Thursday 21 June 2018

തീരുമോ മാലാഖമാരുടെ സങ്കടം

By ബി.വി. അരുണ്‍കുമാര്‍.17 Jun, 2017

imran-azhar


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പണിയെടുക്കുന്നത് നൂറുകണക്കിന് നഴ്‌സുമാരാണ്. മെയില്‍ ആന്‍ഡ് ഫീമെയില്‍ നഴ്‌സുമാരുണ്ടെങ്കിലും ഏറെയും സ്ത്രീകളാണ് ഈ മേഖലയിലുള്ളത്. മുക്കിലും മൂലയിലുമായി ഓരോ ദിവസവും നിരവധി ആശുപത്രികളാണ് പൊട്ടിമുളയ്ക്കുന്നത്.

 


ഇവിടേക്ക് വന്‍തോതില്‍ പത്രപ്പരസ്യം നല്‍കിയാണ് നഴ്‌സുമാരെയും മറ്റ് അനുബന്ധ ജീനക്കാരെയും നിയമിക്കുന്നത്. ഇവര്‍ക്കാകട്ടെ നല്‍കുന്നത് തുച്ഛമായ ശമ്പളവും 5000 രൂപ ശമ്പളം വാങ്ങുന്ന നഴ്‌സുമാരും നിരവധിയുണ്ട്. മിനിമം കൂലി ഏര്‍പെ്പടുത്തുക, ഷിഫ്റ്റ് സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഭൂമിയിലെ മാലാഖമാര്‍ എന്നറിയപെ്പടുന്ന നഴ്‌സുമാര്‍ക്ക് അവരുടെ ജീവിതം നരകതുല്യമാണെന്നാണ് ഇപേ്പാള്‍ പുറത്തുവരുന്ന റിപേ്പാര്‍ട്ട്.

 

രാവിലെ ആറുമണി മുതല്‍ ജോലിയാരംഭിക്കുന്ന നഴ്‌സുമാരുമുണ്ട്. ആറുമണിക്കൂറാണ് ഒരു നഴ്‌സിന് സാമാന്യം ജോലിചെയ്യേണ്ടത്. എന്നാല്‍ ഇവിടെ എട്ടുമുതല്‍ പത്തു മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലിചെയ്യുന്നവരാണ് ഏറെയും. ഇതിനെതിരെ ശബ്ദിക്കുന്നവര്‍ക്കാകട്ടെ അടുത്തദിവസം മുതല്‍ ആ ആശുപത്രിയില്‍ ജോലിയുണ്ടാകില്‌ള. ജോലിക്കു കൂലി എന്ന വ്യവസ്ഥയും ആരും പാലിക്കാറില്‌ള. 2013ല്‍ നഴ്‌സുമാര്‍ തങ്ങളുടെ കൂലി സംബന്ധിച്ച് വലിയൊരു സമരം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 മുതല്‍ ശമ്പളവര്‍ധന ഉറപ്പു നല്‍കിയിരുന്നു. ഇതുവരെ അത് നടപ്പാക്കാന്‍ കേരളത്തിലെ ആശുപത്രി മാനേജ്‌മെന്റുകള്‍ തയാറായിട്ടില്‌ള. ഇതാണ് ഇപേ്പാള്‍ വീണ്ടും നഴ്‌സുമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

 


ഇപേ്പാള്‍ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ ബാധിച്ച് നൂറുകണക്കിനു പേരാണ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നത്. ഇതുകൂടിയായപേ്പാള്‍ നഴ്‌സുമാരുടെ ജോലിഭാരവും കൂടി. ഉള്ളവരെക്കൊണ്ടു കൂടുതല്‍ സമയം പണിയെടുപ്പിക്കുക എന്ന തന്ത്രമാണ് മാനേജ്‌മെന്റുകള്‍ നടത്തുന്നത്. ഡ്യൂട്ടി ചെയ്ഞ്ച് ചെയ്ത് പോകാനൊരുങ്ങുന്ന നഴ്‌സുമാരെ തിരികെ നിര്‍ബന്ധിച്ച് രണ്ടും മൂന്നും മണിക്കൂര്‍ അധിക ജോലിയെടുപ്പി
ക്കുന്ന പ്രവണതയും കൂടിവരികയാണ്.

 


ഉച്ചയ്ക്ക് ആഹാരം കഴിക്കാനുള്ള സമയം പോലും തങ്ങള്‍ക്ക് ലഭിക്കാറിലെ്‌ളന്നാണ് നഴ്‌സുമാര്‍ പറയുന്നത്. അത് നൂറുശതമാനവും ശരിയാണെന്നാണ് ഇപേ്പാള്‍ തെളിയിക്കപെ്പടുന്നതും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ 1.30വരെയാണ് ഇവരുടെ ലഞ്ച് ബ്രേക്ക്. ഈ സമയം രോഗികളുടെ ക്രമാതീതമായ വര്‍ദ്ധന കാരണം ആര്‍ക്കും ഉണ്ണാന്‍ പോകാന്‍ സാധിക്കുന്നില്‌ള.

 


മാലാഖമാരുടെ ഈ ആവശ്യങ്ങള്‍ ന്യായമാണെന്ന് മാനേജ്‌മെന്റുകള്‍ക്കും അറാം. പകേഷ അവര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കണമെന്ന ആര്‍ത്തികാരണം പല നിയമങ്ങളും അട്ടിമറിക്കപെ്പടുന്നു. മാനേജ്‌മെന്റുകളുടെ സ്വാധീനം കാരണം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെടല്‍ നടത്താറില്‌ള. അഥവാ നടത്തുന്ന ഉദ്യോഗസ്ഥന്‍ ആ സ്ഥാനത്തുണ്ടാകില്‌ള. ഭരണതലത്തില്‍ വരെ സ്വാധീനമുള്ള മാനേജ്‌മെന്റുകളാണ് കേരളത്തില്‍ ആശുപത്രികള്‍ നടത്തുന്നത്. ഇനി അതുണ്ടാകാന്‍ പാടില്‌ള. മനുഷ്യരുടെ ആരോഗം സംരകഷിക്കാന്‍ സദാ ജാഗരൂഗരായിരിക്കുന്ന മാലാഖമാരുടെ
ആവശ്യം കണ്ടിലെ്‌ളന്നു നടിക്കരുത്. അവര്‍ക്കു മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കരുത്.

 

 

കുറഞ്ഞ വേതനം 15,000?


തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ഈമാസം 27ന് യോഗം ചേരും. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും ലേബര്‍ കമ്മിഷണറും നഴ്‌സുമാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ച പരാജയപെ്പട്ടതിനെ തുടര്‍ന്നാണ് വീണ്ടും യോഗം ചേരുന്നത്. ഇതോടെ മൂന്നു തവണയാണ് ചര്‍ച്ച പരാജയപെ്പട്ടത്.

 

27നു രാവിലെ 11ന് ലേബര്‍ കമ്മിഷണറേറ്റിലാണ് യോഗം വിളിച്ചിരിക്കുന്നത്. മാനേജ്‌മെന്റും നഴ്‌സിംഗ് യൂണിയനുകളും തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കും. മിനിമം വേതന ഉപദേശക ബോര്‍ഡ് ഇത് പരിഗണിക്കുകയും ആകേഷപങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. വീണ്ടും ചര്‍ച്ച നടത്താനിരിക്കെ നാളെമുതല്‍ നഴ്‌സുമാര്‍ സമരത്തിലേക്ക് കടക്കുകയാണ്. ഡ്യൂട്ടി ബഹിഷ്‌കരിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പാക്കാതെ തങ്ങള്‍ ഡ്യൂട്ടിക്ക് കയറിലെ്‌ളന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിര
ിക്കുന്നത്.

 


27നു പുതുക്കി വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അന്തിമ രൂപം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മാനേജ്‌മെിന്റുകള്‍ അതിനു തയാറാകാത്തതാണ് നഴ്‌സുമാരെ സമരത്തിലേക്കു നയിച്ചത്. മിനിമം വേതനം 18,000 ആക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍ മിനിമം വേതനം 12,000 ആക്കാമെന്നാണ് മാനേജ്‌മെന്റുകള്‍ അറിയിച്ചത്. ഇത് നഴ്‌സുമാര്‍ തള്ളുകയായിരുന്നു.
എന്നാല്‍ ഈമാസം 27നു ചേരുന്ന യോഗത്തില്‍ 15,000 രൂപ മിനിമം വേതനം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിക്കുമെന്നാണ് സൂചന.

 


ആവശ്യം ന്യായം: മന്ത്രി
തിരുവനന്തപുരം: മിനിമം വേതനം എന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. രാപ്പകല്‍ ഭേദമില്‌ളാതെ തൊഴിലെടുക്കുന്ന നഴ്‌സുമാര്‍ക്ക് മതിയായ ശമ്പളം ലഭിക്കാറില്‌ള. ഇത് വര്‍ഷങ്ങളായി നടന്നുവരുന്ന പ്രവണതയാണ്. ഇതൊരിക്കലും ന്യായീകരിക്കാനാകില്‌ള. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി ഇതിന് ന്യായമായൊരു പര്യവസാനം ഉണ്ടാക്കും.

 


ഷിഫ്റ്റ് സംവിധാനം ഇല്‌ളാതെ ജോലിയെടുക്കുന്ന നിരവധി നഴ്‌സുമാരുണ്ട്. അത്തരം ആശുപത്രികളെ കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കും.
ഒരു ആശുപത്രിയില്‍ ഡോക്ടര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സേവനം നടത്തുന്നത് നഴ്‌സുമാരാണ്.

 


ഡോക്ടര്‍മാരോടൊപ്പം നിന്നു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് മതിയായ വേതനം നല്‍കിയേ മതിയാകു. ഈമാസം 27ന് നടക്കുന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് പ്രതീകഷയെന്നും തൊഴില്‍ മന്ത്രി
ബിഗ് ന്യൂസിനോട് പറഞ്ഞു.

 


18,000 തന്നെ വേണം; കേന്ദ്ര നിയമമുണ്ട്


തിരുവനന്തപുരം: മിനിമം വേതനം എന്ന ആവശ്യത്തില്‍ നിന്നും യാതൊരു കാരണവശാലും പിന്നോട്ടു പോകിലെ്‌ളന്ന് നഴ്‌സിംഗ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. പലതവണ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയ കാര്യമാണിത്. മാത്രമല്‌ള കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് രാജ്യസഭയില്‍ പ്രത്യേക ബില്‌ളും പാസാക്കിയിരുന്നു. അതെല്‌ളാം അട്ടിമറിക്കപെ്പട്ടിരിക്കുകയാണിവിടെ.

 

ഞങ്ങള്‍ ആവശ്യപെ്പടുന്നത് മിനിമം വേതനം 18,000 ആക്കണം എന്നതാണ്. അതിനു മാനേജ്‌മെന്റുകള്‍ വഴങ്ങുന്നിലെ്‌ളങ്കില്‍ ശകതമായ സമരം തന്നെ സംഘടിപ്പിക്കാനാണ് തീരുമാനം. തൊഴില്‍ നിയമം ലംഘിച്ചാണ് മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം.
ഓരോരുത്തരുടെയും സ്വാധീനം കാരണം ഇവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്‌ള. ഇത് ന്യായീകരിക്കാനകില്‌ള. ശകതമായ നടപടി ഉണ്ടായേ മതിയാകും. ഈമാസം 27ന് നടക്കുന്ന സമരം എല്‌ളാത്തിനുമുള്ള പര്യവസാനമാകുമെന്നു പ്രതീകഷിക്കുന്നതായും നഴ്‌സിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.