിന്നും പടി മുങ്ങിച്ചെന്നൂ മുക്കുറ്റി

പാടലമാം പട്ടാടയൊടെത്തി പാടത്തുള്ളൊരു ചിറ്റാട

ആമ്പലിനുണ്ടു കിരീടം, നെല്‌ളി-ക്കഴകിലുമുണ്ടൊരു സൗരഭ്യം!

കരള്‍ കവരുന്നൊരു നിറമോ മണമോ കണികാണാത്തൊരു തുമ്പപ്പൂ

വ്രീളയൊതിക്കിയണഞ്ഞു, കാലടി പോലെയിരിക്കും തുമ്പപ്പൂ!

ദേവന്‍ കനിവൊടു നറുമുക്കുറ്റി-പ്പൂവിനെയൊന്നു കടക്ഷിച്ചു.

 

കുതുകാല്‍ത്തടവി ചിറ്റാടപ്പൂകൂടുതലൊന്നു തുടുപ്പിച്ചു

ആമ്പലിനേകി പുഞ്ചിരി നെല്‌ളി-പ്പൂണ്‍പിനെയമ്പൊടു ചുംബിച്ചു

പാവം തുമ്പയെ വാരിയെടുത്തഥദേവന്‍ വച്ചൂ മൂര്‍ധാവില്‍!

പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളില്‍ നീയേ ഭാഗ്യവതി!