Wednesday 03 June 2020




മമ്മൂട്ടി കേള്‍ക്കുന്നത് പോലൊന്നുമല്ല, ആരാധകന്റെ പോസ്റ്റ് വൈറലാകുന്നു

By praveenprasannan.16 May, 2020

imran-azhar

മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയെ നേരില്‍ കണ്ട അനുഭവം വിവരിച്ചുളള ശ്രീജിത്ത് എന്ന യുവാവിന്റെ പോസ്റ്റ്് വൈറലാവുന്നു.


 

ലോക് ഡൗണ്‍ കാലത്ത് ഒരു മാസം നീണ്ട വീട്ടിലിരിപ്പിന് ശേഷം ജോലിയില്‍ പ്രവേശിച്ചപ്പോള്‍ താരചക്രവര്‍ത്തിയുടെ വീട്ടില്‍ പേകേണ്ടി വന്നതും അദ്ദേഹവുമായുളള കൂടിക്കാഴ്ചയുമൊക്കെ രസകരമായാണ് ശ്രീജിത്ത് പറഞ്ഞിട്ടുളളത്. മമ്മൂട്ടിയുടെ വീടിന്റെ മുറ്റം നിറയെ കാറുകള്‍ ആഢംബര കാറുകളാണ്. വര്‍ക്കിന്റെ ഫൈനല്‍ സെറ്റിങ്ങിനും മറ്റുമാണ് പോയത്. ജോലി തീര്‍ത്ത് മടങ്ങാന്‍ നേരം മമ്മൂട്ടി കാണണമെന്ന് പറഞ്ഞു.


കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മനസില്‍ ഭയം കയറിക്കൂടിയെന്ന് ശ്രീജിത്ത് പറയുന്നു. സഹപ്രവര്‍ത്തകന്‍ നല്‍കിയ ധൈര്യത്തില്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ താരം പുറത്തുവന്നു.


റിനീവബിള്‍ എനര്‍ജിയെ പറ്റിയും അതിന്റെ ആവശ്യകതയെയും മമ്മൂട്ടി ഒരു പാട് സംസാരിച്ചു. സംസാരം പിന്നീട് ടെസ്‌ലാ കാറുകളിലേക്കും വിദേശ രാജ്യങ്ങളില്‍ അദ്ദേഹം കണ്ടതും അറിഞ്ഞതും ആയ ആധുനിക സാങ്കേതിക വിദ്യകളിലേക്കും കോവിഡ് അടക്കമുള്ള വിഷയങ്ങളിലേക്കും കടന്നു. ഓരോ വിഷയങ്ങളിലും അദ്ദേഹത്തിനുള്ള ജ്ഞാനം അപാരം.



പലരും പറഞ്ഞു കേട്ടിട്ടുളള മുന്‍ധാരണകളായിരുന്ന 'മുന്‍കോപി ,ജാഡക്കാരന്‍, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല' അങ്ങനെ പലതും തന്റെ മനസിലും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ കണ്ട മമ്മൂക്ക ഇങ്ങനൊന്നുമല്ലെന്ന് ശ്രീജിത്ത്് പറയുന്നു.


മടങ്ങും മുമ്പ് കടുത്ത മമ്മൂട്ടി ആരാധകനായ തന്റെ അനുജനെ കാണിക്കാന്‍ ഓട്ടോഗ്രാഫ് വാങ്ങിയെന്നും അനിയന്റെ വിവരങ്ങള്‍ ചോദിച്ചുകൊണ്ട് അദ്ദേഹം അത് നല്‍കിയെന്നും ശ്രീജിത്ത് കുറിക്കുന്നു. കോവിഡ് കഴിഞ്ഞ് അവനുമായി വന്നാല്‍ ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ ആഹ്ലാദം കൊണ്ടതും യുവാവ് വിവരിക്കുന്നുണ്ട്.