Thursday 28 January 2021
ചിന്നമ്മ തലൈവിയാകുമോ?

By sisira.13 Jan, 2021

imran-azhar

 

 

നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറായ തമിഴകത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കാന്‍ ഒരാള്‍ കൂടി എത്തുകയാണ്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി വി.കെ ശശികല.

 

സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെടബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഈ മാസം 27ന് മോചിതയാകും. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അണികളുടെ ചിമ്മ തിരികെ എത്തുന്നത്.

 

പുരട്ച്ചി തലൈവി ജെ.ജയലളിതയുടെയും മുത്തുവേല്‍ കരുണാനിധിയുടെയും അസാനിധ്യത്തില്‍ പകരക്കാരാകാന്‍ സൂപ്പര്‍താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ കച്ചകെട്ടുന്ന തിരഞ്ഞെടുപ്പായിരിക്കും തമിഴകത്തേത്.

 

ഇതുവരെയും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും നടന്‍ രജനീകാന്തിന്റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്ന കാര്യത്തിലും സംശയമില്ല. ഉലകനായകന്‍ കമല്‍ഹാസനും തന്റെ പങ്ക് ഭംഗിയാക്കാനുള്ള ശ്രമത്തിലാണ്.

 

നേരത്തെ പ്രചാരണം തുടങ്ങി ഡിഎംകെയും അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് അണ്ണാഡിഎംകെയും കളം നിറഞ്ഞ് കഴിഞ്ഞു. അക്കൂട്ടത്തിലേയ്ക്ക് ഒരു പേര് കൂടി എഴുതി ചേര്‍ക്കുകയാണ് തമിഴകം. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി വി.കെ ശശികലയുടേത്.

 

സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഈ മാസം 27ന് മോചിതയാകും. ബെംഗളൂരുവിലെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ നരസിംഹ മൂര്‍ത്തിയുടെ വിവരാവകാശ ചോദ്യത്തിനു ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയിലാണു ശശികലയുടെ മോചനം സംബന്ധിച്ച വിവരമുള്ളത്.

 

പിഴയായ 10 കോടി രൂപ നല്‍കിയാല്‍ ശശികലയെ വിട്ടയക്കുമെന്നും പണം അടയ്ക്കുതില്‍ പരാജയപ്പെട്ടാല്‍ ഒരു വര്‍ഷം കൂടി ശിക്ഷാകാലാവധി നീളുമെുമാണു വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നത്.

 

ജയലളിതയുടെ ജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായ ശശികലയാണ് കുപ്രസിദ്ധമായ മാര്‍ഗുഡി മാഫിയയുടെ ചുക്കാന്‍ പിടിക്കുത്. അണ്ണാ ഡിഎംകെയില്‍ ഉന്നത സ്ഥാനത്തേക്കു വളരാനുള്ള ശശികലയുടെ സ്വപ്നങ്ങള്‍ 2016 ഡിസംബറില്‍ ജയലളിതയുടെ മരണത്തോടെയാണു തകര്‍ന്നത്.

 

2017 ഫെബ്രുവരിയിലാണ് സുപ്രീംകോടതി, ശശികലയ്ക്കും സഹോദരി ഇളവരശിക്കും മരുമകന്‍ വി.എന്‍.സുധാകരനും നാലു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിനിടെ 2017 ഫെബ്രുവരിയിലാണ് ശശികല ജയിലിലാകുന്നത്.

 

ശശികലയെ അന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിച്ച എടപ്പാടി കെ.പളനി സാമി പോലും ഇന്ന് അവരോടൊപ്പം ഇല്ലെന്നതാണ് അത്ഭുതം. അന്നു വിമതപക്ഷക്കാരനായിരുന്ന ഒ.പനീര്‍സെല്‍വത്തോടൊപ്പമാണ് പളനിസ്വാമി ഇപ്പോള്‍.

 

അണ്ണാഡിഎംകെ എംഎല്‍എമാരില്‍ പലര്‍ക്കും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയതു ശശികലയാണ്. അവരോടു കൂറുള്ള നല്ലൊരു വിഭാഗം ഇപ്പോഴും പാര്‍ട്ടിയിലുണ്ട്.

 

തലൈവിയായി വാഴാനുള്ള കുതന്ത്രങ്ങളുമായിട്ടാകുമോ ശശികല ജയിലില്‍നിന്നു പുറത്തിറങ്ങുന്നത് എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. തഞ്ചാവൂരിനടുത്ത് മാര്‍ഗുഡിയില്‍ ജനിച്ച വി.കെ.ശശികല, 1974 ല്‍ സര്‍ക്കാര്‍ അസി.പിആര്‍ഒ എം.നടരാജനെ വിവാഹം ചെയ്ത് ചെയൈിലെത്തിയ കാലത്ത് ആല്‍വാര്‍പേട്ടില്‍ ഒരു വിഡിയോ കട തുറന്നു.

 

1984 ല്‍ അണ്ണാ ഡിഎംകെയുടെ പ്രചാരണ പരിപാടികളുടെ വിഡിയോ ചിത്രീകരണത്തിന് അനുമതി തേടിയാണ് ശശികല ആദ്യമായി ജയലളിതയെ കണ്ടത്. പ്രചാരണ പരിപാടികളില്‍ ജയയെ അനുഗമിച്ച ശശികല പിന്നീട് അവരുടെ ഉറ്റ തോഴിയായി.

 

ഒടുവില്‍ പോയസ്ഗാര്‍ഡനിലേക്കു താമസം മാറ്റി. 1991 ല്‍ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ ശശികലയുടെ സ്വാധീനവും അധികാരവും കൂടി. ഭരണത്തില്‍ നിറഞ്ഞ ശശികലയും ബന്ധുക്കളും മാര്‍ഗുഡി മാഫിയ എന്നു കുപ്രസിദ്ധി നേടി. സ്വന്തം പേരിലും ബിനാമി പേരിലും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി.

 

ജയലളിത നേരിട്ടിരുന്ന കേസുകളിലെല്ലാം ശശികലയും പങ്കാളിയാണ്. ജയലളിത കഴിഞ്ഞാല്‍ അണ്ണാ ഡിഎംകെയില്‍ എതിരില്ലാത്ത ശബ്ദമായിരുന്നു ശശികല. പലപ്പോഴും ജയയ്ക്കു വേണ്ടി തീരുമാനങ്ങളെടുത്തും സംസാരിച്ചും ശശികല തന്റെ ശക്തി തെളിയിച്ചു കൊണ്ടേയിരുന്നു.

 

ജയയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹയാണെന്നു ശശികല സ്വയം കരുതി. അതിനു കരുനീക്കവും തുടങ്ങി. പക്ഷേ സ്ഥാനാരോഹണം എളുപ്പമല്ലെന്നു പൈട്ടന്നു തിരിച്ചറിഞ്ഞു. വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്തുക്കള്‍ സ്വരൂപിച്ചതിന് അഴിമതി നിരോധന നിയമപ്രകാരം ശിക്ഷ വിധിച്ചതോടെ മുഖ്യമന്ത്രി പ്രതീക്ഷകളും അസ്തമിച്ചു.

 

അപ്രതീക്ഷിതമായി തടവറയിലായി ബാക്കി ജീവിതം. ശശികല ജയിലില്‍ പോയതിനുശേഷം മൂന്നു വര്‍ഷത്തിനുള്ളില്‍ അണ്ണാ ഡിഎംകെയില്‍ വളരെയധികം മാറ്റം സംഭവിച്ചു. ജയലളിത മരിക്കുമ്പോള്‍ ആക്ടിംഗ് മുഖ്യമന്ത്രിയായിരന്നു ഒ.പനീര്‍സെല്‍വം, മരണശേഷം ശശികലയ്ക്കും കുടുംബത്തിനും എതിരെ നാടകീയമായി കലാപമുയര്‍ത്തി.

 

2018-ല്‍ മാതൃ കക്ഷിയുമായി ലയിച്ച് ഉപമുഖ്യമന്ത്രിയുമായി. ജയിലിലേക്ക് പോകുതിനു തൊട്ടുമുമ്പ് ശശികല തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ സാഷ്ടാംഗം പ്രണമിച്ച എടപ്പാടി കെ.പളനിസാമി പിന്നീട് അവരെയും കുടുംബത്തെയും തള്ളിപ്പറഞ്ഞു.

 

പനീര്‍സെല്‍വവുമായി കൈകോര്‍ത്ത് പാര്‍ട്ടിയിലും സര്‍ക്കാരിലും സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ജയലളിതയ്‌ക്കൊപ്പം തന്നെ തമിഴകത്തെ ശബ്ദമായ ശശികല മടങ്ങിവരുമ്പോള്‍ ഒപിഎസ്-ഇപിഎസ് പക്ഷത്തിനും അത് വെല്ലുവിളി ഉയര്‍ത്തും.

 

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനത്ത് തുടക്കമായിട്ടുള്ളത്. മൂന്നാം തവണയും ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് അണ്ണാ ഡിഎംകെ.

 

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ അണ്ണാഡിഎംകെ യോഗം കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. അതേസമയം താരങ്ങളെ ഒഴിവാക്കി കോഗ്രസിനെയും ഇടതുപക്ഷത്തെയും ഒപ്പം നിര്‍ത്താനാണ് ഡിഎംകെ ശ്രമിക്കുത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റാണ് സ്റ്റാലിന്റെ ലക്ഷ്യം.

 

അതാണ് മിഷന്‍ 200 എന്ന് ഡിഎംകെ പറയുന്നത്. എന്നാല്‍ സ്റ്റാലിന്റെ വിജയം അത്ര എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. മിഷന്‍ 200 പോലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടിരുന്നു.

 

അതിനെ വെല്ലുവിളിച്ച് സംഘടനാ മികവോടെ അണ്ണാഡിഎംകെയെ ഞെട്ടിക്കാനാണ് സ്റ്റാലിന്റെ നീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകളില്‍ വെറും ഒരു ശതമാനം വോട്ടുകള്‍ക്ക് താഴെയാണ് ഡിഎംകെ പരാജയപ്പെട്ടത്.

 

ഇതാണ് നേരത്തെ പ്രചാരണം തുടങ്ങാന്‍ ഡിഎംകെയെ പ്രേരിപ്പിക്കുന്നത്. അതേസമയം രജനീകാന്തിന്റെ അഭാവവും കമല്‍ഹാസന്റെ സാന്നിധ്യവും സ്റ്റാലിനും പളനിസ്വാമിക്കും വെല്ലുവിളിയാണ്.