Friday 24 November 2017

'ചെമ്പരത്തി' പൂക്കളത്തിന് അഴക്

By BINDU PP.21 Jul, 2017

imran-azhar

 

 

ചെമ്പരത്തിയെ ഓണപൂക്കളത്തിൽ ചിരിച്ചുനിൽകുന്നത് കാണാം. അത്തം കഴിഞ്ഞാലാണ് ചെമ്പരത്തിക്ക് പൂക്കളത്തിൽ സ്ഥാനം ഉണ്ടാവുകയോള്ളൂ. ചെമ്പരത്തിപ്പൂവ് സാധാരണ ചുവപ്പുനിറമാണെങ്കിലും വെള്ള, മഞ്ഞ, ഓറഞ്ച്, റോസ് തുടങ്ങി പലനിറങ്ങളിലും ഇവ ഇന്നു കാണാറുണ്ട്.ഓണപ്പൂക്കളത്തില്‍ ചെമ്പരത്തിപ്പൂവിനു സവിശേഷ പ്രാധാന്യമുണ്ട്. അത്തം മുതല്‍ പൂവിടുമ്പോള്‍ ഓരോ ദിവസത്തെയും പൂക്കളുടെ എണ്ണം കാണിക്കാന്‍ ഈര്‍ക്കിലില്‍ ചെമ്പരത്തി കൊണ്ടുള്ള കുടയും കുത്തി നിര്‍ത്തും.ഇതു ദിവസംതോറും ഓരോന്നു കൂടി പത്താം ദിവസം പത്തു കുടകളുണ്ടാവും. പൂജയ്ക്കും പൂമാലയ്ക്കും ചെമ്പരത്തി പ്രധാനമാണ്. ചെമ്പരത്തി ഔഷധപ്രധാനമാണ്. ചെമ്പരത്തി ഗ്രാമ പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും കാണാറുണ്ട്.