Thursday 21 September 2017

നറുസുഗന്ധിയായ തുളസി

By sruthy sajeev.15 Aug, 2017

imran-azhar


പണ്ടൊക്കെ ഓണത്തിന്റെ മുഖമുദ്ര പൂക്കളങ്ങളായിരുന്നു. പൂക്കളത്തിലെ ഒഴിവാക്കാനാകാത്ത പുഷ്പമാണ് തുളസി. പൂക്കളത്തിലെ പച്ച നിറത്തിനായി നാം ആശ്രയിക്കുന്നത് തുളസിയെയാണ്. തുളസിയുടെ നറു സുഗന്ധം പൂക്കളത്തിന് മാറ്റു കൂട്ടുന്നു. ഇന്ത്യയില്‍ എല്‌ളായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളര്‍ത്താറുണ്ട്. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതില്‍ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുര്‍വേദ ഔഷധം കൂടിയാണിത്. ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകള്‍ക്കും മാല കോര്‍ക്കാനും ഉപയോഗിക്കുന്ന ഇവ
കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് പ്രത്യേകമായി കെട്ടുന്ന തുളസിത്തറയില്‍ നടാറുണ്ട്.