Thursday 21 September 2017

കൈകൊട്ടിക്കളി

By BINDU PP.04 Aug, 2017

imran-azhar



 

ഓണം ഇതാ എത്തി .... ഓണക്കളികൾ കളിക്കാനായി എല്ലാവരും റെഡി ആയിരിക്കുവാണ്. തിരുവാതിരക്കളിയുടെ ശാസ്ത്രീയതയില്‍ അല്‍പം നാടോടി കലാസ്വഭാവം കൂടിച്ചേര്‍ന്ന് ഓണനാളുകളില്‍ വീട്ടുസദസ്സുകളില്‍ അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കൈകൊട്ടിക്കളി. ശരീരഭാഷയിലെ വൈശിഷ്ട്യവും ചലനങ്ങളിലെ അനുപാതവുമാണ് കൈകൊട്ടിക്കളിയുടെ തനത് സൗന്ദര്യത്തിന്റെ പ്രധാനഘടകങ്ങള്‍. നൃത്ത ശാസ്ത്രത്തിലെ ലാസ്യഭാവമാണ് കൈകൊട്ടിക്കളിയില്‍ പ്രധാനമെങ്കിലും ചില ചുവടുകളില്‍ താണ്ഡവത്തിന്റെ സ്വാധീനവും കാണാംകേരളീയ വസ്ത്രമായ മുണ്ടും നേര്യതും ധരിച്ച വനിതകള്‍ ശ്രുതിമധുരവും സാഹിത്യ പൂര്‍ണ്ണവുമായ പാട്ടുപാടി പ്രത്യേക താളത്തില്‍ കൈയ്യടിച്ച് വട്ടത്തില്‍ ചുവടുവെച്ച് കളിക്കുന്നു. പാട്ടിന്റെ വരി ഒരാള്‍ ആദ്യം പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്നു. ഗ്രാമങ്ങളിലെ കുടുംബസദസ്സുകളില്‍ നിന്നും യുവജനോത്സവ വേദികളിലേക്കും ആഘോഷപരിപാടികളിലെ സ്റ്റേജുകളിലേക്കും ഇന്ന് കൈകൊട്ടിക്കളി ഒതുങ്ങിയിരിക്കുന്നു.

 

 

കൂടുതൽ ഓണവിശേഷങ്ങൾക്ക് ...........