Friday 17 August 2018

രണ്ട് ലക്ഷം രൂപ കവർന്ന് കള്ളൻ : ഏതു വകുപ്പ് പ്രകാരം കേസെടുക്കണമെന്നറിയാതെ പൊലീസ് !

By BINDU PP .30 May, 2018

imran-azhar

 

 

ആഗ്ര: രണ്ട് ലക്ഷം രൂപ കവർന്ന കള്ളനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പോലീസുകാർ. പണം മോഷ്ടിച്ച കള്ളൻ ചില്ലറക്കാരനല്ല. അദ്ദേഹം ഇത്തിരി പ്രശ്നക്കാരനാണ്. അതുകൊണ്ട് തന്നെ പോലീസ്‌ക്കാർ പരിഭ്രാന്തിയിലാണ്. ഇത്രയും വിലപിടിപ്പുള്ള കള്ളന്‍ മനുഷ്യനല്ല കുരങ്ങാണെന്നതാണ് വിചിത്രമായ കാര്യം.കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഉത്തരപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന കാര്യമാണ് ഇത്. ഉത്തര്‍പ്രദേശില്‍ വ്യാപാരിയുടെ പണമടങ്ങുന്ന ബാഗുമായാണ് കുരങ്ങന്‍ രക്ഷപ്പെട്ടത്. ഇയാളും മകളും ബാങ്കിലേക്ക് പോകുന്ന വഴിയാണ് 2 ലക്ഷം രൂപ കുരങ്ങന്‍ തട്ടിയെടുത്തത്. സ്ഥലത്ത് നിന്നും 60,000 രൂപ ഇയാള്‍ക്ക് തിരികെ ലഭിച്ചു. ബാക്കി രൂപയുമായാണ് കുരങ്ങന്‍ രക്ഷപ്പെട്ടത്. ആഗ്രയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് പുറത്താണ് സംഭവം നടന്നത്.

 


കുരങ്ങനെ കൊണ്ട് അകെ എടങ്ങേറിലായ അവസ്ഥയിലാണ് വ്യപാരിയും പോലീസുകാരും. കുരങ്ങന്മാരുടെ ആക്രമണത്തില്‍ ബന്‍സാലിന് നിസാരമായി പരുക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ പരാതിയുമായി ബന്‍സാല്‍ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഏത് സെക്ഷന്‍ പ്രകാരം പരാതി എടുക്കണമെന്ന് അറിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് താന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്‍സാല്‍ പറഞ്ഞു. കേസ് എടുത്തില്ലെങ്കിലും കുരങ്ങനെകുറിച്ചുള്ള തിരച്ചിൽ നടത്തുമെന്ന് പോലീസുകാർ പറഞ്ഞിട്ടുണ്ട്. വിജയ് ബന്‍സാലും മകളും 2 ലക്ഷം രൂപ അടങ്ങുന്ന ബാഗാണ് കുരങ്ങൻ തട്ടിയെടുത്ത് ഓടിയത്. 60,000 രൂപ ലഭിച്ചെങ്കിലും ബാക്കി പണവുമായി കുരങ്ങന്‍ രക്ഷപ്പെട്ടു. ബാങ്കിലേക്ക് കയറിവരുമ്പോൾ അവിടെ നിരവധി കുരങ്ങൻമാർ കളിക്കുന്നുണ്ടായിരുന്നുവെന്ന് വ്യാപാരി പറഞ്ഞു. ബാഗ് തട്ടിപ്പറിച്ച് കുരങ്ങന്മാർ അടുത്തുള്ള മരത്തിലേക്ക്ക് വലിഞ്ഞു കയറി. ബാങ്കിന്റെ ഇരുവശങ്ങളിലും കാടാണ്. അതിനാൽ പോലീസുകാർ അവിടെയെല്ലാം തിരഞ്ഞെങ്കിലും ബാഗ് കണ്ടതാൻ സാധിച്ചിട്ടില്ല. പ്രതീക്ഷ നശിക്കാതെ പോലീസുകാർ ഇപ്പോഴും തിരഞ്ഞുക്കൊണ്ടിരിക്കുകയാണ്. എന്നാൽ പൊലീസിന് പോലും ഇത് ഏത് സെക്ഷൻ ഉൾപെടുത്തണമെന്ന കാര്യത്തിൽ പോലീസ് തീരുമാനമായിട്ടില്ല .കുരങ്ങന്മാരുടെ ശല്യം ഏറെയുള്ള സ്ഥലമാണ് ആഗ്ര. ഈ മാസം ആദ്യം കുരങ്ങന്മാരുടെ ആക്രമണത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.