Tuesday 19 March 2024




റാംമ്പിൽ കുഞ്ഞിന് മുലയൂട്ടി മാര മാര്‍ട്ടിൻ

By Bindu PP.01 Jan, 1970

imran-azhar

 

 

മിയാമി: റാംമ്പിൽ നടന്ന് കുഞ്ഞിന് മുലയൂട്ടി വിപ്ലവംമാക്കി തീർത്തു മോഡല്‍ മാര മാര്‍ട്ടിന്‍.മിയാമി സ്വിം സ്യൂട്ട് ഷോയിലാണ് മാര മാര്‍ട്ടിന്‍ കുഞ്ഞിനെ മുലയൂട്ടിയെത്തിയത്. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാന്‍ ബുദ്ധിമുട്ടുന്ന അമ്മമാരുള്ള കാലത്താണ് മാര മാര്‍ട്ടിന്‍ ലോകം മുഴുവന്‍ കയ്യടി നേടുന്നത്. സ്വര്‍ണ നിറമുള്ള ബിക്കിനിയില്‍ കയ്യില്‍ അഞ്ചുമാസം മാത്രം പ്രായമുള്ള മകള്‍ അരിയയെയും എടുത്തുകൊണ്ടാണ് മാരയെത്തിയത്. പുറത്തുനിന്നുള്ള ശബ്ദം ശല്യമാകാതിരിക്കാന്‍ കുഞ്ഞിന്റെ ചെവിയില്‍ കുഞ്ഞുനീല ഹെഡ്‌സെറ്റ് വച്ചിട്ടുണ്ടായിരുന്നു. കയ്യടികളോടെയാണ് മാരയെ സദസ്സ് വരവേറ്റത്.

 

മാര മാര്‍ട്ടിന്റെ വാക്കുകൾ ....

 

അവള്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഷോ തുടങ്ങാന്‍ വൈകിയതോടെ കുഞ്ഞ് കരയാനും തുടങ്ങി. മുന്നില്‍ വേറെ വഴികളില്ലായിരുന്നു. മുലയൂട്ടിക്കൊണ്ടിരുന്നപ്പോള്‍ എന്റെ ഊഴം വന്നു. നേരെ എഴുന്നേറ്റ് റാംപിലേക്ക്. ടീമിന്റെ മുഴുവന്‍ പിന്തുണയുമുണ്ടായിരുന്നു.

കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ നടക്കാനുള്ള തീരുമാനം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്ന് മാരയും സംഘാടകരും വ്യക്തമാക്കി. ചിത്രങ്ങള്‍ പ്രചരിച്ചതോടെ മാരയ്ക്കും കുഞ്ഞിനും അഭിനന്ദപ്രവാഹമാണ്. ലോകത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മാര ഇന്‍സ്റ്റഗ്രാമില്‍ വികാരഭരിതമായ കുറിപ്പും പങ്കുവച്ചിരുന്നു.