Friday 23 June 2017

"എങ്ങനെയാണ് നല്ലൊരു പെൺകുട്ടി" ...? : സൗമ്യ വിദ്യാധരൻ

By BINDU PP.06 Mar, 2017

imran-azhar

 

 

 

 


നീ ഉറക്കെ സംസാരിക്കാത്തവളാണോ ..? ഉറക്കെ ചിരിക്കാത്തവളാണോ ..? വലിയ മാറിടം ഇല്ലാത്തവളാണോ ..? ലൈംഗികതയെ കുറിച്ചോ സ്വയംഭോഗത്തെ കുറിച്ചോ നീ സംസാരിക്കാത്തവളാണോ ..? ഉറക്കെ മിണ്ടാത്തവളാണോ ..? എന്നാൽ നീ ആണ് "നല്ല  പെൺകുട്ടി"....... നല്ല പെൺകുട്ടി എന്ന നിർവചനമാണ് ഇതെല്ലാം. സൗമ്യ വിദ്യാധരൻ എന്ന യുവതി അഗ്നികൊണ്ടെഴുതിയ വരികളാണിവ ..... ഈ ചോദ്യങ്ങൾക്ക് നിങ്ങളിലെ ഉത്തരമാണ് ഈ കവിതകളുടെ ജീവൻ.ല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളുണ്ട്, അതിനെ പൊളിച്ചെഴുതാനാണ് സൗമ്യ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നതും. സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകൾ ചില നേരമ്പോക്കായി മാറുന്ന സമയങ്ങളിലാണ് സൗമ്യ ഈ കവിത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിയ്ക്കുന്നത്. അഗ്നികളാൽ എഴുതപ്പെട്ട ഈ വാക്കുകളിൽ പെൺ എന്ന സമൂഹത്തിന്റെ നിർവ്വചനമാണ് .

 

 

സമൂഹത്തെ അനുസരിച്ചും സ്വാതന്ത്ര്യത്തെ ഉപയോഗിക്കാതെയും പ്രാര്‍ത്ഥനയോടെ, അച്ചടക്കത്തോടെ കഴിഞ്ഞും മുന്നോട്ടു നീങ്ങുക എന്ന ഉപദേശങ്ങളില്‍ അവള്‍ മുന്നേറുന്നു. എപ്പോഴെങ്കിലും ഒരു നിമിഷത്തെ ചാഞ്ചാട്ടത്തില്‍ അവ പിഴയ്ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്ന കുറ്റബോധത്തിന്റെ അതിരുകള്‍ കണ്ടെത്താനെയാകുന്നില്ല. എന്നാല്‍ അത്തരം പശ്ചാത്താപത്തിന്റെ വിത്തുകളെയൊക്കെ വലിച്ചെറിയുകയാണ് സൗമ്യയുടെ കവിത. ‘നല്ല പെണ്‍കുട്ടി’ എന്ന വിവക്ഷയോട് തന്നെ പരിഹാസത്തോടെ തന്റെ വാക്കുകള്‍ സൗമ്യ വലിച്ചെറിയുന്നു.പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചും ഒന്നും ഭ്രാന്തമായ സങ്കല്പങ്ങളില്ലാത്ത അവയെ കുറിച്ചൊന്നും ഉറക്കെ സംസാരിക്കാത്തവളാണ് ഇപ്പോഴും നല്ല പെണ്‍കുട്ടികള്‍. ഒരിടത്തിരിക്കുമ്പോള്‍ കാലുകള്‍ അകത്തി വയ്ക്കാതെ ഒതുങ്ങി കസേരയിലിരിക്കുന്ന അവള്‍ അച്ചടക്കത്തിന്റെയും പ്രതീകമാണ്. സ്വന്തം ധൈര്യത്തിനുള്ളില്‍ നിന്ന് സ്വന്തം ശരീരത്തെ കുറിച്ച് സംസാരിക്കാനോ മോഹങ്ങളേ കുറിച്ച് ഉറക്കെ പറയാനോ കഴിവില്ലാത്തവള്‍ ആകുമ്പോഴാണ് അവള്‍ സമൂഹത്തില്‍ ‘നല്ല കുട്ടിയാകുന്നത്’ എന്ന് സൗമ്യ പരിഹസിക്കുന്നു. ഉറക്കെ സംസാരിക്കാത്തവള്‍, ഉറക്കെ ചിരിക്കാത്തവള്‍, വലിയ മാറിടമില്ലാത്തവള്‍, ലൈംഗികതയെ കുറിച്ചോ സ്വയംഭോഗത്തെ കുറിച്ചോ ഉറക്കെ മിണ്ടാത്തവള്‍… അവളാകുന്നു നല്ല കുട്ടി.

 

 

മൂടപ്പെട്ട വസ്ത്രങ്ങൾക്കുള്ളിൽ ഒളിച്ചു വായിക്കപ്പെട്ട ആയുധങ്ങൾ സത്യത്തിൽ അവളുടെ സ്ത്രീത്വം തന്നെയായി കാണാം. ബുർഖ എന്ന വാക്ക് ഒരു സമുദായത്തെ മാത്രമല്ല സ്ത്രീത്വത്തിനെതിരെ അവളെ മറച്ചു പിടിക്കുന്ന മുഴുവൻ സമൂഹത്തിന്റെയും കപടതയ്‌ക്കെതിരെയുള്ള രൂക്ഷത നിറഞ്ഞ വിമർശനമാകുന്നു. പുറത്ത് കാണുന്ന ചുവന്ന ചുണ്ടുകൾക്കുമപ്പുറം ഒളിപ്പിച്ച് വയ്ക്കപ്പെട്ട മാറിടവും സ്വന്തം ഇഷ്ടങ്ങൾ സംസാരിയ്ക്കാൻ ആഗ്രഹിക്കുന്ന ലൈംഗിക അവയവങ്ങളും ഒരു ലൈംഗികത്തൊഴിലാളിയെ പോലെ തുടിക്കുന്ന ഹൃദയവും ഒക്കെയുണ്ട്. സ്ത്രിത്തെ മൂടപ്പെടേണ്ടിവരുമ്പോൾ അവൾ അവളെ തന്നെ ഒളിപ്പിക്കുമ്പോൾ അവൾ നല്ല പെൺകുട്ടിയായി മാറുന്നു അതാണ് ഇന്നത്തെ സമൂഹം. പൊളിച്ചെഴുത്തുകൾ  നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ എന്താണ് ഇതിന് പൊളിച്ചെഴുത്ത് നടക്കാത്തത് ...? ആരോ ചോരകൊണ്ട് എഴുതിവെക്കപ്പെട്ടതാണ് ഇതെല്ലം ..... മാറ്റങ്ങൾ വേണം ............മാറ്റങ്ങളിലൂടെ നമ്മളിലേക്ക് വരാൻ ഒരുപാട് തിരിച്ചറിവുകൾ ഉണ്ട് . സൗമ്യ വിദ്യാധരൻ എന്ന യുവതിയുടെ കവിതകളിൽ ജ്വലിക്കപ്പെടുന്ന വരികളിൽ നമ്മൾ വെന്തു ഉരുക്കണം . പൊളിച്ചെഴുതാൻ പറ്റുന്നതൊക്കെ പൊളിച്ചെഴുതിയെ തീരും.... മാറ്റങ്ങൾക്കായി കാത്തിരിക്കാം ............