Tuesday 19 March 2019


അറിവാണ് നമ്മുടെ ശക്തി

By മഞ്ജുഷ കൃഷ്ണന്‍.08 Mar, 2019

imran-azhar



സ്ത്രീകള്‍ സ്വയം മുേന്നറാന്‍ ശ്രമിക്കണം. വിദ്യാഭ്യാസം ഏത് സാഹചര്യത്തിലും മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കണം. കല്യാണം ഒന്നിനും അവസാനമല്ല. സ്ത്രീകള്‍ക്ക് തുടര്‍ന്നും പഠിക്കാം കഴിയും.വിദ്യാഭ്യാസം എന്നും ശക്തി പകരും. ഞാന്‍ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലി അല്ല ചെയ്യുതെങ്കിലും എനിക്ക് ബിസിനസില്‍ പഠിച്ച കാര്യങ്ങളെല്ലാം തന്നെ സഹായമാകുന്നുണ്ട്. നമുക്ക് സന്തോഷം പകരുന്ന അഭിരുചികള്‍ കണ്ടെത്തി, അത് ചെയ്യാന്‍ ശ്രമിക്കുക.

 

സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണം. നമുക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍, ആരെയെങ്കിലും സഹായിക്കണമെന്ന് തോന്നിയാല്‍ സ്വന്തമായൊരു വരുമാനം ഉണ്ടെങ്കില്‍ അത് നമുക്ക് ആത്മവിശ്വാസം നല്‍കും. എപ്പോഴും പോസിറ്റീവ് ആയിരിക്കുക. പലരെയും അപമാനിച്ച കഥകളും മറ്റും നാം കേള്‍ക്കുതാണ്. ഇതില്‍ ശ്രദ്ധ നല്‍കാതെ സ്വയം ശക്തരാകാന്‍ ശ്രമിക്കുക. നമ്മെ അപമാനിക്കുന്നവര്‍ ചിന്തിക്കു തലത്തില്‍ നിന്ന് സ്വയം ഉയര്‍ന്ന് ചിന്തിക്കാന്‍ ശ്രമിച്ചാല്‍ നമ്മെ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ഇത്രയും കാര്യങ്ങള്‍ മനസില്‍ വെച്ച് മാന്യതയോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കുക.