By priya.07 May, 2022
സേതു എം നായര്‍ കരിപ്പോള്
'കുരുവിക്കൊരു കൂട്' പദ്ധതിയുടെ വിപുലീകരണത്തിന്റെ അമരക്കാരനായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ശ്രീ എ കെ ശശീന്ദ്രന്. വംശമറ്റുപാകു അങ്ങാടിക്കുരുവികളുടെ അതിജീവനം എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ തീര്‍ച്ചയായും ശ്ലാഘനീയംതെയാണ്. പുണ്യോദാത്തമായ ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായിത്തെയാണ് ലോകമെങ്ങും ഓരോ വര്‍ഷവും മാര്‍ച്ച്മാസം 20-ാം തിയതി 'കുരുവിദിന'മായി കൊണ്ടാടപ്പെടുന്നത്.
കുരുവികളെയും നാഗരികജീവിതചര്യകളോട് ഇണങ്ങി ജീവിക്കുന്ന അതുപോലുള്ള പക്ഷികളെയും കുറിച്ചുള്ള ബോധവത്ക്കരണത്തിനുവേണ്ടിയാണ് അന്തര്‍ദേശീയ കുരുവിദിനം ആചരിക്കപ്പെടുന്നത്. ഫ്രാന്‍സിലെ 'എക്കോസിസ് ആക്ഷന്‍ ഫൗണ്ടേഷ'നോടും സമാനാശയമുള്ള മറ്റ് ആഗോളസംഘടനകളോടും കൂട്ടുചേര്‍ന്നുകൊണ്ട് ഭാരതത്തിലെ 'നേച്വര്‍ ഫോര്‍ എവര്‍ സൊസൈറ്റി'യാണ് ഈ ആഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുത്. 2010 മാര്‍ച്ച് മാസം 20-ാം തിയതി കുരുവിദിനത്തോടനുബന്ധിച്ച് സ്റ്റാമ്പൊ്ന്ന് പുറത്തിറക്കിയിരുന്ന്ു. ഇന്ന്് അമ്പത് രാജ്യങ്ങളുടെ പിന്തുണയുള്ള അന്തര്ദ്ദേശീയസ്വീകാര്യത കരസ്ഥമാക്കിയിട്ടുണ്ട് കുരുവിദിനാഘോഷം.
അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിനുവേണ്ടി നാസിക്കില്‍, മുഹമ്മദ് ദിലാവാര്‍ എന്ന പ്രകൃതിസ്നേഹി തുടങ്ങിവച്ച സംരംഭമാണ് നേച്വര്‍ ഫോര്‍ എവര്‍ സൊസൈറ്റി. അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ ആദരിച്ചുകൊണ്ട് 2008-ല്‍ 'ടൈംസ്' മാസിക അദ്ദേഹത്തെ 'ഹീറോസ് ഓഫ് ദ എന്‍വയമെന്റ്' പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആദരിച്ചു. 2010-ലാണ് ആദ്യമായി കുരുവിദിനം ആചരിക്കപ്പെടുത്. ബോധനപ്രവര്ത്തനങ്ങളിലൂടെയും ഘോഷയാത്രകളിലൂടെയും മാധ്യമങ്ങളിലൂടെയും ജനമനസ്സുകളില്‍ കുരുവികളെപ്പോലുള്ള ചെറുപറവകളുടെ നിലനില്പിന്റെയും വംശവര്ദ്ധനവിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ആശയങ്ങള്‍ക്ക് വിത്തിടുകയാണ് ഈ സംഘടന ചെയ്തത്. 2011 മാര്‍ച്ച് 20-ന് ഗുജറാത്തിലെ അഹമ്മദബാദില്‍ നടന്ന സമ്മേളനത്തില്‍ വച്ച് ഈ രംഗത്തെ പ്രവര്‍ത്തകരെ 'സ്പാരോ അവാര്‍ഡു'കള്‍ നല്കി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു ഈ സംഘടന.
കുരുവികളുമായുള്ള മനുഷ്യസഹവാസത്തിന് പതിനായിരം വര്‍ഷങ്ങളുടെയെങ്കിലും പഴക്കമുണ്ട് എന്നാണ് കരുതപ്പെടുത്. വീട്ടില്‍ ഇണക്കിയും വീട്ടുകാരോടിണങ്ങിയും ഇത്രയും കാലം ആ ചെറുജീവികള്‍ ജീവിച്ചിരുന്നതിന് തെളിവുകളുണ്ട്. ഊര്കുരുവികളുടെ, പാസര്‍ ഡൊമസ്റ്റിക്കസ് എ ശാസ്ത്രീയനാമംതന്നെ മനുഷ്യവാസകേന്ദ്രങ്ങളോട് അവയ്ക്കുള്ള ഇഴയടുപ്പത്തെയാണ് അടയാളപ്പെടുത്തുത്. ആ ഗാഢബന്ധം കാത്തുസൂക്ഷിക്കാനും വേരറ്റുപൊയ്ക്കൊണ്ടിരിക്കുന്ന അവയുടെ വംശം നിലനിര്‍ത്താനും ശുഭോദര്‍ക്കങ്ങളായ നീക്കങ്ങളാണ് ഈ സംഘടന നടത്തിക്കൊണ്ടിരിക്കുത്. കുരുവികളുടെ നിലനില്പിന് മനുഷ്യന്റെ സഹകരണം ആവശ്യമുണ്ടെന്നും അവയെനോക്കി സൗന്ദര്യവര്‍ണ്ണന നടത്തിയതുകൊണ്ടുമാത്രം നമ്മുടെ കടമ തീരുന്നില്ലെന്നും പരിസ്ഥിതിസംരക്ഷണത്തിലൂടെ നിര്മ്മാണാത്മകങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആ ദിശയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നുമാണ് ജനങ്ങളെ ഈ സംഘടന ഓര്മ്മപ്പെടുത്തുത്.
വെങ്കലയുഗത്തോളം പഴക്കമുള്ള കുരുവികളുടെ ഫോസിലുകള്‍ കണ്ടെടുക്കപ്പെ'ിട്ടുണ്ട്. അതായത് നീണ്ട പതിനായിരം വര്‍ഷങ്ങള്‍! സ്വീഡന്പോലുള്ള സ്കാന്റിനേവിയന്‍ രാജ്യങ്ങളില്‍നിന്നുകൂടി കുരുവികളുടെ മൂവായിരം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. തുടര്‍ന്നുണ്ടായ മനുഷ്യന്റെ അധിവാസവിസ്തൃതിക്കൊപ്പം കുരുവികളുടെ സാമ്രാജ്യവിസ്തൃതിയും വര്‍ദ്ധിച്ചു. വീടുകളോട് ചേര്‍ന്നുജീവിക്കുന്ന സ്വഭാവമുള്ളതുകൊണ്ടും കൃഷിനാശമുണ്ടാക്കുന്ന ശലഭങ്ങളെ ഭക്ഷണമാക്കുന്നതുകൊണ്ടും മനസ്സിന് ഉന്മേഷമൂട്ടു കൂജനംകൊണ്ട് നിത്യജീവിതത്തില്‍ പ്രസരിപ്പൂട്ടുതുകൊണ്ടും 1863-ല്‍ അതുവരെ കുരുവികള്‍ ഇല്ലാതിരുന്ന അമേരിക്ക, ആസ്ട്രേലിയ, ന്യൂസീലാന്റ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് മനുഷ്യന് സ്വമേധയാ ഈ പറവകളെ എടുത്തുകൊണ്ടുപോയി വളര്‍ത്തി. ഈ പക്ഷികള്‍ ലോകമെമ്പാടും പെരുകിവളരാന് കാരണമായ അതേ മനുഷ്യന്തെയാണ് ഇ് നിര്‍ദ്ദോഷികളായ ഈ കിളികളുടെ വിനാശത്തിനും വഴിയൊരുക്കിയിരിക്കുത് എുള്ളതാണ് കരളുരുക്കു വിരോധാഭാസം.
ആഗോളാടിസ്ഥാനത്തില്ത്ത െഭയം ജനിപ്പിക്കുന്ന കുറവാണ് കഴിഞ്ഞ ആറു ദശകങ്ങളായി ഈ പക്ഷികളുടെ എണ്ണത്തില്‍ വന്നുകൊണ്ടിരിക്കുത്. 1970-ല്‍ ബ്രി'നില് മാത്രം എടുത്ത കണക്കനുസരിച്ച്, പകുതിയോളം ചുരുങ്ങിയിട്ടുണ്ട് കുരുവികളുടെ എണ്ണം. അതിനുള്ള കാരണങ്ങള്‍ വ്യക്തമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മൊബൈല്‍ഫോണ്‍ തരംഗങ്ങളും പെട്രോളിയം ഉല്പങ്ങള്കൊണ്ടുണ്ടാവുന്ന മലിനീകരണവുമാണ് ഈ പക്ഷികളുടെ വൃദ്ധിനാശത്തിന് നിദാനമെന്നാണ് അനുമാനിക്കപ്പെടുത്. മൊബൈല്‍ഫോണ്‍ തരംഗങ്ങള്‍, മുട്ടയിലുറങ്ങുന്ന ഭ്രൂണാവസ്ഥയില്‍ത്തന്നെ ഈ പറവകളെ നശിപ്പിക്കാന്‍ കാരണമാവുന്നുണ്ടത്രെ.
ഇന്ധനവര്ഗ്ഗത്തിലെ പുതിയ ഉല്പമായ കാരീയരഹിതപെട്രോള് കത്തുമ്പോഴുണ്ടാവുന്ന മീത്തൈല്‍ നൈട്രേറ്റ് എ രാസവസ്തു, കുരുവിയെപ്പോലുള്ള ചെറുപക്ഷികളുടെയും ശലഭങ്ങളുടെയും ഭക്ഷ്യവസ്തുക്കളെ വിഷലിപ്തമാക്കി അവയെ കൊലയ്ക്കു കൊടുക്കുന്നുണ്ട് എന്ന്് കണ്ടെത്തിയിട്ടുണ്ട്. കാക്കകളും പ്രാവുകളും പോലുള്ള വലിയ പക്ഷികളോട് മത്സരിക്കാനാവാത്തതും കുരുവികളുടെ വിനാശത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊത്തുകളും ദ്വാരങ്ങളും ഒഴിവാക്കിക്കാണ്ടുള്ള നഗരങ്ങളിലെ ഇന്നത്തെ കെട്ടിടനിര്‍മ്മിതിയില്‍ വന്ന രൂപവ്യതിയാനങ്ങളും ഈ പക്ഷികളെ നഗരാതിര്ത്തിക്കപ്പുറത്തേക്ക് തുരത്തിയോടിക്കാന്‍ കാരണമായിട്ടുണ്ട്. ഓടുകളും കിളിവാതിലുംകൊണ്ട് നിര്‍മ്മിച്ചിരുന്ന പഴയ കാലത്തെ വീടുകള്‍ ഈ ചെറുപക്ഷികള്ക്കും ഗൃഹമൊരുക്കിയിരുന്നു വന്നല്ലൊ.
ഇനി കുരുവികളെ ചുറ്റിപ്പറ്റി രസമുള്ള ചില വസ്ുതകളിലേക്ക് മറ്റു പക്ഷികളെപ്പോലെ മനുഷ്യവാസമില്ലാത്ത കാടുകളിലോ മരുഭൂമികളിലോ അങ്ങാടിക്കുരുവികള്‍ കൂടു വയ്ക്കാറില്ല. മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള സമ്പര്‍ക്കമാണ് അവ ഇഷ്ടപ്പെടുത്.
കുരുവികളുടെ ശരീരപ്രകൃതികൊണ്ടുതന്നെ അവയിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയാന്‍ കഴിയും. ആണ്‍പക്ഷികള്‍ക്കും പെണ്‍പക്ഷികള്‍ക്കും വ്യത്യസ്തമായ തൂലികാവിന്യാസമാണ് ഉള്ളത്. പുറത്തുള്ള ചുവപ്പുതൂവലുകളും കഴുത്തില്‍ കറുപ്പുനിറത്തിലുള്ള ഒരു തൂവല്ക്കൈലേസുകെട്ടും ആണ്കിളികളെ സുന്ദരന്മാരാക്കുമ്പോള് തവിട്ടുനിറത്തില്‍ കറുത്ത വരകളുള്ള തൂവലുകള്‍ ഈയിനത്തിലെ പെണ്വര്ഗ്ഗക്കാരെ വ്യത്യസ്തരാക്കുന്നു. സമൂഹജീവിതം ഇഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ജന്മനാ മാംസഭുക്കുകളാണെങ്കിലും മനുഷ്യരോടുള്ള തുടര്‍ച്ചയായ സമ്പര്‍ക്കംകൊണ്ട് ഇവ ധാന്യങ്ങളും ഫലവര്‍ഗ്ഗങ്ങളും ആഹരിക്കാന്‍ ശീലിച്ചി'ുണ്ടാവണം എാണ് കരുതപ്പെടുത്. മണിക്കൂറില്‍ മുപ്പതു കിലോമീറ്റര്‍ വേഗത്തില്‍ പറക്കു ഈ പക്ഷികള്‍ക്ക് വെള്ളത്തില്‍ അനായാസം നീന്താനുള്ള സാമര്‍ത്ഥ്യവും നൈസര്ഗ്ഗികമായിത്തെയുണ്ട്.
ഈ വര്‍ഗ്ഗത്തിലെ ആവര്ഗ്ഗമാണ് കൂടുനിര്‍മ്മാണം തുടങ്ങി വയ്ക്കരുത്. ആ കൂടുകള്‍ പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ പെകിളി മേല്പടിയാന് വാഴ്ക്കപ്പെട്ട് പിന്നീടുള്ള കൂടുനിര്മ്മാണത്തില് പങ്കുചേരുന്നു എന്ന് പറഞ്ഞതുകൊണ്ട് മേലനങ്ങി ജോലി ചെയ്തുകളയും എന്നൊന്നും ധരിച്ചേക്കരുത്, കേട്ടോ തൊട്ടും തൊടാതെയും കൊത്തിയും മിനുക്കിയും അങ്ങനെ അങ്ങനെ.... കൂടുനിര്മ്മാണത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ കെട്ടിയവനില്‍ നിക്ഷിപ്തമാണെ ഭാവമാണ് പെമ്പ്രാേത്തിക്ക്. തൂവലൊക്കെ വിരിച്ച് കൂട് എത്രത്തോളം മാര്ദ്ദവമനോഹരമാക്കിക്കൊടുക്കാമോ അതിനനുപാതമായി മുട്ടകളിട്ടുതരാമൊ ഒരോഫറും നല്കി അവളങ്ങനെ ചുറ്റിപ്പറ്റിയിരിക്കും. ദക്ഷിണാഫ്രീക്കയിലുള്ള ദസന് ദ്വീപുകളില്‍, ഗ്രാനഡ സര്‍വ്വകലാശാലയിലെ ചില ഗവേഷകര്‍ അമ്പതു ജോഡി അങ്ങാടിക്കുരുവികളില്‍ നടത്തിയ ഗവേഷണമാണ് കുരുവിപ്പെണ്ണുങ്ങളുടെ ഈ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്നത്. 'ഒരുവന് ഒരുത്തി' എന്ന വിശുദ്ധമായ ദാമ്പത്യസിദ്ധാന്തത്തില് അടിയുറച്ചു വിശ്വസിക്കുവരാണ് ഇവര്‍ എ ബഹുമതി അങ്ങാടിക്കുരുവികള്ക്കുണ്ടെങ്കിലും ഇതിനോടു ചേര്‍ന്നു നടത്തിയ ഡി എന്‍ എ പരീക്ഷണങ്ങള്‍, തഞ്ചം കിട്ടിയാല്‍ ഇവരും പാത മാറ്റിച്ചവിട്ടാന്‍ തയ്യാറാവുമെന്ന് തെളിയിച്ചിട്ടുണ്ട്.
ഇനി ഒരു രഹസ്യംകൂടി:
പടര് മീശയുള്ള അണുങ്ങളെ പെണ്ണുങ്ങള് ഇഷ്ടപ്പെടുതുപോലെ കഴുത്തില്‍ കറുത്ത നിറത്തിലുള്ള വലിയ കൈലേസുകെട്ടുള്ള അണ്കിളികളെയാണ് കുരുവിപ്പെണ്ണുങ്ങള് ഇഷ്ടപ്പെടുന്നത്. മധുവിധുകാലത്തിനുശേഷം ഒരീറ്റില് മൂന്നുമുതല്‍ അഞ്ചുവരെ മുട്ടകള്‍ കുരുവിപ്പെണ്ണിടും. നേരത്തെ പറഞ്ഞതുപോലെ കൂട്ടില്‍ തൂവല്‍ വിരിപ്പിന് കനം കുറവാണെങ്കില്‍ മൂന്ന് കനം കൂടുംതോറും നാല്, അഞ്ച് എന്നിങ്ങനെ മുട്ടകളുടെ എണ്ണവും കൂടും. പന്ത്രണ്ടുമുതല്‍ പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ വിരിയു മുട്ടയ്ക്ക് ആണ്കിളിയും പെണ്‍കിളിയും മാറിമാറിയാണ് അടയിരിക്കുത്. മുട്ട വിരിഞ്ഞു വരു കുഞ്ഞുങ്ങളാകെട്ട, പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പ്രായപൂര്‍ത്തിയായി കൂടുവിട്ടു പറകലുകയും ചെയ്യും. നാലു മുതല്‍ അഞ്ചു വയസ്സുവരെയുള്ള ആയുസ്സേ ഉള്ളു മനുഷ്യനെ ഏറെ ഇഷ്ടപ്പെടുന്ന ഈ സാധു പറവകള്‍ക്ക്. സാധു എന്നു പറഞ്ഞതുകൊണ്ട് പഞ്ചപാവങ്ങളാണ് എന്നൊന്നും ധരിച്ചേക്കരുത് കേട്ടോ കൂടൊന്നു തൊടാന്‍ ചെന്നു നോക്കണം, ഇവരുടെ തനിനിറം കാണണമെങ്കില്‍. മുട്ടയിട്ട അടയിരിക്കുന്ന കാലമാണെങ്കില്‍ പിെന്നയൊട്ടു പറയുകയും വേണ്ട.
ജീവിതസൗകര്യങ്ങളുടെ പേരും പറഞ്ഞ് വിനാശകാരികളായ ഉല്പങ്ങളുടെ പിന്നാലെ ഓടുന്ന മനുഷ്യന് അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചറിയാനും പരിഹാരം കണ്ടെത്താനുംകൂടി തല്പരരാണ് എന്നുള്ളത് ശുഭോദര്‍ക്കമായ വസ്തുതയാണ്. ആ താല്പര്യത്തിന്റെ നിദര്‍ശനങ്ങളാണ് 'നാച്വര്‍ ഫോര്‍ എവര്‍ സൊസൈറ്റി'പോലുള്ള പല ഉദ്യമങ്ങളും. നഷ്ടവസന്തങ്ങളുടെ പുനര്‍നിര്‍മ്മിതിക്ക് ഈദൃശങ്ങളായ സംഘടനകള്‍ കൈത്താങ്ങുകളാവുമെന്ന ശുഭപ്രതീക്ഷയാണ് ഇളംതലമുറ നെഞ്ചോടു ചേര്‍ത്തു പിടിക്കുത്.
നേച്വര്‍ ഫോര്‍ എവര്‍ സൊസൈറ്റി നിര്ദ്ദേശിക്കുതുപോലെ വീടിനു ചുറ്റും ചെടികള്‍ നട്ടു പിടിപ്പിക്കുകയും ഭക്ഷ്യധാന്യങ്ങള്‍ അടക്കം ചെയ്ത പെട്ടികള്‍ പുറത്തുള്ള തോട്ടങ്ങളില്‍ സ്ഥാപിക്കുകയും കുരുവികള്‍ക്ക് കുളിക്കാനും കുടിക്കാനും പാത്രങ്ങളില്‍ ജലം നിറച്ചു വയ്ക്കുകയും ചെയ്യുന്നതുകൊണ്ട് കുരുവികളെപ്പോലെയുള്ള ചെറിയ പക്ഷികളെ വീണ്ടും നമ്മുടെ ആവാസകേന്ദ്രങ്ങളിലേക്ക് തിരിച്ചു വിളിക്കാനാവുമെന്ന് നമുക്കു പ്രതീക്ഷിക്കാം. പ്രതീക്ഷകളാണല്ലൊ ജീവിതെത്ത സുഗമമാക്കുത്!