Monday 25 October 2021
കായിക രംഗത്തെ സ്ത്രീ രത്‌നങ്ങള്‍.......

By sruthy sajeev .08 Mar, 2017

imran-azhar


കായിക രംഗം പുരുഷന്റേത് മാത്രമാണെന്ന ധാരണയായിരുന്നു ലോകത്തിന്. മനക്കരുത്തും കായിക ബലവും കൂടുതല്‍ വേണ്ടതിനാല്‍ സ്ത്രീകള്‍ക്ക് ആരംഗത്ത് ശോഭിക്കാന്‍
പോയിട്ട് എത്തിപ്പെടാന്‍ പോലും പറ്റില്ലയെന്നായിരുനെനു ധാരണ. എന്നാല്‍ അങ്ങനെയല്ല മറ്റേത് രംഗത്തെ പോലെയും പുരുഷന്‍മാര്‍ക്കൊപ്പമോ ചിലപ്പോള്‍ അവരെക്കാള്‍
മുന്നിലോ തിളങ്ങാന്‍ തങ്ങള്‍ക്കാകും എന്ന് ഇതിനകം സ്ത്രീകള്‍ തെളിയിച്ച് കഴിഞ്ഞു. എന്തിന് 2016 റിയോ ഒളിമ്പിക്‌സില്‍ പോലും നമ്മുടെ രാജ്യത്തിന്റെ പേര് ഉയര്‍ന്നു
കേള്‍ക്കാന്‍ ഇടയായത് നമ്മുടെ വനിതാ താരങ്ങള്‍ കാരണമാണ്. നാണക്കേടിന്റെ പെരു കുഴിയില്‍ വീണു പോയേക്കാവുമായിരുന്ന ഇന്ത്യയെ അഭിമാനത്തിന്റെ ഉന്നതങ്ങള
ിലേക്കെത്തിച്ചത് ഭാരത പുത്രിമാരാണ്. ഇതുപോലെ എത്രയോ താരങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ പേര് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്താനായി ജനിച്ചത്. ഇവരില്‍
ചിലരെ നമുക്ക് പരിചയപ്പെടാം.

 

സാനിയ മിര്‍സ


ഇന്ത്യന്‍ ടെന്നീസ് രംഗത്തെ മിന്നും താരമാണ് സാനിയ മിര്‍സ. പുരുഷ മേധാവിത്ത്വം അടക്കി വാണിരുന്ന ചെന്നാസ് രംഗത്തേയ്ക്ക് കഴിവോടെ കടന്നു വന്നവള്‍. 1986 ല്‍ മ
ുംബൈയില്‍ ആയിരുന്നു സാനിയയുടെ ജനനം. തന്റെ ആറാം വയസ്‌സു മുതലാണ് സാനിയ ടെന്നീസ് ആരംഭിച്ചത്. 2003 മുതലാണ് െ്രപാഫഷണലായി കളിയാരംഭിച്ചത്. വ
ുമണ്‍സ് ഡബിള്‍സില്‍ ഇപ്പൊഴും സാനിയ തന്നെയാണ് നംപര്‍ വണ്‍ പൊസിഷനില്‍.


മേരി കോം


ഇന്ത്യയിലെ മണിപ്പൂരില്‍ നിന്നുമുള്ള ബോക്‌സിങ് കായികതാരമാണ് മേരി കോം. 1983 മാര്‍ച്ച് 1ന് മണിപ്പൂരിലെ ചുര്‍ച്ചന്‍പൂര്‍ ജില്‌ളയിലാണ് ജനനം.
അഞ്ചു തവണ ലോക ബോക്‌സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്‌സില്‍ വനിതാവിഭാഗം ബോക്‌സിങ് ആദ്യമായി 2012ല്‍ ഉള്‍പെ്പടുത്തിയപേ്പാള്‍ ഇന്ത്യയെ പ്രത
ിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്‌ലൈവെയ്റ്റില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തു. ഇപേ്പാള്‍ പോലീസ് സേനയില്‍ സേവനം ചെയ്യുന്നുണ്ട്. 2005 ലാണ് ഓങ്കോലര്‍
കോമിനെ വിവാഹം കഴിച്ചത്. മേരി കോം മൂന്നു കുട്ടികളുടെ അമ്മയാണ്.


സൈന നെഹ്‌വാള്‍


ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റണ്‍ താരമാണ് ഖേല്‍ രത്‌ന ജേതാവുകൂടിയായ
സൈന നേഹ്‌വാള്‍. 1990 17 മാര്‍ച്ച് ന് ഹരിയാനയിലെ ഹിസാര്‍ ജില്‌ളയില്‍ ഹര്‍വീര്‍ സിംഗ് നെഹ്‌വാളിന്റെയും ഉഷാ നെഹ്‌വാളിന്റെയും പുത്രിയായാണ് ജനനം. ജനനം
ഹരിയാനയിലെ ഹിസാര്‍ ജില്‌ളയിലാണ്. നിലവില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ ഇവര്‍ധ1പ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ്. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം, വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളുമുണ്ട്. 21 ജൂണ്‍ 2009ല്‍ ജക്കാര്‍ത്തയില്‍ വച്ചു നടന്ന ഇന്‍ഡോനേഷ്യ ഓപണ്‍ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിന്‍ വാംഗിനെ രാജയപെ്പടുത്തി ചരിത്രം കുറിക്കുകയുണ്ടായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കരിയാണ് സൈന. ഇപേ്പാള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാകായികതാരമെന്ന ബഹുമതിയും സൈനക്കുള്ളതാണ്. സൈനയുടെ വരവ് ഇന്ത്യയില്‍ ബാഡ്മിന്റനുണ്ടാക്കിയ കുതിപ്പ് വളരെ വലുതാണ്. വനിതാ ബാഡ്മിന്റണില്‍ ചൈനയുടെ അധിനിവേശത്തെ വെല്‌ളുവിളിച്ച സൈന ലണ്ടനില്‍ വെങ്കലമെഡല്‍ നേടിയതോടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ പുതിയ സൂപ്പര്‍താരമായി വളര്‍ന്നു. ഇതുവരെ 16 അന്താരാഷ്ര്ട കിരീടങ്ങള്‍ നേടിയിട്ടുണ്ട്.


പി വി സിന്ധു

പുസര്‍ല വെങ്കട്ട സിന്ധു ഒരു ഇന്ത്യന്‍ ബാഡ്മിന്റണ്‍ കളിക്കാരി ആണ്. സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ കളിക്കാരി ആണ് സ
ിന്ധു. 2012 മെയ് 2ന് സിന്ധു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 13ല്‍ എത്തി. 2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്‌സ് 2016 സെമിഫൈനലില്‍ ജപ്പാന്റെ നൊസോമി
ഒകുഹാരയെ പരാജയപെ്പടുത്തി ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി സിന്ധു മാറി. പ്രശസ്ത ബാഡ്മിന്റണ്‍ താരമായിരുന്ന പുലേ്‌ളല
ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകന്‍. 2016ലെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ജേതാവ് കൂടെയാണ് പി വി സിന്ധു.

2016 ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ഏക ഇന്ത്യന്‍ താരം.
2013 ഇന്ത്യന്‍ സൂപ്പര്‍ സീരീസില്‍ രണ്ടാം സ്ഥാനം.
2012ല്‍ നിലവിലെ ഒളിമ്പിക്‌സ് ജേതാവായ ലി ചുറേയിയേ തോല്പിച്ചു.
2013ല്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ജേതാവായ വാംഗ് ഷിക്‌സിയാനേ തോല്പിച്ചു.
2013 മേയില്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടം നേടി.
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി.വി. സിന്ധു.
2013 നവംബര്‍ 30നു മകാവു ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി.


പി.ടി. ഉഷ


ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പയ്യോളി എസ്‌സ്പ്രസ് എന്നറിയപ്പെട്ട പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ. ഇന്ത്യ
കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984ല്‍ പദ്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും ഉഷ കരസ്ഥമാക്കി 2000 ല്‍
അന്താരാഷ്മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിരമിച്ചു. .ഇപേ്പാള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് നടത്തുന്നു.
1985 ലും 1986 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടംനേട
ിയിട്ടില്‌ള. തീരെ ചെറിയപ്രായത്തില്‍ തന്നെ ഉഷയിലുള്ള പ്രതിഭ തിരിച്ചറിഞ്ഞ ഒ.എം.നമ്പ്യാരാണ് പിന്നീട് ഉഷയുടെ കായികജീവിതത്തിലെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
1980 ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഉഷയുടെ അരങ്ങേറ്റം. 1982 ല്‍ ഡെല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓട്ടത്തിലും, ഇരുന്നൂറുമീറ്റര്‍ ഓട്ടത്തിലും വെള്ള
ിമെഡല്‍ കരസ്ഥമാക്കി. 1984 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലില്‍
ഫോട്ടോഫിനിഷില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപെ്പട്ടു.

 

സാക്ഷി മാലിക്


ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ വനിതയാണ് സാക്ഷി മാലിക്. 2016 റിയോ ഒളിമ്പിക്‌സിലാണ് സാക്ഷി ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍
നേടിയത്. ക്വാര്‍ട്ടറില്‍ പരാജയപെ്പട്ടെങ്കിലും റപ്പഷാഗെ റൗണ്ടിലൂടെയാണ് സാക്ഷി 58 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ നേടിയത്. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെേ
ക്കാവയെയാണ് പരാജയപെ്പടുത്തിയത്. ഇതോടെ ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സാക്ഷി മാറി. ഹരിയാനയിലെ റോഹ്ടാക്കിലാണ് സാക്ഷിയുടെ
ജനനം. മുത്തശ്ശനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണത്രെ പന്ത്രണ്ടാം വയസു മുതല്‍ സാക്ഷി ഗുസ്തി പിടിക്കാനിറങ്ങിയത്. 2010 മുതലാണ് മല്‍സരരംഗത്ത് സജീവ സന്ന
ിദ്ധ്യമാകുന്നത്. ഈശ്വല്‍ ദാഹിയയാണ് പരിശീലകന്‍. 2015 ല്‍ ഗ്‌ളാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും സ്വന്തമാക്കി

 


ദിപ കര്‍മാക്കര്‍


മെഡല്‍ നേടിയിലെ്‌ളങ്കിലും പ്രകടനം കൊണ്ട് നമ്മുടെ രാജ്യത്തെയാകെ വിസ്മയിപ്പിച്ച താരമാണ് ദിപ കര്‍മാക്കര്‍. ത്രിപുരയിലെ അഗര്‍ത്തലയിലാണ് ദിപയുടെ ജനനം.
വയസ് 23. ജിംനാസ്റ്റില്‍ മല്‍സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന പ്രത്യേകതയും ദിപയ്ക്കാണ്. 2014 ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗ്‌ളാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത്
ഗെയിംസില്‍ വെങ്കല മെഡല്‍ നേടുന്നതോടെയാണ് ദിപ ശ്രദ്ധേയയാകുന്നത്. ഇതോടെ കോമണ്‍വെല്‍ത്ത് മല്‍സരത്തില്‍ ജിംനാസ്റ്റിക് ഇനത്തില്‍ മെഡല്‍നേടുന്ന ആദ്യ
ഇന്ത്യന്‍ വനിതയായി ഇവര്‍ മാറി. ഏഷ്യന്‍ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ദിപ വെങ്കല മെഡല്‍ നേടി. ആറാം വയസുമുതലാണ് ജിംനാസ്റ്റിക് പരിശീലനം ആരംഭിക്കുന്നത്.
ബിസ്വേശ്വര്‍ നന്ദിയായിരുന്നു പരിശീലകന്‍. ഒളിമ്പിക്‌സില്‍ ആര്‍ിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു ദിപ.


മിതാലി രാജ്


ഇന്ത്യന്‍ ക്രിക്കറ്റിന്റെ വനിതാ വിഭാഗം ഏകദിന ക്രിക്കറ്റിന്റേയും ടെസ്റ്റ് ക്രിക്കറ്റിന്റെയും ക്യാപ്റ്റനാണ് മിതാലി. രാജസ്ഥാനിലെ ജോധ്പൂരില്‍ ആയിരുന്നു മിതാലിയുടെ
ജനനം. പത്താം വയസ്‌സില്‍ കളിയാരംഭിച്ച മിതാലി പതിനേഴാം വയസ്‌സില്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റിലെ വലംകൈയ്യന്‍ ബാറ്റ്‌സ്‌ഗേള്‍
ആണ് മിതാലി രാജ്.