Saturday 24 February 2018

ശ്രീവത്സം തട്ടിപ്പ്: കുളനട രഘുനാഥ് ജീവിച്ചിരിക്കുന്ന രക്തസാക്ഷി

By online desk .14 Jun, 2017

imran-azhar


ബി.വി. അരുണ്‍കുമാര്‍


ആലപ്പുഴ: ശ്രീവത്സം തട്ടിപ്പ് കേസില്‍ ആലപ്പുഴയിലെ കുളനട പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുളനട രഘുനാഥ് ജീവിച്ചിരിക്കുന്ന രക്തസാക്ഷി. ശ്രീവത്സം ഗ്രൂപ്പുടമ നാഗാലാന്‍ഡിലെ മുന്‍ അഡീഷണല്‍ എസ്പിയുമായ എം.കെ. രാജേന്ദ്രന്‍ പിള്ള കുളനട പഞ്ചായത്തു പരിധിയില്‍ വ്യവസായ സ്ഥാപനം തുടങ്ങാനായി 2008ല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. വ്യവസായം തുടങ്ങാനായി കണ്ടെത്തിയ സ്ഥലം പാടശേഖരമായതിനാല്‍ അന്ന് അതിന് അനുമതി നിഷേധിച്ചു.

 


യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത്. മാത്രമല്‌ള ഈ പാടശേഖരത്തിനു സമീപത്തു കൂടി സര്‍ക്കാര്‍ ചാനല്‍ കടന്നുപോകുന്നുണ്ട്. വ്യവസായത്തിനായി ഈ തോട് നികത്തേണ്ടി വരും. ജലസ്രോതസുകള്‍ നശിപ്പിച്ചുകൊണ്ടുള്ള വികസനം അനുവദിക്കരുതെന്ന് അന്നുതന്നെ ഭരണസമിതി ഒന്നടങ്കം തീരുമാനമെടുക്കുകയായിരുന്നു. ഈ വിവരം തന്നെ സമീപിച്ചവരെ അറിയിച്ചതായി കുളനട രഘുനാഥ്. പിള്ളയുടെ ബിനാമികളാണ് തന്നെ സമീപിച്ചത്. ഭരണസമിതി കൈവിട്ടതോടെ സെക്രട്ടറിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തി.

 


സെക്രട്ടറി ഭരണസമിതിയുമായി ചര്‍ച്ച ചെയ്‌തെങ്കിലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെ്പടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രഘുനാഥ് തന്നെ കളക്ടറെ വിവരം അറിയിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ് ശ്രീവത്സം ഗ്രൂപ്പുടമ എം.കെ.ആര്‍. പിള്ളയുടെ ബിനാമികള്‍ രഘുനാഥിനെ വീണ്ടും സമീപിച്ചത്രെ. എന്നാല്‍ രഘുനാഥ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. വന്നവരോട് മടങ്ങിപേ്പാകാനും ആവശ്യപെ്പട്ടു. ഇതിനു ശേഷം നടന്നത് ഒരു സിനിമാക്കഥപോലെയാണ് തനിക്ക് തോന്നുന്നതെന്ന് കുളനട രഘുനാഥ് ബിഗ് ന്യൂസിനോട് പറഞ്ഞു.

 


ഒരു ഓട്ടോറിക്ഷ തന്റെ വീട്ടുമുറ്റത്തെത്തി, ഇവിടെ ആരുമിലേ്‌ള എന്നു തിരക്കി. ഇതുകേട്ട രഘുനാഥിന്റെ ഭാര്യ പുറത്തേക്ക് ചെന്ന് ആരാണ് വന്നതെന്നു തിരക്കി. ഞങ്ങള്‍ പഞ്ചായത്തു പ്രസിഡന്റിനെ കാണാന്‍ വന്നവരാണെന്ന് പറഞ്ഞു. ഇതുകേട്ട രഘുനാഥിന്റെ ഭാര്യ ഈ വിവരം അദ്ദേഹത്തെ അറിയിച്ചു. ഉടന്‍തന്നെ രഘുനാഥ് പുറത്തേക്കിറങ്ങിവന്നു. അപേ്പാള്‍ കണ്ടത് ഉച്ചയ്ക്ക് തന്നെ പഞ്ചായത്തില്‍ അന്വേഷിച്ചെത്തിയ പിള്ളയുടെ ബിനാമികളായിരുന്നു. ഇതുകണ്ടയുടനെ അവരോട് ഇവിടെ വരേണ്ട ആവശ്യമിലെ്‌ളന്ന് രഘുനാഥ് അറിയിച്ചു.

 


പറയേണ്ടതെല്‌ളാം നിങ്ങളോട് പറഞ്ഞതാണലേ്‌ളാ എന്നും അറിയിച്ചു. എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അതു ചെയ്തുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതുകേട്ട് ഓട്ടോ ഡ്രൈവറും ഇടപെട്ടു. പ്രസിഡന്റേ, ഇത് നമ്മുടെ ആള്‍ക്കാരാണ് ഒന്നു സഹായിക്കണേ എന്ന് അദ്ദേഹം പറഞ്ഞു. ഈ വന്ന ആരെയും ആ പഞ്ചായത്തു പരിധിയില്‍ കണ്ടിട്ടിലെ്‌ളന്ന് രഘുനാഥ് പറയുന്നു.

 


എന്തായാലും പഞ്ചായത്തു കാര്യമലേ്‌ള, അത് അതിന്റെ മുറയ്ക്ക് നടന്നോളും എന്നുപറഞ്ഞ് തിരികെ വീടിനകത്തേക്കു പോകാനൊരുങ്ങി. ഈസമയം അവിടെയെത്തിയ സംഘത്തിലൊരാള്‍ വാളെടുത്ത് രഘുനാഥിന്റെ തലയില്‍ വെട്ടി.
ഇതു കണ്ടുനിന്ന ഭാര്യയും കുട്ടികളും നിലവിളിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി. സമീപവാസികള്‍ വരുന്നതുകണ്ട് അവിടെയെത്തിയ സംഘം കടന്നുകളഞ്ഞു.
തുടര്‍ന്ന് കുറച്ചുനാള്‍ ആശുപത്രി ജീവിതമാണ് രഘുനാഥിന് ലഭിച്ചത്.