Friday 24 November 2017

മീന്‍ ഇല്ലാതെ മലബാറുകാര്‍ക്ക് എന്ത് 'ഓണം' !!!

By BINDU PP.14 Aug, 2017

imran-azhar



 

മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം . ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. എന്നാൽ അങ്ങ് മലബാറിലെ ഓണമാണ് തകർപ്പൻ ഓണം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നതാണ്. മലബാറുകാർ എപ്പോഴും വ്യത്യസ്തത കൊണ്ട് മാറിനിൽക്കുന്നവരാണ്. പൊന്നോണ നാളിൽ എല്ലാവരും ഒത്തുകൂടലാണ് ഏറ്റവും പ്രധാനം.


മലബാറിലെ പൂക്കളം

 

 

 

മലബാർ പൂക്കളത്തിൽ നാട്ടുപൂക്കൾക്കാണ് കൂടുതൽ സ്ഥാനം. തുമ്പയും, മൂക്കുറ്റിയും, ചെമ്പരത്തിയും. തെച്ചിയുമെല്ലാം പൂക്കളത്തിൽ ഏറെ സ്ഥാനമുള്ളവയാണ്. ചാണകം മെഴുകിയ തറയിൽ എല്ലാ നിറത്തിന്റെയും സാന്നിധ്യം മലബാറുകാർ ഉറപ്പുവരുത്താറുണ്ട്. നിറഞ്ഞുനിൽക്കുന്ന പൂക്കളം ഐശ്വര്യത്തിന്റെയും സമൃതിയുടേയുമെല്ലാം പ്രതീകമാവും. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ബാക്കി എല്ലായിടത്തും തിരുവോണത്തോട് കൂടി പൂക്കളം ഇടൽ നിർത്തുമെങ്കിലും , മലബാർ ഭാഗങ്ങളിൽ അത് മകം വരെ നീണ്ടുനിൽകാറുണ്ട്. തിരുവോണം മുതൽ മകം വരെ 'ശീവേലി'എന്ന പൂവാണ് ചാണകം മെഴുകിയ തറയിൽ ഇടുക. എന്നാൽ തൃക്കക്കരപ്പനെ മലബാർ ഓണകളത്തിൽ നമുക്ക് കാണാൻ കഴിയില്ല.

 


'എരിവും പുളിയും' മലബാർ സദ്യ

 

ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. 'കാണം വിറ്റും ഓണ ഉണ്ണണം' എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കി ക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. വിശാലവും വിഭവ സമൃദ്ധവും ആയ സദ്യ കേരളത്തില്‍ ഓരോ പ്രദേശത്തും ( വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂര്‍, തിരുവിതാം‌കൂര്‍) വത്യസ്ഥ രീതികളില്‍ ആണ് ഉണ്ടാക്കുന്നത്.എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരിതുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയ വയാണ് സദ്യയുടെ പ്രധാനപ്പെട്ട വിഭവങ്ങള്‍.എന്നാൽ മലബാർ ഓണസദ്യയുടെ കാര്യത്തിൽ ഇത്തിരി വ്യത്യാസമുണ്ട്. ഇലയുടെ ഒരറ്റത്ത് മീനും ഇറാഹിയും കാണും. മലബാറുകാർക്ക് ഓണമായാലും, വിഷുവായാലും പെരുന്നാളായാലും ഇലതലപ്പത്ത് അത് കാണണം.അതുകണ്ടാലെ ഉറക്കം വരത്തൊള്ളൂ എന്നതാണ് അവസ്ഥ. അതില്ലാതെ എന്ത് വിഷു ഓണം എന്നാണ് അവിടുത്തുകാർ പറയുക. അതുകൊണ്ട് തന്നെ ഓണസദ്യയിൽ മലബാർക്കർ മുന്നിലെത്തി.

 


മലബാർ ഓണക്കളികൾ