Saturday 24 September 2022




ഇവിടെ സമയം നോക്കുന്നത് മുന്നോട്ടല്ല പിന്നോട്ടാണ്

By Priya.19 Jun, 2022

imran-azhar

2008 ല്‍ പുറത്തിങ്ങിയ 'ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍' എന്ന സിനിമ എത്ര പേര്‍ കണ്ടിട്ടുണ്ട്.സാധാരണയായി എല്ലാവരും കുഞ്ഞുങ്ങളായി ജനിച്ച് പിന്നീട് മുതിര്‍ന്ന ആളായി ശേഷം വൃദ്ധരായി മാറുകയാണ് ചെയ്യുക.എന്നാല്‍, ഈ സിനിമയിലെ കഥാപാത്രത്തിന് പ്രായം കുറഞ്ഞു വരികയാണ്.ഇങ്ങനെ സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ ഇല്ല.പക്ഷേ, സമയം പിന്നിലോട്ട് നടക്കുന്ന സ്ഥലമുണ്ട് ഇന്ത്യയില്‍.ഞെട്ടണ്ട അവിടെ നമ്മളെ പോലെ മുന്നിലോട്ടല്ല പിന്നിലോട്ടാണ് സമയം കണക്കാക്കുന്നത്.

 


നമ്മളെല്ലാവരും സമയം കണക്കാക്കുന്നത് മുന്നോട്ടല്ലേ. എന്നാല്‍ സമയം പിന്നിലോട്ട് കണക്കുകൂട്ടുന്നവരും ഉണ്ട്.അതായത് 12 മണി കഴിഞ്ഞാല്‍ 1 അല്ല 11 മണിയാണ്.ഛത്തീസ്ഗഢില്‍ സമയം പിന്നിലോട്ട് കണക്കുകൂട്ടുന്ന ആചാരം പിന്തുടര്‍ന്ന് വരുന്ന ഒരു ആദിവാസി സമൂഹമുണ്ട്.ഗോണ്ട് ഗോത്ര സമുദായമാണ് അത്.കോര്‍ബ ജില്ലയിലെ ആദിവാസി ശക്തി പീഠവുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ് ഈ സമുദായത്തിലുള്ളവര്‍.ഇവര്‍ പിന്തുടരുന്നത് പ്രകൃതി നിയമങ്ങളാണ്.അതുകൊണ്ടുതന്നെ ഈ ആന്റി ക്ലോക്ക്വൈസ് രീതി വളരെ സ്വാഭാവികമാണ് എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

 


അവരുടെ അഭിപ്രായത്തില്‍, ഭൂമി വലത്തുനിന്ന് ഇടത്തോട്ട് അതായത് ആന്റി ക്ലോക്ക്വൈസ് ആയി നീങ്ങുന്നു. ചന്ദ്രന്‍ ആന്റി ക്ലോക്ക്വൈസ് രീതിയിലാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്നതെന്നും അവര്‍ വിശ്വസിക്കുന്നു.വിവാഹം കഴിക്കുമ്പോള്‍ പോലും വധുവും വരനും ആന്റി ക്ലോക്ക്വൈസ് ആയിട്ടാണ് നീങ്ങുന്നത്.

 


ഗോണ്ട് സമുദായം മാത്രമല്ല മറ്റ് 29 സമുദായങ്ങളിലെ ആളുകള്‍ കൂടി ഈ ഗോണ്ട്‌വാന ക്ലോക്ക് പിന്തുടരുന്നു വരുന്നുണ്ട്.ഇലിപ്പ, പ്ലാശ് തുടങ്ങിയ വൃക്ഷങ്ങളെയാണ് ഇവര്‍ ആരാധിക്കുന്നത്.ഛത്തീസ്ഗഡിലെ ഈ പ്രദേശത്ത് പതിനായിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ നിവാസികളെല്ലാം സമയം പിന്നോട്ട് നീങ്ങുന്നത് പിന്തുടരുന്നവരാണ്.