Tuesday 26 October 2021




പഠിച്ചത് മറക്കാതിരിക്കാന്‍.....

By sruthy sajeev .31 May, 2017

imran-azhar


വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എപ്പോഴും പറയുന്ന പരാതികളിലൊന്നാണ് പഠിക്കുന്നത് മറന്നു പോകുന്നു എന്ന്.


. കൂടുതല്‍ സമയം പഠിച്ചാല്‍ കൂടുതല്‍ ഓര്‍മ്മ നില്‍ക്കുമെന്നത് തെറ്റായ ധാരണയാണ്. എത്ര സമയം കൂടുതല്‍ പഠിക്കുന്നുവെന്നതിലല്ല , മറിച്ച് പഠിക്കുന്ന സമയം എത്രത്തോളം ശ്രദ്ധ വയ്ക്കുന്നുവെന്നതിലാണ് കാര്യം.


. എന്നും കൃത്യമായ ഒരു സമയം പഠനത്തിന് വേണ്ടി തിരഞ്ഞെടുക്കണം. കൃത്യമായ സമയം ഒരു ശീലമാക്കിയാല്‍ എല്ലാ ദിവസവും ആ സമയം പഠനത്തിന് വേണ്ടി നീക്കി വയ്ക്കാന്‍ തോന്നും.


. ഉറക്കെ വായിച്ച് പറിക്കണമോ പതിയെ മനസ്‌സില്‍ പറഞ്ഞ് പഠിക്കണമോ എന്നത് കുട്ടികള്‍ക്കിടയില്‍ സംശയം സൃഷ്ടിക്കാറുണ്ട്. ഉറക്കെ വായിച്ച് പഠിക്കാന്‍ കുട്ടികളെ രക്ഷിതാക്കള്‍ എപ്പോഴും നിര്‍ബന്ധിക്കാറുമുണ്ട്. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഉറക്കെ വായിക്കുന്നതുകൊണ്ട് പഠിക്കാന്‍ കഴിയണമെന്നില്ല. ചിലര്‍ക്ക് മനസ്‌സില്‍ പറഞ്ഞ് പഠിക്കുന്നതാണ് നല്ലത്. എങ്ങനെ പഠിക്കണമെന്നുള്ളത് കുട്ടികളെ ആശ്രയിച്ചിരിക്കും.

. പഠനത്തിനിടയില്‍ എഴുന്നേറ്റ് പോകാതിരിക്കുക. പഠിക്കുന്ന സമയത്ത് ആവശ്യമുള്ള സാധനങ്ങള്‍ എപ്പോഴും കയ്യെത്തും ദൂരത്ത് ഉണ്ടായിരിക്കണം. പുസ്തകങ്ങള്‍. പെന്‍സില്‍, വെള്ളം എന്നിവ. പഠനത്തിനിടയില്‍ ഇവയ്‌ക്കൊന്നിനു വേണ്ടിയും എഴിന്നേറ്റ് പോകേമ്ടി വരരുത്. കാരണം ഇങ്ങനെ പോകുന്നത് പഠനത്തിനിടയില്‍ ശ്രദ്ധ തിരിയുന്നതിനു കാരണമാകും.


. പഠന മുറിയിലും ടേബിളിലും പഠനത്തിന്റെ ശ്രദധ തിരിക്കുന്ന മറ്റ് വസ്തുക്കള്‍ ഒഴിവാക്കുക.