Thursday 21 September 2017

ജനനേന്ദ്രിയം മുറിച്ച കേസ്: ക്രൈംബ്രാഞ്ചിന് ഫയൽ കൈമാറി

By ബി.വി. അരുൺകുമാർ.23 Jun, 2017

imran-azhar


തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പൊലീസ് ക്രൈംബ്രാഞ്ചിന് ഫയൽ കൈമാറി. പൊലീസിന്റെ അന്വേഷണം പോരെന്നും മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു പെൺകുട്ടി ആവശ്യപെ്പട്ടതനുസരിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

 


ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ഫയൽ ക്രൈംബ്രാഞ്ചിനു നൽകിയത്. പെൺകുട്ടി ഇടയ്ക്കുവച്ച് മൊഴി മാറ്റിയതിനാൽ പൊലീസ് കഴിഞ്ഞ ദിവസം കേസുമായി ബന്ധപെ്പട്ട് നിയമോപദേശം തേടിയിരുന്നു. പെൺകുട്ടിക്കെതിരെ കേസെടുക്കേണ്ടതിലെ്‌ളന്നു നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവിൽ ഗംഗേശാനന്ദയ്‌ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പെൺകുട്ടിക്ക് വധഭീഷണിയുള്ളതിനാൽ ഇപേ്പാൾ പൊലീസ് സംര
ക്ഷണവും ഏർപെ്പടുത്തിയിട്ടുണ്ട്.

 


കേസിൽ യുവതിയുടെ പേരിൽ പുറത്തുവന്ന പുതിയ വെളിപെ്പടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താൻ തന്നെയാണെന്ന് വെളിപെ്പടുത്തുന്ന യുവതിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രണ്ട് ദിവസത്തിനകം കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കും. അതിനാൽ പൊലീസിന്റെ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്.

 


ഇതിനിടെ പെൺകുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പൊലീസിന്റെ അപേക്ഷയിൽ കോടതി അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, പെൺകുട്ടി ഇതിനു സമ്മതിക്കേണ്ടതുണ്ട്. പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കി ഇതിനു സമ്മതിക്കാതിരിക്കാനുള്ള ശ്രമം നടക്കുന്നതായി പൊലീസ്. അങ്ങനെയെങ്കിൽ പൊലീസ് വെട്ടിലാകും. നിലവിൽ ഗംഗേശാനന്ദയ്‌ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പെൺകുട്ടിയെ പീഡിപ്പി
ച്ചതിനാണ് കേസ്.

 


എന്നാൽ, സ്വാമി തന്നെ പീഡിപ്പിച്ചിട്ടിലെ്‌ളന്നാണ് പെൺകുട്ടിയുടെ ഇപേ്പാഴത്തെ മൊഴിയിൽ പറയുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിന് തെളിവു ലഭിക്കൂവെന്ന് പൊലീസ് പറയുന്നു. മാത്രമല്‌ള ജനനേന്ദ്രിയം മുറിച്ചത് താനാണെന്നാണ് പൊലീസിനും മജിസ്‌ട്രേറ്റിനും നൽകിയ മൊഴിയിൽ പറയുന്നത്. ഇതിനിടെ പുറത്തു വന്ന പെൺകുട്ടിയുടെ കത്തിൽ താനല്‌ള അതു ചെയ്തതെന്നും കാമുകനായ അയ്യപ്പദാസാണ് കൃത്യം നടത്തിയതെന്നുമാണ് പറയുന്നത്.

 

അഭിഭാഷകനുമായുള്ള ഫോൺ സംഭാഷണത്തിൽ പെൺകുട്ടി തന്നെയാണ് കൃത്യം ചെയ്തതെന്നും പറയുന്നുണ്ട്. കത്തിലും ഫോൺ സംഭാഷണത്തിലുമുള്ള വൈരുദ്ധ്യം ഇന്നലെ കോടതിയിൽ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ പെൺകുട്ടി സിബ
ിഐ അന്വേഷണം ആവശ്യപെ്പട്ടു നൽകിയ ഹർജി കോടതി തള്ളുകയും ചെയ്തു.
സ്വാമിക്കെതിരെയുള്ള തെളിവെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾ ഇപേ്പാൾ റിമാൻഡിലാണ്. ചികിത്സ ആവശ്യമായതിനാൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവിടെ വച്ച് പെൺകുട്ടി സ്വാമിയുമായി സന്ദർശനം നടത്തിയിരുന്നു.

 


അതിനു ശേഷമാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്നു കാട്ടി പേട്ട പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിക്ക് സുരകഷയൊരുക്കിയിട്ടുണ്ട്. ഈമാസം 26നു പെൺകുട്ടിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപെ്പട്ടിട്ടുണ്ട്. നുണപരിശോധന നടത്താൻ വ്യക്തിയുടെ സമ്മതവും അനിവാര്യമായതിനാലാണു നേരിട്ടു ഹാജരായി നിലപാടറിയിക്കാൻ യുവതിയോട് കോടതി
ഉത്തരവിട്ടത്.

 


യുവതിയുടെ ഹർജി തള്ളി


തിരുവനന്തപുരം: കേസിൽ ഇപേ്പാൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമിലെ്‌ളന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപെ്പട്ട് പെൺകുട്ടി നൽകിയ ഹർജി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹർജി തള്ളിയത്. യുവതിക്കെതിരെ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. അനാവശ്യ ഹർജി നൽകി സമയം പാഴാക്കരുതെന്ന് കോടതി പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകി. സി.ബി.ഐ അന്വേഷണം എന്നത് ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതലെ്‌ളന്നും പോക്‌സോ ജഡ്ജി വ്യക്തമാക്കി.
പല മൊഴിയും പൊലീസ് നിർബ്ബന്ധിച്ച് രേഖപെ്പടുത്തുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു.

 

നേരത്തെ താനല്‌ള സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെൺകുട്ടി പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. സ്വാമി തന്നെ ചതിച്ചിട്ടിലെ്‌ളന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്‌ള കത്തി വീശിയതെന്നും ശബ്ദരേഖയിൽ പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. എന്നാൽ, പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതെല്‌ളാം നിരീക്ഷിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

 

അയ്യപ്പദാസിനെതിരെ പരാതിയില്‌ള: പൊലീസ്


തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെൺകുട്ടി പേട്ട സ്‌റ്റേഷനിൽ എത്തിയത് ജീവന് ഭീഷണിയുണ്ടെന്ന പരാതി നൽകാനായിരുന്നുവെന്നു പൊലീസ്. അയ്യപ്പദാസാണ് കൃത്യം നടത്തിയതെന്നോ, അയാൾ ഭീഷണിപെ്പടുത്തുന്നുവെന്നോ പരാതിയിൽ പറയുന്നില്‌ള.
ഫോണിലൂടെയും അല്‌ളാതെയും പെൺകുട്ടിയെ ആരൊക്കെയോ ഭീഷണിപെ്പടുത്തുന്നതായുള്ള പരാതി മാത്രമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തി
ലാണ് സുരക്ഷയൊരുക്കിയതെന്നും പൊലീസ് പറയുന്നു. പെൺകുട്ടി അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരാക്കിയ കത്തിൽ മാത്രമാണ് അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പറയുന്നത്.

 


ഇതുസംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്‌ള. സ്വാമി ഗംഗേശാനന്ദയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ സമയത്തും അയ്യപ്പദാസിന്റെ പേര് പറഞ്ഞിരുന്നു. എന്നാൽ, അയാൾക്കെതിരെ ഇതുവരെ കേസൊന്നും എടുത്തിട്ടില്‌ള.
എന്നാൽ, പെൺകുട്ടി വീട്ടതടങ്കലിലാണെന്നും രക്ഷിക്കണമെന്നും കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്. പെൺകുട്ടിയെ ഭീഷണിപെ്പടുത്തി മൊഴി മാറ്റിക്കുന്നതായും പരാതിയിലുണ്ട്. ഹർജി ഈമാസം 27ന് കോടതി പരിഗണിക്കും.

 

 

സ്വാമിയുടെ മുറിവിൽ അണുബാധ


തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സ്വാമിക്ക് അണുബാധയേറ്റു. നിലവിൽ റിമാൻഡിൽ കഴിയുന്ന സ്വാമിയെ ചികിത്സയ്ക്കായി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അവിടെത്തന്നെ പൊലീസ് സെല്‌ളിൽ വച്ച് ചികിത്സ നൽകി
വന്നിരുന്നു. എന്നാൽ, തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തെളിവെടുക്കാനായുള്ള യാത്രകളും മറ്റുമാണ് ഇപേ്പാൾ അണുബാധയ്ക്ക് കാരണമെന്ന് ഡോക്ടർമാർ. ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇപേ്പാൾ ട്യൂബിന്റെ സഹായത്തോടെയാണ് മൂത്രം പോകുന്നത്. അണുബാധ കൂടുതൽ സങ്കീർണ്ണമായാൽ ശസ്ത്രക്രിയ അല്‌ളാതെ മറ്റൊരു പോംവഴിയും ഇലെ്‌ളന്നാണ് ഡോക്ടർമാരുടെ നിഗമനം.