Thursday 21 September 2017

തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം 'തുമ്പ'

By BINDU PP.21 Jul, 2017

imran-azhar



 

 

പോയകാലത്തിന്റെ സ്‌മൃതികളുമായി വീണ്ടും ഒരു ഓണം. ലോകമെങ്ങുമുള്ള മലയാളികള്‍ ജാതി-മത-ചിന്തകള്‍ മറന്ന്‌ ഓണമാഘോഷിക്കുന്നു. ഈ ആഘോഷ തിമര്‍പ്പിന്‌ അരങ്ങൊരുക്കുകയാണ്‌ പ്രകൃതിയും. ഓണം എന്നാൽ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പലനിറത്തിലും ചിരിച്ച് നിൽക്കുന്ന പൂക്കളാണ്. അത്തംമുതല്‍ പത്തു ദിവസമാണ്‌ ഓണപ്പൂക്കളം. ആദ്യദിവസം ഒരു നിറത്തില്‍ പൂവ്‌ തുടങ്ങി പത്താംദിവസം പത്തു നിറത്തിലുള്ള പൂക്കളിടുന്നു. .ഓണക്കാലത്ത്‌ പ്രകൃതിയും പൂത്തൊരുങ്ങി നില്‍ക്കുകയാണ്‌.
ചെറുതും വലുതുമായി പല വര്‍ണങ്ങളില്‍ പല ആകൃതികളില്‍ എത്രയെത്രെ പൂക്കള്‍.....

 

എന്നാൽ, പൂക്കളത്തിലെ അന്നും ഇന്നും പ്രധാനി "തുമ്പ" തന്നെയാണ്. തുമ്പ അത്തപൂക്കളത്തിന്റെ അലങ്കാരമാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് തുമ്പപ്പൂ കൊണ്ട് കൊങ്ങിണികൾ അടയും ചില പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്.ആ വെള്ള നിറം ഓണംപൂക്കളത്തിന്റെ ഐശ്വര്യമായാണ് കണക്കാക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ തുമ്പ കാണുന്നത്.