Wednesday 22 May 2019


പുതിയ സംരംഭങ്ങളുമായി മുന്നോട്ടു വരൂ...

By മഞ്ജുഷ കൃഷ്ണന്‍.08 Mar, 2019

imran-azhar

 

കേരളത്തനിമയും നന്മയും നിറഞ്ഞ സമൂഹത്തിലാണ് ഇന്ന് മലയാളികള്‍ ജീവിക്കുന്നത്. സ്ത്രീകള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുന്ന ഒരു സമയമാണിത്. ഒരിടത്തും അവള്‍ മടിച്ചു നില്‍ക്കുന്നില്ല. വെല്ലുവിളികളെ നേരിടാന്‍ പാകമായ മനസ്സാണ് ആധുനിക സ്ത്രീയുടേതെന്ന് സമൂഹവും തിരിച്ചറിയുന്നു. പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന ബിസിനസ് സംരംഭക മേഖലകളില്‍ സ്ത്രീ കടന്നുവന്ന് വിജയം കൊയ്യുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് സമൂഹം. കുടുംബശ്രീ പോലെയുളള കൂട്ടായ്മകള്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്നവയാണ്. സ്ത്രീകളുടെ കൂട്ടായ്മകള്‍ നന്മയ്ക്ക് വേണ്ടിയുള്ളതാകണം. പല കുടുംബങ്ങളും കുടുംബശ്രീ പോലെയുള്ള സംഘടനകളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഗവണ്‍മെന്റും ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുന്നുണ്ട്. സ്ത്രീകളുടെ ഭാഗത്ത് നിന്ന് താല്‍പര്യത്തോടെയുള്ള സമീപനം എല്ലാ സംരംഭത്തിനും കൂട്ടായ്മകള്‍ക്കും ബലം നല്‍കും. ഇതിലൂടെ കേരള സംസ്ഥാനവും രാജ്യവും പുരോഗതി നേടാന്‍ കാരണമാകുകയാണ്. സ്ത്രീകള്‍ക്ക് അടുത്ത തലമുറയ്ക്ക് ഈ നന്മയും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കാനും കഴിയും. പെണ്‍കുട്ടികളും തന്റേതായ രീതിയില്‍ പുതിയ സംരംഭാശയങ്ങളുമായി മുന്നോട്ട് വരണം. സ്ത്രീ ശക്തിയാണ്, ഊര്‍ജമാണ്,ദേവിയാണ്,നന്മയാണ്. എല്ലാ സുരക്ഷയോട് കൂടി ഓരോ കുടുംബത്തെയും അതിലൂടെ നഗരഗ്രാമപ്രദേശങ്ങളെയും നിലനിര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയും.