Monday 25 October 2021
ചില പ്രണയ കഥകള്‍...............

By sruthy sajeev .13 Feb, 2017

imran-azhar


പ്രണയം വെറും പൈങ്കിളിയാണെന്നാണ് ഇപ്പോഴും പലരുടെയും ധാരണ. കഥകളിലും സിനിമകളിലും മാത്രം കണ്ടു പരിചയിച്ച പ്രണയങ്ങളെയാണ് പലര്‍ക്കും ഇഷ്ടം. അത്തരം പ്രണയങ്ങളെ അതേ പടി ജീവിതത്തില്‍ ഉള്‍ക്കൊളഅളിക്കാന്‍ ശ്രമിക്കുമ്പോഴാണ് പല ജീവിതങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ പ്രണയം വെറും പൈങ്കിളിയല്ലെന്നും അതിന് ജീവിതവുമായുള്ളത് കഥകളിലെ ബന്ധം അല്ലെന്നും തെളിയിച്ച ഒട്ടേറെ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. സംഭവങ്ങളും സാഹചര്യങ്ങളും ചുറ്റുപാടുകളും പ്രതികൂലമായിട്ടും വിജയിച്ച് കയറിയ ചിലരിലേയ്ക്ക്.....

 


പ്രണയത്തിനെന്ത് പ്രായം............?


പ്രണയത്തിന് പ്രായം ഒരിക്കലും തടസ്‌സമല്ലെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശി വിജയകാന്ത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന സ്ഥാനത്തിലേയ്ക്ക് ഭാര്യ ലീലോടൊപ്പം യാത്ര ആരംഭിച്ചു. എന്നാല്‍ വിധിയുടെ വിളയാട്ടം അവിടെ അവരെ കാത്തിരിപ്പുണ്ടായിരുന്നു. ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ വിജയകാന്തിന് ഭാര്യയെ നഷ്ടമായി. അന്വോഷണങ്ങള്‍ വിഫലമായി. നീണ്ട ഒന്നര വര്‍ഷത്തെ തിരച്ചിലിനൊടുവില്‍ ലീല മരിച്ചതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. കുടുംബം അതിനുള്ള നഷ്ടപരിഹാരം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ തന്റെ പ്രിയതമ മരിച്ചെന്ന് വിശ്വസിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹം മക്കളെയും വീടും ഉപേക്ഷിച്ച് ലീലയുടെ ഒരു ഫോട്ടോയുമായി ഗ്രാമങ്ങളിലൂടെ അലഞ്ഞു. ഒടുവില്‍ ഒന്നര വര്‍ശത്തെ തിരച്ചിലിന്റെ ഫലമായി അദ്ദേഹം ഭാര്യയെ കണ്ടെത്തി. എന്നാല്‍ അപ്പോഴേയ്ക്കും അവര്‍ക്ക് അവരുടെ ഓര്‍മമ ശക്തി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അവരെ വഴിയില്‍ ഉപേക്ഷിക്കാതെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്ന് പഴയ ജീവിതം നയിക്കുകയാണ് ഇവര്‍.


അവള്‍ക്കായി പുതിയ കണ്ടുപിടുത്തം


ഇനി അടുത്ത കഥ ഭാര്യയ്ക്കായി ഒരു പുതിയ കണ്ടു പിടുത്തം നടത്തിയ ആളിന്റേതാണ്. കരയിലും വെള്ളത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന ഒരു സൈക്കിള്‍ കണ്ടു പിടിച്ചു. ബീഹാര്‍ സ്വദേശിയായ സൈദുള്ളയാണ് ഭാര്യ നൂറിനായി ഈ കണ്ടു പിടുത്തം നടത്തിയത്. തന്റെ ഗ്രാമത്തിലേയ്ക്ക് പോകുന്ന ബോട്ടിലെ അമിത തിരക്ക് കാരണം പലപ്പോഴും സൈദുള്ളയ്ക്ക് തന്റെ ഭാര്യയെ കാണാന്‍ പോകാനും തിരികെ ജോലിയ്ക്ക് പോകാനും കഴിഞ്ഞില്ല. ഇതിനൊരു പരിഹാരമായിരുന്നു ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ഇതിനു പുറമെ മറ്റു പല കണ്ടു പിടുത്തങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാളൊക്കെ കൗതുകം കണ്ടു പിടുത്തങ്ങള്‍ക്കെല്ലാം പേരു നല്‍കിയത് ഭാര്യയുടെ പേരിനൊപ്പമാണെന്നുള്ളതാണ്.

പ്രണയിനിക്കായി മറ്റൊരു താജ്മഹല്‍


പ്രണയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസ്‌സിലേയ്‌ക്കെത്തുന്നത് താജ്മഹലാണ്. തന്റെ പ്രിയതമയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പണിതതാണ് താജ്മഹല്‍. എന്നാല്‍ അതു പോലൊരു താജ്മഹലിന്റെ നിര്‍മ്മാണത്തിലാണ് റിട്ടേര്‍ട് പോസ്റ്റ്മാനായ ഫെസല്‍ ഹുസുന്‍. 58 വര്‍ഷങ്ങള്‍ തനിക്കൊപ്പം ജീവിച്ച് മൂന്നു വര്‍ഷങ്ങള്‍ക് മുന്‍പ് തന്നെ വിട്ടു പോയ ഭാര്യ തജ്ജാമുലിയ്ക്ക് വേണ്ടിയാണ് ഫെസല്‍ ഹുസുന്‍ തന്നാലാകും വിധം താജ്മഹല്‍ പണിയുന്നത്. തജ്ജാമുലിയുടെ മരണ ശേഷം തന്റെ കൊച്ചു സമ്പാദ്യം ചേര്‍ത്ത് വയ്ച്ചാണ് താജ്മഹല്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. എന്നാല്‍ സാമ്പതീക ഞെരുക്കം തന്റെ ആഗ്രഹ സാഫല്യത്തിന് വിലങ്ങു തടിയാകുമോയെന്ന് ഇദ്ദേഹം ഭയക്കുന്നു.


സൗന്ദര്യം മനസ്‌സിലാണ്... ശരീരത്തിലല്ല..........


ബാഹ്യ സൗന്ദര്യത്തിലെ അഴകളവുകളില്‍ മയങ്ങി മനസ്‌സിനെ മറന്നുപോകുന്നവര്‍ക്കുള്ള മറുപടിയാണ് ഇവരുടെ ജീവിതം. സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ചുണ്ടായിരുന്നവരായിരുന്നു ടൂറിയയും മൈക്കലും. ജീവിതാവസാനം വരെ അത് അങ്ങനെ തന്നെയാകണമെന്നായിരുന്നു അവര്‍ ആഗ്രഹിച്ചതും. എന്നാല്‍ 2011 ല്‍ ടൂറിയക്ക് സംഭവിച്ച ഒരപകടം അവരുടെ ജീവിതം മാറ്റി മറിച്ചു. ഒരു തീപിടുത്തതിതല്‍ ശരീരത്തിന്റെ 65 ശതമാനത്തിലധികം പൊള്ളലേറ്റ നിലയില്‍ അഞ്ച് മാസത്തിലധികം ഹോസ്പിറ്റലില്‍. 200 ല്‍ അധികം സര്‍ജറികള്‍. ഒടുവില്‍ അവര്‍ ജീവിത്തതിലേയ്ക്ക് തിരിച്ചു വന്നു. ഇക്കാലയളവിലെല്ലാം താങ്ങായി ഒപ്പമുണ്ടായിരുന്നത് മൈക്കലായിരുന്നു. അങ്ങനെ ഹോസ്പിറ്റല്‍ വാസത്തിനിടയില്‍ തന്നെ മൈക്കല്‍ ടൂറിയയെ പ്രപ്പോസ് ചെയ്തു.

സൈക്കിളില്‍ രാജ്യം കടന്നെത്തിയ പ്രണയം.........


പ്രണയം രാജ്യാതിര്‍ത്തി കടക്കുന്നതിന് പലപ്പോഴും നാം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ പ്രണയത്തിനായി സൈക്കിളില്‍ അതിര്‍ത്തി കടക്കുന്നത് ആദ്യമായിട്ടാകും. പ്രദ്യുമ്‌ന കുമാറിന്റേയും ഷാര്‍ലറ്റിന്റെയും പ്രണയം അത്തരത്തിലുള്ളതാണ്. ഒറീസ്‌സയിലെ ഒരു ദരിദ്ര കുടുംബാംഗമാണ് പ്രദ്യുമ്‌ന കുമാര്‍. കടുത്ത ദാരിദ്രത്തിലും പഠനം പൂര്‍ത്തിയാക്കി ചിത്ര രചന ആരംഭിച്ചു. അതിനിടെ കണ്ടു മുട്ടിയതാണ് ഷാര്‍ലറ്റിനെ. ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചെങ്കിലും ഷാര്‍ലറ്റിന് തിരികെ സ്വീഡനില്‍ പോകണമായിരുന്നു. പഠനം പൂര്‍ത്തിയാകാത്തതിനാല്‍ പ്രദ്യുമ്‌ന കുമാറിന് ഒപ്പം പോകാന്‍ കഴിഞ്ഞില്ല. ഭാര്യ നല്‍കിയ എയര്‍ ടിക്കറ്റുകള്‍ നിരസിച്ച് പ്രദ്യുമ്‌ന കുമാര്‍ സൈക്കിള്‍ ചവിട്ടി....ഇന്ത്യയില്‍ നിന്ന് സ്വീഡനിലേയ്ക്ക്. അഞ്ച് മാസം എടുത്തു സ്വീഡനിലെത്തി തന്റെ പ്രിയ പത്‌നിയെ കാണാന്‍.


പ്രതികാരമായി മാറിയാല്‍.......

പ്രണയം സ്‌നേഹത്തിനപ്പുറത്തുള്ള പ്രതികാരമായി മാറുന്ന കാഴ്ചകള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. ആസിഡാക്രമണങ്ങളായിരുന്നു അവയിലധികവും. ആക്രമണത്തിന് ഇരയാകുന്നവര്‍ മരണപ്പെടുകയോ അതിനു തുല്യമായ ജീവിതം നയിക്കുകയോ ചെയ്യുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തയാണ് ലക്ഷ്മി. തന്റെ മുന്‍ കാമുകനാല്‍ ആക്രമണത്തിന് ഇരയാകുകയും എന്നാല്‍ അതില്‍ പതറാതെ ജീവിതത്തെ സധൈര്യം മുന്നോട്ട് കൊണ്ടു പോകുകയും ചെയ്ത പെണ്‍കുട്ടി. അതിനവള്‍ക്ക് തുണയായതാകട്ടെ അലോക് ദീക്ഷിതെന്ന പത്രപ്രവര്‍ത്തകനും. ബാഹ്യസൗന്ദര്യത്തെ നോക്കി പ്രണയിക്കുന്ന ഭൂരിഭാഗത്തിനിടയില്‍ മനസിന്റെ നന്മ മാത്രം കണ്ട് ഒന്നിക്കാന്‍ തീരുമാനിച്ചവാരാണിവര്‍. സാമൂഹീക പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരീക പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഒരുമിച്ചാണിപ്പോള്‍. ഇവരുടെ പ്രണയത്തിന് കൂട്ടായി ഒരു വയസ്‌സുകാരി പിഹുവും ഉണ്ട്.

 

പ്രിതമന്റെ മരണത്തില്‍ തളരാതെ.........


ജീവിതകാലം മുഴുവ് ഒപ്പമുണ്ടാകുമെന്ന് കരുതിയ ആള്‍ പെട്ടെന്നൊരു നിമിഷം നഷ്ടമായെന്നറിയുമ്പോള്‍ എല്ലാപേരും തളരും. എന്നാല്‍ പ്രിയ ചെയ്തത് മറ്റൊന്നായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ഭര്‍ത്താവില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അവളും രാജ്യ സേവനത്തിനിറങ്ങി. സൈന്യം തിരഞ്ഞെടുത്ത വളരെ കുറച്ചു വനിതകളില്‍ ഒരാളായി മാറി.

പ്രിയതമയ്ക്കായി അവന്‍ പകുത്തു നല്‍കിയത് വൃക്ക


അന്‍പതിതരണ്ടുകാരനായ വസീമിന് സഹിക്കാവുന്നതിലും അധികമായിരുന്നു ഭാര്യയുടെ വേദന കണ്ടു നില്‍ക്കുന്നത്. നിരവധി ഹോസ്പിറ്റലുകള്‍ കേറി ഇറങ്ങിയെങ്കിലും ഡയാലിസിസുകള്‍ക്ക് വിധേയയായെങ്കിലും ആയിഷ യ്ക്ക് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. ഡോക്ടര്‍മാര്‍ കിഡ്‌നി മാറ്റി വയ്ക്കലാണ് പരിഹാരമായി പറഞ്ഞത്. വസീമിന് കൂടുതലൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. തന്റെ ഒരു വൃക്ക ആയിഷയ്ക്കായി നല്‍കി.

സമീറിന്റേയും അമിതിന്റേയും പ്രണയം ...


പ്രണയം സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമാണോ തോന്നുന്നത്. ഒരിക്കലും അല്ല. പ്രണയം നമുക്ക് എന്തിനോടും തോന്നാം... ആരോടും തോന്നാം...അങ്ങനെയാകുമ്പോള്‍ സമീര്‍ സമുദ്രയുടെയും അമിത് ഗോഖലയുടെയും പ്രണയം അതിശയോക്തിയല്ല. പക്ഷേ ഇരുവീട്ടുകാര്‍ക്കും അമിത്തിന്റേയും വീട്ടുകാര്‍ക്ക് ഇപ്പോഴും മുഴുവനായും ഉള്‍ക്കൊള്ളാനായിട്ടില്ല. പകേഷ അതൊന്നും ഇവരുടെ സ്‌നേഹത്തിന് വിലങ്ങു തടിയായില്ല. അവര്‍ വിവാഹത്തിലൂട ഒന്നായി.

                 ചെറിയ ചെറിയ പിണക്കങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം സ്‌നേഹിച്ചവരെ തള്ളിക്കളയുകയും മുറിവേല്‍പ്പിക്കുകയും എന്തിനധികം കൊന്നുകളയുകയും ചെയ്യുന്നുണ്ട് നമുക്ക് ചുറ്റും. അവര്‍ അറിയണം ഇവരുടെയൊക്കെ പ്രണയതതിന്റെ തീവ്രത.................