Friday 23 June 2017

സ്വപ്നങ്ങളെ എത്തിപിടിച്ച ലക്ഷ്മി അഗർവാൾ ..................

By BINDU PP.01 Mar, 2017

imran-azhar

 

 

 

 

സ്വപ്നങ്ങളെ എത്തിപിടിക്കാനുള്ള കിതപ്പായിരുന്നു ആ പതിനാറുവയസുകാരിക്ക്..... നിറങ്ങൾ ചാർത്തിയ ദിനങ്ങൾ അവളിൽ കൗതുകമുണർത്തുന്നതായിരുന്നു . കൗമാരത്തിലേക്ക് കാൽ വെക്കാൻ ഒരുങ്ങിയ പതിനാറുവയസുകാരിയുടെ സ്വപ്നങ്ങൾക്ക് മാർക്കറ്റിൽ തുച്ഛം വിലയ്ക്ക് കിട്ടുന്ന ആസിഡിന്റെ വിലയായി മാറിയ ആ ദിവസം ...........പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് 2005ല്‍ പതിനാറുകാരിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. സുന്ദരമായ ആ മുഖത്തിനേറ്റ മുറിവിനേക്കാൾ അവളുടെ മനസിനേറ്റ മുറിവായിരുന്നു വലുത്. ചമയങ്ങൾ ഇടാത്ത അവളുടെ മുഖം അവളിൽ ഭയാനകം സ്രഷ്ടിച്ച സമയങ്ങൾ ഉണ്ടായിരുന്നു. കണ്ണാടിക്ക് മുന്നിൽ പേടിച്ച് കരഞ്ഞ നിമിഷം അവളിലൂടെ കടന്നുപോയിട്ടുണ്ട്. ഇരുട്ട് മുറിയിൽ ആരും കാണാതെ ആരെയും കാണാതെ ......അതായിരുന്നു അവൾക്ക് ഏറ്റവും സന്തോഷം.പക്ഷെ ഇന്ന് അവൾ ഇരുട്ട് മുറിയിലേക്ക് മാറ്റിനിർത്തപ്പെട്ട നിഴലല്ല .....

 


ഇന്ന് അവൾ , ലക്ഷ്മി അഗർവാൾ 26 വയസ് വിവ എന്‍ഡിവയെ പ്രമുഖ വസ്ത്ര ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാർ, ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കു പ്രവര്‍ത്തിക്കുന്ന ചന്‍വ് ഫൗണ്ടേഷന്റെ സ്ഥാപക, കൂടാതെ ആസിഡ് ആക്രമണത്തിന് ഇരയായ ഒരുപാട്പേർക്ക് കരുത്തായി താങ്ങായി നിൽക്കുന്ന പെൺകരുത്തിന്റെ പ്രതിരൂപം.മുഖം നഷ്ടപ്പെട്ടിട്ടും ജീവിതത്തില്‍ പോരാട്ടവീര്യം കാത്തു സൂക്ഷിച്ച ലക്ഷ്മി അഗര്‍വാള്‍ നമ്മൾ ഓരോരുത്തരിലും ആത്മവിശ്വാസം കോരിനിറയ്ക്കുന്നു.സെലബ്രിറ്റി മോഡലുകള്‍ക്ക് നൽകുന്ന അതെ പ്രാധാന്യം ലക്ഷിയ്ക്കും കിട്ടുന്നുണ്ട്. ലക്ഷമിയെ ബ്രാൻഡ് അംബാസിഡർ ആക്കിയത് ജീവകാരുണ്യ പ്രവർത്തനമായിട്ടല്ല മറിച്ച് ആ മുഖം പ്രചോദനമായാണ് എന്ന് വിവോ പ്രതിനിധി ആയുഷി റസ്‌തോഗി പറഞ്ഞിരുന്നു.

 

ജീവിതത്തിൽ എന്തെല്ലാം നേടിയാലും കുറവുകളെയാണ് നമ്മൾ ഏറ്റവും കൂടുതൽ കാണുന്നത്. ആത്‌മവിശ്വാസക്കുറവ് പലരിലും ഒന്നും എത്തിപിടിക്കാനുള്ള അവസ്ഥയിലേക്കാണ് പോകുന്നത്. ലക്ഷ്മി അഗർവാൾ എന്ന 16 കാരിയിൽ നിന്ന് ഇന്നത്തെ ലക്ഷ്മി അഗർവാളിലേക്കുള്ള ദുരം ഏറെയുണ്ട്. ദുരന്തങ്ങളെ പോലും പോസിറ്റീവ് ആക്കി എടുത്ത് വിജയങ്ങളിലേക്കെത്തുന്നവരെ കുറിച്ച് നമുക്ക് അഭിമാനിയ്ക്കാം. വിജയിക്കണം എന്ന ചെറിയ ഒരു തീ നാളം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ അത് കത്തി ജ്വലിക്കും...... മറ്റുള്ളവരിലേക്ക് പ്രകാശം എത്തിക്കുകയും ചെയ്യും ............