Thursday 20 September 2018ചിട്ടിക്കമ്പനി തട്ടിപ്പ്: ബിനാമികളെ പൊക്കിയത് കേരളാ പൊലീസ് അറിയാതെ

By ബി.വി. അരുണ്‍കുമാര്‍.09 Oct, 2017

imran-azhar

 

തിരുവനന്തപുരം: പാറശാല പളുകലില്‍ ചിട്ടിക്കമ്പനി തട്ടിപ്പുമായി ബന്ധപെ്പട്ട് ബാങ്കുടമ നിര്‍മ്മലന്റെ വിശ്വസ്തരും ബിനാമികളുമായ മൂന്നുപേരെ തമിഴ്‌നാട് സംഘം പിടികൂടിയത്
കേരളാ പൊലീസ് അറിയാതെ. സ്ഥാപനത്തിന്റെ മാനേജര്‍മാരായ പളുകല്‍ നാഗക്കോട് വീട്ടില്‍ രവീന്ദ്രന്‍(47), മത്തംപാല സൗഭാഗ്യയില്‍ ശേഖരന്‍ നായര്‍(59), നിര്‍മല്‍ കൃഷ്ണനിധി ലിമിറ്റഡിലെ ഡയറക്ടര്‍ പാറശാല മുണ്ടപ്പിള്ള ടികെ നിവാസില്‍ അജിത് കുമാര്‍(57) എന്നിവരെയാണ് തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

 

കേസില്‍ കേരള-തമിഴ്‌നാട് സംയുകത സംഘമാണ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ പ്രധാന പ്രതി നിര്‍മ്മലന്‍ തലസ്ഥാനത്തുണ്ടെന്ന് പലതവണ തമിഴ്‌നാട് പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് അധി
കൃതര്‍ തയാറായിരുന്നില്‌ള. ഇതേത്തുടര്‍ന്നാണ് തമിഴ്‌നാട് സംഘം രഹസ്യമായി തലസ്ഥാനത്തെത്തി പ്രതികളെ നിരീക്ഷിച്ചത്. ഇതേത്തുടര്‍ന്നാണ് മൂന്നുപേര്‍ പിടിയിലായതും.

 

നിര്‍മ്മലനു വേണ്ടി തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം തലസ്ഥാനത്ത് നിരീക്ഷണം നടത്തുകയാണ്. സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ തമിഴ്‌നാട് പോലീസ് പ്രധാന ബെനാമികളായ പാളുകള്‍ സ്വദേശി അനിലിനെയും ,കുഴിത്തുറ സ്വദേശി അനിലിനെയും പിടികൂടിയിരുന്നു. ഇവരില്‍ നിന്നും നിര്‍മലനും സംഘവും തിരുവനന്തപുരത്തുണ്ടെന്നു മനസിലാക്കിയ സംഘം ഇവരെ പിടികൂടാന്‍ വലവീശുകയായിരുന്നു.

 


ഇതിനിടെ മുന്‍കൂര്‍ ജ്യാമത്തിനായി ഇവര്‍ മധുര കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നേരിട്ടുഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുര
ത്തെത്തിയ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു.
മദ്രാസ് ഹൈക്കോടതിയിലെ മധുര ബഞ്ചില്‍ ഇന്ന് മുന്‍കൂര്‍ ജ്യാമ്യത്തിനായി അപേക്ഷ നല്‍കുവാന്‍ ഇന്നലെ തിരുവനന്തപുരത്തുനിന്നും മധുരയ്ക്ക് ഇവര്‍ പോകുന്നുവെന്ന് രഹസ്യ വിവരം ലഭിച്ച പൊലീസ് ഡയറക്ടര്‍മാരുടെ വാഹനത്തിനു പിന്നിലായി മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു.

 


രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിവരം ലഭിച്ച സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കളിയിക്കാവിളയില്‍ കാത്തുനില്‍ക്കുകയും പ്രതികളെ പിടികൂടുകയുമായായിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് പാറശാലക്കു സമീപം മത്തമ്പാലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടി ഫണ്ട് എന്ന സ്ഥാപനം കോടികളുമായി മുങ്ങിയത്. പിടിയിലായ മൂവരുടെയും പേരില്‍ കോടിക്കണക്കിനു രൂപയുടെ ബെനാമി വസ്തുക്കളുണ്ട്. 21 പ്രതികളുള്ള കേസില്‍ മുന്‍പ് അറസ്റ്റിലായ രണ്ടുപേര്‍ ഇപേ്പാഴും റിമാന്‍ഡില്‍ തുടരുകയാണ്.

 


ബാക്കിയുള്ളവര്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഒളിവില്‍ കഴിയുന്ന പ്രതികളെല്‌ളാം ഉടന്‍ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹമുണ്ട്. തമിഴ്‌നാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്ഥാപന ഉടമ കെ.നിര്‍മലന്‍, ഡയറക്ടര്‍മാര്‍, പ്രധാന ജ
ീവനക്കാര്‍ എന്നിവരാണു പ്രതികള്‍. കര്‍മസമിതി കണ്‍വീനര്‍ ഭാസി കുമാരന്‍ നായരുടെ പരാതിയില്‍ മ്യൂസിയം പൊലീസ് നിര്‍മലന്റെ ഭാര്യ, മകള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 


ജഗതിയിലെ നിര്‍മലന്റെ വീട്ടില്‍ രണ്ടുതവണകളായി എത്തിച്ച പണം സ്വീകരിച്ചതു ഭാര്യയും മകളുമായിരുന്നതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞദിവസം മത്തംപാലയിലെ ബാങ്കിന്റെ പ്രധാന ശാഖയിലും നാലോളം സ്വര്‍ണപ്പണയ സ്ഥാപനങ്ങളിലും പരിശോധന നടത്തി പണവും സ്വര്‍ണവും കണ്ടെത്തിയിരുന്നു. പ്രധാന
പ്രതികള്‍ പിടിയിലായതോടെ ബെനാമി നിക്ഷേപങ്ങളെക്കുറിച്ചു കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണു പൊലീസിനുള്ളത്.