Saturday 22 September 2018



വെള്ളക്കുതിരയുടെ പുറത്ത് ബിക്കിനി ധരിച്ച് സവാരി; വീഡിയോ വൈറലാകുന്നു

By Amritha AU.11 Mar, 2018

imran-azhar

 

വെള്ളക്കുതിരയുടെ പുറത്ത് ബിക്കിനി ധരിച്ച് രാജകീയമായി നൈറ്റ് ക്ലബ്ബില്‍ സവാരി നടത്തുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു.
ബിക്കിനിയിട്ട് കുതിര പ്രചരിച്ചതോടെ അന്വേഷണവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. മിയാമി ബീച്ചിലെ നൈറ്റ് ക്ലബ്ബിലാണ് സംഭവം. വീഡിയോ കണ്ട മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തെതുടര്‍ന്ന് ക്ലബ്ബിന്റെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി. വെള്ളക്കുതിരയുടെ പുറത്ത് ബിക്കിനി ധരിച്ച് രാജകീയമായായിരുന്നു യുവതി ക്ലബിലേക്കെത്തിയത്. എല്ലാവരും കൈയ്യടിച്ച് യുവതിയെ വരവേറ്റു. കൈയ്യടി ഉടനെ അലര്‍ച്ചയിലേക്ക് വഴിമാറി. ഒച്ചപ്പാടുള്ള മുറിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച കുതിര യുവതി കുടഞ്ഞ് താഴെയിടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ നൈറ്റ് ക്ലബ്ബിനും യുവതിക്കുമെതിരെ നടപടിയെടുക്കണമെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ആവശ്യം. മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം ക്രൂരതകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 

 

http://video.dailymail.co.uk/preview/mol/2018/03/09/3156557633778726435/636x382_MP4_3156557633778726435.mp4