Wednesday 18 July 2018

ഗൃഹാതുരത്വത്തിന്റെ ഊഞ്ഞാല്‍

By sruthy sajeev .10 Aug, 2017

imran-azhar


ഓണത്തിന്റെ വരവറിയിക്കാന്‍ പണ്ട് വീട്ടു മുറ്റത്തോ തൊടിയിലോ ഊഞ്ഞാല്‍ ഇടുന്നതായിരുന്നു രീതി. ഓണക്കളികളില്‍ മുഖ്യസ്ഥാനം അലങ്കരിച്ചിരുന്നതും ഊഞ്ഞാല്‍ ആയിരുന്നു. പഴയ കാലത്തെ ഓണം ഓര്‍മ്മകളെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ മുതിര്‍ന്നവര്‍ക്ക് ഓണ സദ്യയും പൂക്കളവും പോലെ പ്രാധാന്യമുള്ളതാണ് ഊഞ്ഞാലും.

 

കുടുംബങ്ങളുടെ ഒത്തു ചേരലാണ് ഓണം എന്നതിനാല്‍ തന്നെ ഊഴം കാത്തു നില്‍ക്കണം ഊഞ്ഞാലില്‍ ഒന്ന് കയറിപ്പറ്റാന്‍. കുഞ്ഞു അനിയന്‍മാരെയും അനിയത്തിമാരെയും ഒക്കെ ഉയരത്തില്‍ ആട്ടി വിടുന്നതായിരുന്നു മുതിര്‍ന്നവരുടെ ഹോബി. ആ ഊഴം കാത്തു നില്‍ക്കലും ആവേശവും ഒന്നും ഇനി നമുക്ക് തിരിച്ചു കിട്ടില്ല. ഓണം റെഡിമെയ്ഡ് ആകുകയും തൊടിയും മുറ്റവും എല്ലാം ഓര്‍മ്മകളിലേയ്ക്ക് മായുകയും ചെയ്തപ്പോള്‍ ഉഞ്ഞാലിന്റെ പ്രസക്തിയും കുറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും നടുന്ന ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ മാത്രമായി ഊഞ്ഞാല്‍ ചുരുങ്ങി.

 


ദൂരത്തില്‍ ഊഞ്ഞാല്‍ ആടുന്നതും ആടിച്ചെന്ന് ഇലകളില്‍ തൊടുന്നതും ഒക്കെ ഒരു ഹരമായിരുന്നു. ഊഞ്ഞാലാടുന്നതിനൊപ്പം പല തരം പാട്ടുകളും പാടുമായിരുന്നു. പണ്ട് കാലത്ത് വലിയ വള്ളികള്‍ ഉപയോഗിച്ചായിരുന്നു ഊഞ്ഞാല്‍ കെട്ടിയിരുന്നത്. കാലം അത് വടങ്ങളിലും കയറുകളിലേയ്ക്കും മാറ്റി. ഇന്ന് മറ്റെല്ലാം ഇന്‍സ്റ്റന്റ് ആയി കിട്ടുന്നതുപോലെ ഉഊഞ്ഞാലും റെഡിമെയ്ഡ് ആയി കിട്ടും.