Thursday 21 June 2018

ഒരു ആന്റി കമ്മ്യൂണിസ്റ്റ് അപാരത

By V G Nakul.13 Mar, 2017

imran-azhar

 


ചുവപ്പിന് കച്ചവട മൂല്യം കൂടുതലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപെ്പടുന്നു. അതുകൊണ്ടാണലേ്‌ളാ എന്താണ് തങ്ങള്‍ കാണുന്നതിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം എന്ന്
മനസ്‌സിലാക്കാതെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തിയേറ്ററുകളില്‍ അമിതാവേശത്താല്‍ മുദ്രാവാക്യം വിളിക്കുന്നതും, പ്രകടനമായി സിനിമകാണുവാനെത്തുന്നതും, തിയേ
റ്ററിനു വെളിയില്‍ എതിരാളികളുമായി തല്‌ളുണ്ടാക്കുന്നതും.

 

അപേ്പാള്‍ സംഭവിക്കുന്നതെന്തെന്നാല്‍ തങ്ങളറിയാതെ തങ്ങള്‍ക്കെതിരായ ചില ആശയങ്ങളെ പ്രചരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അവര്‍ തന്നെ സഹായികളാകുന്നു. അതായത് , തങ്ങള്‍ക്കു നേരെ ചൂണ്ടപെ്പടുന്ന വിരല്‍ തങ്ങളെ അഭിനന്ദിക്കുന്നതാണെന്നു ചില മനുഷ്യര്‍ അന്ധമായി വിശ്വസിക്കുന്നു എന്നര്‍ത്ഥം. ഇതാണ് സുഹൃത്തെ വിരോധാഭാസം. നിങ്ങള്‍ നിങ്ങളാല്‍ നിങ്ങള്‍ക്കെതിരേ മറ്റാര്‍ക്കോ വേണ്ടി.......
റിലീസ് ദിവസം ഏറെ പ്രയാസപെ്പട്ടാണ് ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളില്‍ കയറിപ്പറ്റിയത്. തിരുവനന്തപുരത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്ന മൂന്നിടങ്ങളിലും ഹൗസ് ഫുള്‍. ഏറെയും ചെറുപ്പക്കാര്‍.

 

അതില്‍ തന്നെ കൂടുതലും വിദ്യാര്‍ത്ഥികളായ. അതും എസ്.എഫ്.ഐ പ്രവര്‍ത്തകരും അനുഭാവികളും. വാഹനങ്ങളില്‍ തങ്ങളുടെ പാര്‍ട്ടിയുടെ കൊടി കെട്ടിയും, മുദ്രാവാക്യം വിളിച്ചും കൂട്ടമായാണ് അവരില്‍ ഭൂരിപക്ഷവുമെത്തിയത്. റിലീസിനു മുന്‍പ് പ്രചരിപ്പിച്ച
കമ്മ്യൂണിസ്റ്റ് അനുഭാവം അഥവാ വിപ്‌ളവ വീരഗാഥ എന്ന പരസ്യതന്ത്രമാണ് അതിന് കാരണം. ഒപ്പം എസ്.എഫ്്.ഐ മുദ്രാവാക്യം കലര്‍ത്തിയ കലിപ്പ് കട്ടക്കലിപ്പ്
എന്ന ഗാനവും, നിറയേ ചുവപ്പ് കലര്‍ന്ന ടീസറുകളും, ട്രെയിലറുകളും..... എല്‌ളാം ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് ആശയസംഹിതകളിലൂന്നി നിന്നുള്ള ദൃശ്യവത്കരണമാകും സിന
ിമയെന്ന് വിശ്വസിച്ച് തിയേറ്ററുകളിലെത്തിയവരെ സിനിമ കണ്‍കെട്ട് വിദ്യയിലൂടെ അതുതന്നെയാണിതെന്ന് തോന്നിപ്പിക്കുകയും ചെയ്തു.

 


എന്തുകൊണ്ട് ഒരു മെക്‌സിക്കന്‍ അപാരത ആന്റി കമ്യുണിസ്റ്റ് സിനിമയാകുന്നു എന്നതിന് പ്രത്യക്ഷ ഉദാഹരണങ്ങള്‍ തീരേകുറവാണ്. എങ്കിലും ആദ്യന്തം അത് പ്രസരിപ്പിക്കുന്നത് സൂക്ഷ്മമായ തലത്തില്‍ ആന്റി കമ്മ്യുണിസ്റ്റ് ആശയങ്ങളാണ് താനും. മഹാരാജാസ് കോളേജിലെ കെ.എസ്.ക്യുവിന്റെ ഏകപക്ഷീയ ഭരണവും, അവിടെ എസ്.എഫ്.വൈ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി വിദ്യാര്‍ത്ഥികളുടെ സ്വീകാര്യത നേടാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും. അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും, തല്‌ളും ബഹളങ്ങളും ഇടയ്ക്കിടെ പുട്ടിന് പീരയെന്ന പോലെ ആവേശം വിതറുന്ന സംഭാഷണങ്ങളുമൊക്കെയായി സിനിമയവസാനിക്കുന്നു.

 


സിനിമയുടെ തുടക്കം അടിയന്തരാവസ്ഥക്കാലത്ത് അതേ കോളേജില്‍ നടക്കുന്ന ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭവും, അതിലൂടെ വീരപരിവേഷം ലഭിക്കുന്ന കൊച്ചനിയന്‍ എന്ന ചെറുപ്പക്കാരനെ നിയമപാലകര്‍ കൊല്‌ളുന്നതിലുമാണ്. തുടക്കത്തിലേ വിപ്‌ളവാവേശം വിതറി കാണികളായ വിദ്യാര്‍ത്ഥി സമൂഹത്തെ ത്രസിപ്പിക്കുവാനും, സിനിമയില്‍ ആവശ്യാനുസരണം ഉപയോഗിക്കുവാനുള്ള ഒരു ബിംബത്തെ അഥവാ രക്തസാക്ഷിയെ ഒരുക്കി നിര്‍ത്തുവാനും സിനിമയുടെ എഴുത്തുകാരനും, സംവിധായകനുമായ ടോം ഇമ്മട്ടിക്ക് സാധിച്ചു. അതാവശ്യാനുസരണം സിനിമയിലുടന്നീളം പ്രയോഗിക്കുന്നുമുണ്ട് അദ്ദേഹം. നായകനായ ടൊവീനോ തോമസിന്റെ അഭിനയ മികവ് കൊച്ചനിയന്‍ എന്ന കഥാപാത്രത്തെ അത്തരം ആവശ്യങ്ങള്‍ക്ക് യോഗ്യനാക്കുന്നു.

 

അവിടെയാണ് പിന്നീടങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും സിനിമ പങ്കുവയ്ക്കുന്ന
കമ്മ്യുണിസ്റ്റ് വിരുദ്ധതയുടെ തുടക്കം. നായകന്റെ കോളേജിലേക്കുള്ള വരവും, ഹോസ്റ്റല്‍ ജീവിതവും, സൗഹൃദവും, പ്രണയവും, പാട്ടും, കലോത്സവവും ഒക്കെയായി
ആദ്യപാതി ആവര്‍ത്തിക്കപെ്പടുന്ന കലാലയ സിനിമാ രൂപങ്ങളില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ സംവിധായകന്‍ അതീവ ്രശദ്ധ പുലര്‍ത്തുന്നു. അപേ്പാഴും ആസന്നമായ വിപ്‌ളവം സംഭവിക്കുക തന്നെ ചെയ്യും എന്ന അഭ്യൂഹം പടര്‍ത്തുന്നുണ്ട്. ആ പ്രതീക്ഷയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും, ആവേശപെ്പടുകയും ചെയ്യുന്നു.

 


വിപ്‌ളവ കാല്‍പ്പനികതയുടെയും ചുവപ്പിന്റെയും വിപണനമൂല്യം കൃത്യമായി തിരിച്ചറിഞ്ഞവരാണ് ഒരു മെക്‌സിക്കന്‍ അപാരതയുടെ അണിയറ പ്രവര്‍
ത്തകര്‍. എസ്.എഫ്.ഐ യെ എസ്.എഫ്.വൈയും, കെ.എസ്.യു വിനെ കെ.എസ്.ക്യുവുമാക്കി ചുവപ്പ് - നീല യുദ്ധത്തെ ആവിഷ്‌ക്കരിക്കുന്നതിന് പിന്നില്‍ അതാണലേ്‌ളാ പരമമായ ലക്ഷ്യം. ഈ സിനിമയ്ക്കു പ്രചോദനമായ യഥാര്‍ത്ഥ സംഭവം ഒരു കെ.എസ്.യു ക്കാരന്റെ കഥയാണെന്ന് പറയപെ്പടുന്നു. ആ കെ.എസ്.യു ക്കാരന്‍ സിനിമയ
ില്‍ പ്രതിനായക പക്ഷക്കാരനായി അഭിനയിച്ചിട്ടുമുണ്ട്.

 

യഥാര്‍ത്ഥ സംഭവത്തെ അതേ പടി ആവിഷ്‌കരിക്കുന്ന ഒരു സിനിമയായിരുന്നത്രേ പ്രഥമ ലക്ഷ്യം. എന്നാല്‍ കെ.എസ്.യു ക്കാരന്റെ കഥ പറഞ്ഞാല്‍ സിനിമ വിജയിക്കില്‌ളായെന്നു മനസ്‌സിലാക്കി എസ്.എഫ്.ഐക്കാരനായി നായകനെ അവതരിപ്പിച്ചാല്‍ പണം മുടക്കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞതിനാല്‍ ഇപേ്പാഴത്തെ അവസ്ഥയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെത്തന്നെ എത്രമാത്രം സ്വാര്‍ത്ഥപരമായ, അനുരഞ്ജനത്തിലധിഷ്ഠിതമായ ഉ
ദ്ദേശമാണ് സിനിമയുടെ സൃഷ്ടിക്കു പിന്നിലെന്ന് തിരിച്ചറിയാം. അതവിടെ നില്‍ക്കട്ടേ ,സിനിമയില്‍ വിപ്‌ളവനായകനായി പരിണമിക്കുന്ന പോള്‍ വര്‍ഗീസ് അത്ര വലിയ
രാഷ്ട്രീയ വിശ്വാസത്താലൊന്നുമല്‌ള എസ്.എഫ്്.വൈ പ്രവര്‍ത്തകനാകുന്നതും ഇലക്ഷന് മത്സരിച്ച് ഒടുവില്‍ വിജയിയാകുന്നതും.

 

മറിച്ച് എങ്ങിനെയും കോളേജില്‍ എസ്.എഫ്്.വൈ പ്രവര്‍ത്തനം സജീവമാക്കിയേ അടങ്ങൂ എന്ന വാശിയില്‍ പ്രവര്‍ത്തിക്കുന്ന സുഭാഷ് അയാളുടെ അടുത്ത ചങ്ങാതിയായതിനാലും, പ്രണയം പരാജയപെ്പട്ടപേ്പാഴുള്ള ഒളിയിടം എന്ന നിലയിലുമാണ്. പ്രണയപരാജിതരുടെ ആശ്രയമാണോ പാര്‍ട്ടി എന്ന സംശയം ഇവിടെയുയരുന്നു. അതായത് കാമുകിയാല്‍ ഉപേക്ഷിക്കപെ്പടുമ്പോള്‍ പോള്‍ മദ്യപിച്ചും, കവിത കേട്ടും വിരഹിക്കുകയായിരുന്നു. അതില്‍ നിന്ന് വിടുതല്‍ നേടാന്‍ അയാളെ സുഹൃത്തുക്കള്‍ സജീവ രാഷ്ട്രീയത്തിലേക്കെത്തിച്ചു. അവിടെയയാള്‍ വിജയിക്കും എന്നത് സിനിമ പ്രേക്ഷകനു നല്‍കുന്ന ഉറപ്പാണലേ്‌ളാ. അതിന് ആവേശം കൂട്ടാന്‍ പണ്ട് കാമുകിയോട് ഇഷ്ട നിറം വയലറ്റാണെന്നു പറഞ്ഞ
അയാളെക്കൊണ്ട് പിന്നീട് അതേ കാമുകിയോട് പണ്ട് വയലറ്റായിരുന്നു ഇപേ്പാള്‍ ചുവപ്പാണെന്ന് പറയിക്കുന്നുമുണ്ട്.

 


എങ്ങനെയും വിദ്യാര്‍ത്ഥികളെ സ്വാധീനിച്ച് ഇലകഷനില്‍ വിജയിക്കുക അതുവഴി തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുക എന്ന സ്വാര്‍ത്ഥ താത്പര്യമാണ് സുബാഷിനുള്ളത്. സുഭാഷ് അതിനായി തന്റെ പാര്‍ട്ടിയിലെ ഗോഡ് ഫാദറുമായി ചേര്‍ന്ന് താന്‍ തന്നെ പാര്‍ട്ടിയിലെത്തിച്ച, ഒരു ഘട്ടത്തില്‍ തന്നെ കടന്ന് പാര്‍ട്ടിയില്‍ വളര്‍ന്ന പോളിനെ കൊല്‌ളാനും പദ്ധതിയിടുന്നു. ഒടുവില്‍ എല്‌ളാവരും പ്രതീക്ഷിക്കുന്നപോലെ ത്യാഗവും, വലിയ വര്‍ത്തമാനവുമൊക്കെ പറഞ്ഞും, പറയിച്ചും പ്രേക്ഷകരെ തൃപ്തിപെ്പടുത്തുന്നുണ്ടെങ്കിലും ആന്തരികമായി പാര്‍ട്ടിയ്ക്കും, അതിന്റെ നേതൃസ്ഥാനങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടുകയാണ് സിനിമ.

 


അതാണലേ്‌ളാ ഉച്ചിയില്‍ വെച്ച കൈകൊണ്ട് ഉദകക്രിയ എന്ന പോളിസി സുബാഷിനും പ്രയോഗിക്കാം എന്നു തോന്നുന്നത്. തന്‍ കാര്യം സാധിക്കാന്‍ ആരെയും എന്തും ചെയ്യാന്‍ തയ്യാറാകുന്നവരും, എന്ത് പ്രലോഭനങ്ങള്‍ക്കും വഴങ്ങുന്നവരുമാണ് പാര്‍ട്ടിക്കാര്‍ എന്ന സൂചനയലേ്‌ള അത്. സുബാഷിന് മാനസാന്തരം വരുന്നുണ്ടെങ്കിലും എത്രയോ വൈകിയാണത്് സംഭവിക്കുന്നത്. കൂടാതെ എതിരാളികളുടെ പാര്‍ട്ടിയാഫീസ് കത്തിക്കുക, സ്വന്തം പ്രവര്‍ത്തകരെ വാടകഗുണ്ടകളെ ഉപയോഗിച്ച് തല്‌ളിച്ച് അത് എതിരാളികളുടെ തലയില്‍ കെട്ടി വച്ച് വോട്ട് നേടുക എന്നിങ്ങനെ ജയിക്കാനായി എന്തും ചെയ്യുന്നവരാണ് എസ്.എഫ്.വൈക്കാര്‍ എന്ന സന്ദേശവും സിനിമ നല്‍കുന്നു.

 


കണ്ണൂരിലെത്തുന്ന എസ്.എഫ്.വൈ പ്രവര്‍ത്തകന്‍ സുഹൃത്തിന്റെ വീടിന്റെ മുന്‍ ചുവരില്‍ രണ്ട് ചിത്രങ്ങള്‍ കാണുന്നു. അതിലൊന്ന് കണ്ണൂര്‍കാരുടെ ദൈവമായ മുത്തപ്പനാണെന്ന് സുഹൃത്ത് തന്നെ പറയുന്നു. അടുത്തതോ എന്ന പ്രവര്‍ത്തകന്റെ ചോദ്യം സുഹൃത്തിനെയും ഒപ്പമുള്ളവരെയും ഞെട്ടിക്കുന്നു. അത് എ.കെ.ജി എന്ന് പറയുമ്പോള്‍ ഞാന്‍ കേട്ടിട്ടേയുള്ളൂ, കണ്ടിട്ടില്‌ള എന്ന തറത്തമാശയും. അതിനും ഇതേ പ്രവര്‍ത്തകരുടെ പൊട്ടിച്ചിരി എത്രമാത്രം അപഹാസ്യതയാണ് സൃഷ്ടിക്കുന്നത്.

 

അതു പറയുന്നതെന്തെന്നാല്‍ എന്താണ് പാര്‍ട്ടി എന്നറിയാത്ത അതിന്റെ ചരിത്രമറിയാത്ത ഒരു കൂട്ടം മാത്രമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്നാണോ..... ? ഇതേ സീനില്‍ സുഹൃത്തിന്റെ അമ്മ പേ്‌ളറ്റിലെത്തിക്കുന്ന അരിയുണ്ട നാടന്‍ ബോംബായാണ് അതേ പ്രവര്‍ത്തകന് തോന്നുന്നതും. അതിലും കണ്ണൂരെന്നാല്‍ ബോംബ് നിര്‍മ്മാണ ശാലയാണെന്ന വൈകൃത തമാശ സൃഷ്ടിക്കുകയായിരുന്നോ ലക്ഷ്യം..... ?പലപേ്പാഴും ഏകപക്ഷീയമായ നായക - പ്രതിനായക കളിമാത്രമായി സിനിമ മാറുന്നു. സിനിമയിലെ കെ.എസ്.ക്യുക്കാരുടെ ആവേശവും, ഊര്‍ജ്ജവും യഥാര്‍ത്ഥ കെ.എസ്.യു ക്കാര്‍ക്ക് സമ്മാനിക്കുന്ന ആവേശം ചെറുതായിരിക്കില്‌ള.

 


തങ്ങളുണ്ടോയെന്ന് അവര്‍ക്ക് തന്നെ ബോധ്യമില്‌ളാത്ത കാലത്താണലേ്‌ളാ സിനിമ അവരുടെ സാന്നിധ്യം അതിന്റെ പരമാവധിയില്‍ സ്ഥാപിക്കുന്നത്. ഒടുവില്‍ ശുഭം ന്നെഴുതിക്കാണിക്കും മുന്‍പ് ആസന്നമായ വിപ്‌ളവം സാധ്യമായിരിക്കുന്നു എന്ന തീര്‍പ്പും. എല്‌ളാം കണ്ട് കയ്യടിച്ച് പിരിഞ്ഞു പോയ സാധുക്കളായ എസ്.എഫ്.ഐക്കാര്‍ക്കറിയുമോ നിങ്ങള്‍ കാല്‍പ്പനികമായി പറ്റിക്കപെ്പട്ടിരിക്കുന്നു എന്ന്. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ഇനിയും രാഷ്ട്രീയ വായനകള്‍ സാധ്യമാണ്. അത് തുടരുക തന്നെ ചെയ്യും.