Tuesday 20 August 2019




മാനസികവിശാലതയുള്ള കേരളസമൂഹം

By മഞ്ജുഷ കൃഷ്ണന്‍.08 Mar, 2019

imran-azhar

 

സ്ത്രീകള്‍ ഇന്ന് സമൂഹത്തിന്റെ എല്ലാ തുറകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍,പുരുഷന്‍മാര്‍ എന്നതിനപ്പുറം ട്രാന്‍സ്‌ജെന്റേഴ്‌സിനെ കൂടി അംഗീകരിക്കാനുള്ള മാനസികമായ വിശാലത കേരളസമൂഹം ഇപ്പോള്‍ നേടി കഴിഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നാടോടിനൃത്തം ചെയ്യാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അവസരം നല്‍കിയത് ഇതിനൊരു ഉദാഹരണമാണ്. വൃദ്ധമാതാവായ കാര്‍ത്ത്യായനി അമ്മ തുല്യതാ പരീക്ഷയില്‍ വിജയിച്ചതും പ്രാധാന്യമേറിയ ഒന്നാണ്. അടിച്ചമര്‍ത്തലുകളെ വെല്ലുവിളിച്ച് മുന്നേറ്റങ്ങളിലേക്ക് കുതിക്കുന്നവരാണ് ഇപ്പോഴത്തെ സ്ത്രീകള്‍. സ്ത്രീസമത്വവും സ്ത്രീമുന്നേറ്റവും ഈ വര്‍ഷത്തെ വനിതാദിനത്തിന്റ പ്രത്യേകതകളാണ്. ഈ വര്‍ഷം നടന്ന വനിതാമതില്‍ വനിതദിനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. വിസ്മയിപ്പിക്കും വിധം നിരവധി സ്ത്രീകള്‍ അന്ന് ഒത്തുകൂടിയതും സ്ത്രീ മുേറ്റത്തിന്റെ പ്രതീകമാണ്.