Tuesday 12 December 2017

പെണ്ണിന്റെ മുല അശ്ളീലമോ ..?????

By BINDU PP.07 Mar, 2017

imran-azhar

 

 

 

പെൺ അശ്ളീലമാണോ ? അല്ല എന്ന ഉത്തരമെങ്കിൽ പെണ്ണിന്റെ മുല എങ്ങനെ അശ്ളീലമാകും.... ..? കുറെ മാസങ്ങൾക്കപ്പുറം ദിവ്യ ദിവാകർ എന്ന പെൺകുട്ടി 'മുല ' എന്ന തലവാചകത്തോടുകൂടി ഒരു കവിത ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയത്തിന് വഴിയൊരുക്കി . മുല എന്ന വാക്കിനോട് മലയാളികൾ പുലർത്തുന്ന അസഹിഷ്ണതയാണ് ഈ കവിതയിൽ പ്രതിപാദിച്ചിരുന്നത്.മുലകൾ മറച്ചുവെക്കപ്പെടേണ്ടതാണോ ..? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഈ കവിത നമുക്ക് മുന്നിൽ കൊണ്ടുവരുന്നുണ്ട്. നെഞ്ചിന് മുകളിൽ വളരുന്ന മുലകളെ കണ്ട് കൗതുകം ഉയർത്തിയവരാണ് എല്ലാ കൗമാരകാരികളും. അപരിചതരുടെ കണ്ണിനെ കാണിക്കാതെ ഒളിപ്പിച്ചുവെച്ച മുലകളാണ് എല്ലാ കൗമാരകാരികളുടെയും ...........ഈ കവിത എല്ലാവരെയും ചിന്തിപ്പിക്കും. പെറ്റുവീണപ്പോൾ കുഞ്ഞു ജീവൻ നിലനിർത്താൻ വേണ്ടി തിരഞ്ഞ മുലകൾ എന്നാണ് നമുക്ക് അശ്ളീലമായി മാറിയതെന്ന് ഈ കവിതയിലൂടെ ദിവ്യ ദിവാകർ സമൂഹത്തോട് ചോദിക്കുന്നു....

 

 

മുലകള്‍
======
(ദിവ്യാ ദിവാകര്‍)
മുല കണ്ടാല്‍
കാമം വരുന്നവരോട്.....
നാണം കൊണ്ട്
ഓടിയൊളിക്കുന്നവരോട് ....
സദാചാരത്തിന്റെ വാളുകൊണ്ട്
മുലച്ഹേദം നടത്തുന്നവരോട്.......
പെറ്റു വീണപ്പോള്‍
നിങ്ങള്‍ ആദ്യം തിരഞ്ഞത്
മുലകളെയായിരുന്നു.
മുലപ്പാല്‍
മൂക്കുമുട്ടെ കുടിക്കുമ്പോള്‍
എവിടെയുമുണ്ടായിരുന്നില്ല,
കാമം
നാണം
സദാചാരം
ജീവന്‍ തന്നത്
പെണ്ണിന്റെ മുലയും പാലും
പാലൂറ്റിക്കുടിച്ചു
ജീവന്‍ വച്ചപ്പോള്‍
മുലകള്‍ നിങ്ങള്‍ക്ക്‌
അശ്ലീലമായി !
ലൈംഗികതയായി !
മുലക്കച്ചയണിയിച്ച്
മാറ് മറപ്പിച്
നിങ്ങള്‍ കാത്തത്
സമുദായത്തിന്റെ മാനമാണുപോല്‍ !
മുറുക്കിക്കെട്ടിയത്
പെണ്ണിന്റെ സ്വാതന്ത്ര്യവും
കച്ചകെട്ടുകള്‍ക്കപ്പുറം
സ്വാതന്ത്ര്യം തേടിയവരുടെ
മുലകള്‍ ച്ഹേദിച്ചു
സദാചാര ലക്ഷ്മണന്മാര്‍ !
പിന്നെയെപ്പോഴോ
മുലകള്‍ നിങ്ങള്‍ക്ക്‌
അടങ്ങാത്ത ജിജ്ഞാസയായി .....
കാമമായി .....
ഭ്രാന്തായി .....
കണ്ണുകള്‍ ഒളിക്യാമറകളാക്കി
നിങ്ങള്‍ മുലകള്‍ തേടി നടന്നു
ഇരുട്ടിന്റെ മറവില്‍
കച്ചകള്‍ നിങ്ങള്‍ വലിച്ചു കീറി
മുലകള്‍ നിങ്ങള്‍ കടിച്ചു കീറി
അടങ്ങാത്ത കാമത്തിന്റെ
ദാഹം ശമിപ്പിക്കാന്‍
ഒരിക്കല്‍ പാലൂട്ടിയ
മുലകളില്‍ നിന്ന്
നിങ്ങള്‍ ഇപ്പോഴും
രക്തമൂറ്റിക്കുടിച്ചുകൊണ്ടേയിരിക്കുന്നു....

 

 

 

'മുല മുറിക്കപ്പെട്ടവര്‍'

 


ഇന്ന് പൊന്നാനി എം ഇ എസ് കോളേജിൽ പ്രക്ഷോഭമാണ്....ആവിഷ്കാര സ്വാതന്ത്രത്തെ ചോദ്യം ചെയ്ത മാനേജ്‌മെന്റിനെതിരെ ..... വിദ്യാർത്ഥികളുടെ അവകാശമായ മാഗസിൻ, വിദ്യാർത്ഥികളുടെ ക്രിയാത്മകത നിറച്ചു വച്ച കുറച്ച് താളുകൾ...... അവരുടെ കൈയൊപ്പ്......... ഇതാണല്ലോ ഓരോ അധ്യയന വർഷത്തിലെയും മാഗസിൻ. 'മുല മുറിക്കപ്പെട്ടവര്‍' എന്ന തലവാചകം ചേർത്ത മാഗസിൻ ആണ് മാനേജ്‌മെന്റ്റ് വിലക്കിയിരിക്കുന്നത്.അശ്ലീലവും ലൈംഗികതയുമുണ്ടെന്ന് പറഞ്ഞാണ് കോളേജ് യൂണിയന്‍ മാഗസിന്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് മാനേജ്‌മന്റ് പിടിവാശി കൂടുന്നത് . " മുല മുറിക്കപ്പെട്ടവർ ' എന്നത്തിൽ എന്താണ് അശ്ളീലം ? പുരോഗമന ചിന്തകൾ എവിടെ ? പെണ്ണിന്റെ അവയവങ്ങൾ എങ്ങനെ മനുഷ്യരാശിയ്ക്ക് അശ്ളീലമായി തീർന്നു ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ നമ്മളിൽ ഉയർന്നുവരും .................നമ്മൾ നമ്മളോട് തന്നെ ചോദിച്ചു നോക്കണം മുലകൾ അശ്ളീലമോ ??????