Thursday 20 September 2018



ആര്‍സിസിയില്‍ ഇനി ആര്‍ക്കും ഈ അനുഭവമുണ്ടാകരുത്....ഡോക്ടര്‍ റെജി പറയുന്നു

By SUBHALEKSHMI B R.13 Apr, 2018

imran-azhar

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ദേശീയ അര്‍ബുദ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 26 കാന്‍സര്‍ കെയര്‍ സെന്‍ററുകളിലൊന്നാണ് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍. കേരളത്തില്‍ അര്‍ബുദ ചികിത്സയ്ക്ക് ആര്‍സിസിക്കും മേലെ ഒരു ആശുപത്രിയില്ല....ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ അര്‍ബുദ സംബന്ധിയായി സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ ആര്‍സിസിയല്ലാതെ മറ്റൊരു ചികിത്സാലയമില്ല. ആര്‍സിസിയുടെ സേവനങ്ങളെ പറ്റി കൊട്ടിഘോഷിക്കപ്പെടുന്പോഴും കല്ലുകടി പോലെ ചില അനുഭവങ്ങള്‍ വാര്‍ത്തയാകുന്നു. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിതയായ, അര്‍ബുദ ബാധിതയായ കുരുന്ന് കഴിഞ്ഞദിവസം മരിച്ചിരുന്നു. മാരകമായ ഒരു രോഗത്തില്‍ നിന്ന് ആശ്വാസം തേടിയെത്തിയ കുഞ്ഞിന് അതിലും ഭീകരമായ ഒരു രോഗം ഈ ആതുരാലയത്തിലെ ബന്ധപ്പെട്ടവരുടെ അനാസ്ഥ പകര്‍ന്നുനല്‍കിയെന്ന യാഥാര്‍ത്ഥ്യം ജനത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഈ അവസരത്തിലാണ് പ്രവാസി ഡോക്ടറായ ഡോ.റെജി ജേക്കബിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് പ്രസക്തമാകുന്നത്. ഡോക്ടര്‍ കൂടിയായ തന്‍റെ ഭാര്യയുടെ മരണത്തിന് ആര്‍സിസി വഴിവെട്ടിയതെങ്ങനെയെന്നാണ് അദ്ദേഹം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത്. ഡോ.റെജിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ:

 

""എന്‍റെ പേര് ഡോ. റെജി. എന്‍റെ ഭാര്യ ഡോ. മേരി റെജി കുറച്ചുദിവസങ്ങള്‍ക്കു മുന്പ് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പറയുന്നതിനാണ് ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്. തിരുവനന്തപുരം ആര്‍സിസി കാന്‍സര്‍ ചികിത്സാരംഗത്തെ മികച്ച സ്ഥാപനമാണ്. എനിക്ക് സംശയമില്ള. അനേകം നല്ള ഡോക്ടര്‍മാര്‍ ഉള്ള സ്ഥലം. ആയിരക്കണക്കിനു രോഗികള്‍ എത്തുന്പോഴും നിലവാരം താഴ്ന്നുപോകാതെ അവര്‍ നോക്കുന്നുമുണ്ട്. പക്ഷേ ഇവിടെയും ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നുണ്ട്. ഗുരുതരമായ അനാസ്ഥയിലൂടെ എന്‍റെ ഭാര്യക്ക് ജീവന്‍ നഷ്ടപ്പെട്ടതും ഇതേ ആര്‍സിസിയിലാണെന്നു വേദനയോടെ ഞാന്‍ പറയട്ടെ. ആര്‍സിസിയെ അടച്ച് ആക്ഷേപിക്കലല്ള എന്‍റെ ലക്ഷ്യം. കേരളത്തിലെ വിവിധ ആശുപത്രികളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച എനിക്കും എന്‍റെ ഭാര്യക്കും മകള്‍ക്കും ഈ അനുഭവം ഉണ്ടായെങ്കില്‍ സാധാരണക്കാരന്‍റെ സ്ഥിതി എന്തായിരിക്കും. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ള. ആര്‍സിസി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മത്തിന് കളങ്കമാണ്. എന്‍റെ ഭാര്യ ഇനി തിരിച്ചുവരില്ള. അതു തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ള. കാര്യത്തിലേക്ക് കടക്കട്ടേ. 2017 സെപ്റ്റംബറിലാണ് എന്‍റെ ഭാര്യക്ക് സ്പ്ളീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍സിസിയെ സമീപിച്ചു. പ്ളീഹ നീക്കം ചെയ്യണം എന്ന് അവര്‍ പറഞ്ഞു. ലാപ്രോസ്കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന ആര്‍സിസിയിലെ ഡോക്ടറെ ഞങ്ങള്‍ സര്‍ജറിക്കുവേണ്ടി സമീപിച്ചു. അദ്ദേഹം ലാപ്രോസ്കോപി സര്‍ജറി വഴി സ്പ്ളീന്‍ റിമൂവ് ചെയ്യാം എന്നേറ്റു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ ലാപ്രോസ്കോപ്പി സര്‍ജറി പരാജയമായി. ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്‍റെ ഭാര്യയുടെ സ്പ്ളീന്‍ നീക്കം ചെയ്തു. ഏകദേശം പത്തുമുപ്പത് തുന്നല്‍ അദ്ദേഹം ഇട്ടു. അതിനുശേഷം രണ്ടു മൂന്ന് ആഴ്ച എന്‍റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് കണ്ടത്. പല പ്രാവശ്യം എന്‍െറ ഡോക്ടറായ മകള്‍ മിഷേല്‍ ഈ ഡോക്ടറെ പോയി നേരിട്ട് കാണുകയും അമ്മയെ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തെങ്കിലും അദ്ദേഹം അതു ചെവിക്കൊണ്ടില്ള. പകരം ജൂനിയര്‍ ഡോക്ടര്‍മാരെ പറഞ്ഞുവിട്ടു. അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ള. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആര്‍സിസിയില്‍ ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്‍റെ ഭാര്യയുടെ വയറ്റിലെ വേദന ശമിച്ചു. വീണ്ടും ഞങ്ങള്‍ ആര്‍സിസിയെ കീമോതെറപ്പിക്കുവേണ്ടി സമീപിച്ചു.ഏതൊരു കാന്‍സര്‍ രോഗിക്കും കാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുന്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ളെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ എന്നു പറയുന്നത് സാധാരണ ഡ്രിപ്പിടാനായി ഉപയോഗിക്കുന്ന ലൈന്‍ സ്റ്റേബിളായിട്ടുള്ള ഒരു ഞരന്പിലേക്ക് ഇടുന്ന പ്രക്രിയയാണ്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാലുള്ള ഗുണം എന്താണെന്നു വെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്‍റിനെ കുത്തേണ്ട ആവശ്യമില്ള. ഈ ലൈനില്‍കൂടെ വളരെ വേഗത്തില്‍ ഡ്രിപ്പുകള്‍ കൊടുക്കാം. ഇഞ്ചക്ഷന്‍സ് കൊടുക്കാം, ബ്ളഡ് എടുക്കാം.. അങ്ങനെ പലകാര്യങ്ങളും ചെയ്യാം. ഇത് എല്ളാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്. ആര്‍സിസിയില്‍ അനസ്തേഷ്യ വിഭാഗക്കാരാണ് ഇതു ചെയ്യേണ്ടതെന്നാണ് പറയുന്നത്. മൂന്നു പ്രാവശ്യം അനസ്തേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഞങ്ങളെ ഒഴിവാക്കി. ഏറ്റവും ഒടുവില്‍ രോഗി മരിക്കുന്നതിനു രണ്ടുദിവസം മുന്പ് ഞാന്‍ അനസ്തേഷ്യയിലെ ഡോക്ടറെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്‍റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്‍െറ ആവശ്യമില്ള എന്നും കാലില്‍ ഒരു ലൈനിടാമെന്നും പറഞ്ഞ് ഡോക്ടര്‍ ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു. അങ്ങനെ കാലിലും കയ്യിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ കാന്‍സര്‍ രോഗിക്ക് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുന്പോള്‍ അഞ്ച് അല്ളെങ്കില്‍ പത്തുമിനിറ്റിനകം ബ്ളോക്ക് ആകുകയും പിന്നീട് നഴ്സുമാര്‍ ഞരന്പ് കിട്ടാനായി മാറി മാറി കുത്തുകയും ചെയ്യും. ആര്‍സിസിയിലെ സ്റ്റാഫ് എട്ടു പ്രാവശ്യം എന്‍െറ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു. കേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ സെന്‍ററില്‍ ഒരു കാന്‍സര്‍ രോഗിക്ക് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇതു ശരിയാണോ എന്നു നിങ്ങള്‍ ചിന്തിക്കണം.അതുപോലെ അള്‍ട്രാസൌണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ആര്‍സിസിയില്‍. എന്‍റെറ ഭാര്യയെ കാലിന്‍െറ ഡോപ്ളര്‍ സ്റ്റഡിക്കായി കൊണ്ടു ചെല്ളുകയും, ആ ഡോക്ടര്‍ വലതുവശത്തെ മുഴുവന്‍ ഞരന്പുകളും ബ്ളോക്ക് ആണെന്നു റിപ്പോര്‍ട്ട് തരികയും ചെയ്തു. ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടു ദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലായി. 

 

 

 

 

 അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്‍റെ പ്രധാന ഡോക്ടറെ ഞാന്‍ പോയി കണ്ടു. അപ്പോഴേക്കും എന്‍െറ ഭാര്യ അര്‍ദ്ധഅബോധാവസ്ഥയിലായിരുന്നു. ഞാന്‍ ചോദിച്ചു, ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇതു വേദന സംഹാരികളുടെ പാര്‍ശ്വഫലമാണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്‍റെ പാര്‍ശ്വഫലമായിരിക്കണം. അതുകൊണ്ട് ആന്‍റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്‍െറ ആന്‍റിഡോട്ടായ നാലോക്സോണ്‍ എന്ന ഇന്‍ജകഷന്‍ എന്‍റെ മുന്നില്‍ വച്ച് രണ്ടു പ്രാവശ്യം കുത്തിവെച്ചു. പേഷ്യന്‍റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതു മോര്‍ഫിന്‍റെ തന്നെ പാര്‍ശ്വഫലമാണ് അതുകൊണ്ട് സാരമില്ള എന്നാണ്. രോഗി പൂര്‍വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ഥത്തില്‍ പറഞ്ഞിട്ടുപോയി. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും രോഗി പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ ഒരു ന്യൂറോളജിസ്റ്റിന്‍െറ അഭിപ്രായം തേടാം എന്നു അദ്ദേഹം പറഞ്ഞു. എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ വിളിക്കുകയും എന്‍റെ അഭ്യര്‍ഥന പ്രകാരം അദ്ദേഹം വന്ന് രോഗിയെ കാണുകയും ചെയ്തു. ന്യൂറോളജിക്കലായ തകരാറൊന്നും ഈ രോഗിക്കില്ളെന്നും ഇതു മെറ്റബോളിക് എന്‍സെഫലോപ്പതി എന്നു പറയുന്ന അസുഖമാണെന്നും അദ്ദേഹം വ്യകതമാക്കി.  ഇലക്ട്രൊലൈറ്റ് അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്ന അസുഖമാണ്. ഉടനെതന്നെ ചികിത്സിക്കേണ്ടതാണെന്നും എത്രയും പെട്ടെന്ന് ഐസിയു സൌകര്യമുളള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ' ശ്രീചിത്രയില്‍ എന്‍റെ വാര്‍ഡിലാണെങ്കില്‍ ഇങ്ങനെയൊരു രോഗിയെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ളാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ള '. ഞാന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ആര്‍സിസിയിലെ ഡോക്ടര്‍മാരോട് സംസാരിച്ചു. എന്നാല്‍ ഇതിനുശേഷവും ആര്‍സിസിയിലെ ഡോക്ടര്‍ എന്‍െറ ഭാര്യയെ അവിടെനിന്ന് മാറ്റാന്‍ തയ്യാറായില്ള. കൂടാതെ, അതിന്‍റെ തലേദിവസം അതായത് 13ാം തീയതി ആര്‍സിസിയിലെ ഡോക്ടറോട് എ.ബി.ജി. എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്‍റെ ഭാര്യയ്ക്കുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്നു കണ്ടുപിടിക്കാം. ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണിത്. ഇതു ചെയ്യണമെന്നു പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര്‍ പറഞ്ഞത് ഈ രോഗിയുടെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ള അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജിയുടെ ആവശ്യമില്ളെന്നാണ്. ആ ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ അന്നു തന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു.ശ്രീചിത്രയിലെ വിദഗ്ധനായ ഡോക്ടര്‍ ആര്‍സിസിയിലെ ഡോക്ടര്‍മാരോട് സംസാരിച്ചതിനുശേഷവും എന്‍റെ ഭാര്യ ആര്‍സിസിയിലെ വാര്‍ഡില്‍ മരണത്തോട് മല്ളടിച്ചുകൊണ്ട് കിടന്നു. ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സമയം എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്‍റെ ഭാര്യയുടെ തലച്ചോറില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചു കഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15ാം തീയതി രാവിലെ ആര്‍സിസിയിലെ ഡോക്ടര്‍ക്ക് ഇതിന്‍റെ ഗൌരവം മനസ്സിലാക്കുകയും എത്രയും പെട്ടെന്നു രോഗിയെ ഇവിടെനിന്ന് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അതിനു പറഞ്ഞ ന്യായം ഡയാലിസിസ് ആവശ്യമാണെന്നും രോഗിയുടെ കിഡ്നി തകരാറിലാണെന്നുമാണ്. അദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ടു നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്നി സ്പെഷ്യലിസ്റ്റുകളുടെ അഭിപ്രായം തേടി. അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്നു. അദ്ദേഹവും ജി.ജി. ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ രോഗിക്ക് ഡയലാസിസിന്‍റെ ആവശ്യമില്ള. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്. പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു രോഗിക്ക് ഡയലിസിസിന്‍െറ ആവശ്യമില്ള. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിനുശേഷമാണ് ഞാന്‍ ആര്‍സിസിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്. 

 

ജി.ജി. ഹോസ്പിറ്റലിന്‍െറ ക്രിട്ടിക്കല്‍ കെയറില്‍ എന്‍റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ള ചികിത്സ കിട്ടിയെന്നു ഞാന്‍ വിശ്വസിക്കുന്നു. ആര്‍സിസിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു. ഇലട്രൊലൈറ്റ് അബ്നോര്‍മാലിറ്റി ശരിയാക്കാനുളള കാര്യങ്ങള്‍ അവര്‍ ചെയ്തു. എ.ബി.ജി. എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് രോഗിയുടെ ഇലക്ട്രൊലൈറ്റും പിഎച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ആര്‍സിസി ചെയ്യാതിരുന്ന, രോഗിയുടെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതതായത്, ഡിഎന്‍എ ടെക്നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫംഗസോ പ്രത്യേകിച്ച് കാന്‍സര്‍ പേഷ്യന്‍റിന്‍െറ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു. പക്ഷേ അവര്‍ ഇതൊക്കെ ചെയ്തപ്പോഴേക്കും എന്‍െറ ഭാര്യയ്ക്ക് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍സിസിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാം തീയതി രാവിലെ ഭാര്യ മരണപ്പെട്ടു. ആര്‍സിസിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള അറിവില്ളായ്മയാണ് അല്ളെങ്കില്‍ അലംഭാവം കാരണമാണ് അവര്‍ മരിച്ചതെന്നു ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്നു പ്രിയപ്പെട്ടപ്പവരേ നിങ്ങള്‍ തന്നെ ആലോചിച്ചിട്ട് പറയുക''.