Thursday 27 January 2022




മിസ് യൂണിവേഴ്‌സിനെ കാത്തിരിക്കുന്ന സുഖസൗകര്യങ്ങൾ; സൗജന്യ യാത്ര, ഭക്ഷണം, താമസം

By vidya.17 Dec, 2021

imran-azhar

 

ഇന്ത്യയുടെ ഹർണാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം ലഭിച്ചതോടെ ഇനി എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കുകഎന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. വിജയിക്ക് പേരും പ്രശസ്തിയും സമ്മാനതുകയും മാത്രമല്ല ലഭിക്കുന്നത്.പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ബിരുദാനന്തര ബിരുദധാരിയായ ഹർണാസ് സന്ധു 79 മത്സരാർത്ഥികളെ പിന്തള്ളിയാണ് വിശ്വസുന്ദരി പട്ടം നേടിയത്.

 

മിസ് യൂണിവേഴ്‌സിനെ കാത്തിരിക്കുന്ന സുഖസൗകര്യങ്ങൾ


സമ്മാനതുകയും ഇതിന് പുറമെ, ഒരു വർഷത്തേക്ക് ന്യൂയോർക്കിലെ അത്യാഡംബര അപ്പാർട്ട്‌മെൻറ്റിൽ താമസം. മിസ് യൂണിവേഴ്‌സ് സംഘടനയാണ് വസ്ത്രം മുതൽ ഭക്ഷണം ഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കൾ സൗജന്യമായി നൽകുന്നത്.

 

മിസ് യൂണിവേഴ്‌സിന് സ്വന്തമായി അസിസ്റ്റന്റുമാർ, പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ, കോസ്റ്റിയൂമർ എന്നിവ ലഭിക്കും. ലോകോത്തര ബ്രാൻഡുകളുടെ ചെരുപ്പ്, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയും സൗജന്യമായി ലഭിക്കും. ഇതിന് പുറമെ നുട്രീഷണിസ്റ്റ്, ത്വക്ക് രോഗ വിദഗ്ധൻ, ദന്ത ഡോക്ടർ എന്നിവയുടെ സേവനവും സൗജന്യമായിരിക്കും.

 

ആഗോള ഇവന്റുകൾ, ചടങ്ങുകൾ, പരിപാടികൾ, സിനിമാ പ്രിമിയറുകൾ എന്നിവയിലേക്ക് മിസ് യൂണിവേഴ്‌സിന് പ്രത്യേക ക്ഷണമുണ്ടാകും. ഒപ്പം യാത്രാ ചെലവുകൾ, താമസം എന്നിവയുടെ ചെലവുകളെല്ലാം മിസ് യൂണിവേഴ്‌സ് സംഘടന വഹിക്കും.

 


കിരീടം

 

സമീപ വർഷങ്ങളിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള കിരീടമാണ് ഹർണാസ് സന്ധുവിന് ലഭിച്ചിരിക്കുന്നത്. മൗവാദ് ജ്വലറി രൂപകൽപ്പന ചെയ്ത കിരീടത്തിന് 37 കോടി രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിൽ 1770 രത്‌നങ്ങളും, നടുക്ക് ഷീൽഡ് കട്ട് ഗോൾഡൻ കാനറി രത്‌നവും പതിപ്പിച്ചിട്ടുണ്ട്. ഈ ഒരൊറ്റ രത്‌നത്തിന് മാത്രം 62.83 കാരറ്റ് ഭാരമുണ്ട്.

 


ഉത്തരവാദിത്തങ്ങൾ

 

ഉത്തരവാദിത്തം നിറഞ്ഞതുമാണ് വിശ്വസുന്ദരിയുടെ ജീവിതം. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ ചീഫ് അംബാസിഡറായി പ്രവർത്തിക്കുന്ന ഇവർ സംഘടനയോട് അനുബന്ധിച്ച് വിവിധ ഇവന്റുകൾ, പാർട്ടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വാർത്താ സമ്മേളനങ്ങൾ എന്നിവ നടത്തണം.