Tuesday 26 October 2021
ഡോ. സുനിത കൃഷ്ണൻ

By BINDU PP.08 Mar, 2017

imran-azhar
 
 
 
 
 
ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവർത്തകയാണ് സുനിത കൃഷ്ണൻ . മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി.  മനുഷ്യാവകാശപ്രവർത്തന മേഖലയിലെ മികവിനുള്ള പെർഡിറ്റ ഹുസ്റ്റൺ രാജ്യാന്തര അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2016 ൽ ഭാരത സർക്കാർ പത്മശ്രീ നൽകി.
 
 
പതിനഞ്ചാം വയസ്സിൽ എട്ടു പേരാൽ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായ ഒരു പെണ്കുട്ടി.ആണ്കോയ്മ ഏല്പ്പിച്ച ആഘാതത്തിനിടയിലു­   പ്രതീക്ഷയുടെ തിരിനാളം അണയാതെ അവള് കാത്തു .തന്നെ പോലെ ദുരിതമനുഭവിക്കുന്ന  ആയിരക്കണക്കിനു സ്ത്രീകൾക്ക്  പ്രജ്വല എന്ന സംഘടനയിലൂടെ അവൾ  പിന്നീട് താങ്ങും തണലുമായി. ആയിരക്കണക്കിന് പെണ്കുട്ടികളെ സെക്സ് റാക്കറ്റില് സെക്സ് റാക്കറ്റിൽ നിന്ന് രക്ഷിച്ചു.സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തികൾ തുടരുകയാണ് ഡോ . സുനിത സുനിത കൃഷ്ണന് എന്ന ഈ മലയാളി.
 
 
പാലക്കാട് സ്വദേശികളായ മാതാപിതാക്കൾക്ക് ബാംഗ്ലൂരിൽ പിറന്ന സുനിതയുടെ ജനനവും ആദ്യകാലപ്രവർത്തനങ്ങളും അവിടെയായിരുന്നു. പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദവും സൈക്യാട്രിക്ക് സോഷ്യൽ വർക്കിൽ എം.സ്.ഡബ്വ്യു ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം സാമൂഹ്യ പ്രവർത്തനത്തിൽ തന്നെയാണ് ഗവേഷണ ബിരുദമെടുത്തത്. പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ രാജേഷ് ടച്ച് റിവറാണ് ഭർത്താവ്.
 
 
പതിനഞ്ചാം വയസ്സിൽ എട്ടുപേരാൽ കൂട്ടബലാത്സംഗത്തിന് ഇരയായ സുനിത, ആ സംഭവത്തിൽ തളരാതെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ലൈംഗിക ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും എതിരായ പോരാട്ടങ്ങൾക്കുള്ള പ്രചോദനമാക്കി അതിനെ മാറ്റുകയും ചെയ്തു.ഹൈദരാബാദിലെ ചുവന്ന തെരുവായിരുന്ന മെഹ്ബൂബ് കി മെഹ്ന്ദിയിലെ കുടിയൊഴിപ്പിക്കപ്പെട്ട വേശ്യാവൃത്തിയിലേർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനായി സുനിത ആരംഭിച്ച സംഘടനയാണ് പ്രജ്വല. 
 
 
 
 
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും എയ്ഡ്സ് രോഗബാധയും വ്യാപകമായ ആന്ധ്രാപ്രദേശിൽ പ്രജ്വല സൃഷ്ടിച്ച തരംഗം വളരെ വലുതാണ്. മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങളിൽ ആന്ധ്രാ സർക്കാരിന്റെ നോഡൽ ഏജൻസിയായിരുന്ന ഈ സംഘടന എച്ച്.ഐ.വി. ബാധിതരായ കുട്ടികൾ പാർക്കുന്ന ജുവനൈൽ ഹോമുകളുടെ പ്രവർത്തനത്തിലും സഹായിക്കുന്നു. പ്രജ്വലയുടെ സന്നദ്ധപ്രവർത്തകരിൽ ഭൂരിഭാഗവും ചൂഷണത്തിനു വിധേയരായവരും എയ്ഡ്സ് രോഗികളുമൊക്കെയാണ്. രാജ്യത്ത് ആദ്യമായി മനുഷ്യക്കടത്തിനെതിരെ ഒരു നയം രൂപപ്പെടുത്തിയതും പ്രജ്വലയാണ്. ഈ നയത്തിന് സംസ്ഥാന സർക്കാരിന്റെ വനിതാ വികസന, ശിശുക്ഷേമ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.
 
 
കാലക്രമത്തിൽ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച്, ചൂഷണത്തിനെതിരായ വേറിട്ട പോരാട്ടങ്ങളിലൂടെ വളർന്ന പ്രജ്വല ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്നാണ്. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ചൂഷണം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ, പെൺവാണിഭസംഘങ്ങളുടെയും മറ്റും കൈയിലകപ്പെടുന്ന കുട്ടികളുടെ മോചനം, ക്രൂരമായ പീഡനങ്ങൾക്കും എച്ച്.ഐ.വി. ബാധയ്ക്കും ഇരയായവരുടെ പുനരധിവാസം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ സന്നദ്ധ സംഘടകൾക്കും സംസ്ഥാന സർക്കാരുകൾക്കുപോലും മാതൃകയാണ് പ്രജ്വല. ജീവൻ പണയംവച്ചും രക്ഷാപ്രവർത്തനം നടത്തുന്നതാണ് പ്രജ്വലയുടെ രീതി.