Thursday 21 June 2018

പൂക്കളത്തിലെ സുന്ദരി 'മുക്കുറ്റി'

By BINDU PP.21 Jul, 2017

imran-azhar

 

 

 


"മുക്കുറ്റി തിരുതാളി..... കാടും പടലും പറിച്ചുകെട്ടിത്താ!!." ഓണ പൂക്കളത്തിൽ ഏറ്റവും സുന്ദരി മഞ്ഞ കുളിച്ച് നിൽക്കുന്ന മുക്കുറ്റി തന്നെയാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.ഓണപ്പൂക്കളില്‍ ഏറ്റവും അവശ്യം വേണ്ട പൂവാണ് മുക്കുറ്റി. എന്നാല്‍ ഇന്ന് മുക്കുറ്റി എന്നത് നാട്ടിന്‍പുറങ്ങളില്‍ മാത്രം അപൂര്‍വ്വമായി കണ്ടു വരുന്നതാണ്. പൂക്കളത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു ഈ സുന്ദരിക്ക്. ചെറുതും മഞ്ഞനിറമുള്ളതുമായ മുക്കുറ്റിയുടെ പൂക്കള്‍ മനോഹരമാണ്. ഒറ്റയിഴയിട്ടു കത്തിച്ച ചെറിയ ദീപനാളങ്ങളുടെ സ്വര്‍ണപ്രഭ ചിതറിയുള്ള മുക്കുറ്റിയുടെ നില്‍പ് മനോഹരമായ കാഴ്ചയാണ്.മുക്കുറ്റിപ്പൂവിനെ കാതിലണിയുന്ന ആഭരണമായി കവികള്‍ വാഴ്ത്താറുണ്ട്. സമൂലം ഔഷധയോഗ്യമായ സസ്യം കൂടിയാണ് മുക്കുറ്റി. ദശപുഷ്പങ്ങളില്‍ ഒന്നാണ് മുക്കുറ്റി.

 

 

കൂടുതൽ ഓണവിശേഷങ്ങൾക്ക്......