By BINDU PP.14 Aug, 2017
ഓണം എത്തി ...ഇനി നമുക്ക് ക്ളിച്ചു തുടങ്ങാം....പ്രായ ഭേദമന്യേയാണ് കളിക്കിറങ്ങുന്നത്. ഓണക്കാലത്ത് മലബാർ മേഖലയിലെ ഗ്രാമപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു കളിയാണ് 'കമ്പിത്തായം കളി'.ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ് ഇത്.ചുക്കിണി എന്നാണ് ഈ ഓടിന്റെ പേര്. ഈ ഓടിന് ആറ് വശങ്ങള് ഉണ്ടായിരിക്കും അതില്‍ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളില് ദ്വാരങ്ങള്‍ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിര് വശങ്ങള് ചേര്‍ത്താല്‍ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ് ദ്വാരങ്ങള്‍ ഉണ്ടാക്കുക. രണ്ട് ചുക്കിണികള്‍ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികള്‍ ഉരുട്ടുന്നു.രണ്ടിലും ഒരേ തുക വന്നാല്‍ അതിന് പെരിപ്പം എന്ന് പറയും.പെരിപ്പം വന്നുകിട്ടിയാല്‍ ഒരിക്കല്‍ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവില്‍ കളം വരച്ചിരിക്കും. ഈ കളത്തിന് വശങ്ങളില് നിന്ന് കരുക്കള്‍ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ് കരുക്കളെ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.
കൂടുതൽ ഓണവിശേഷങ്ങൾക്ക് ...........