Friday 22 June 2018

വൈറൽ ലേഡീസ് ...............!!!!

By BINDU PP.08 Mar, 2017

imran-azhar

 

 

 

 


സോഷ്യൽ മീഡിയ ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിൽ അവിഭാജ്യമായി തീർന്നിരിക്കുന്നു..... അനുദിനം വളർന്നു വരുന്ന ടെക്നോളോജിയ്‌ക്കൊപ്പം ഓടിക്കൊണ്ടിരിക്കുകയാണ് നാം എല്ലാവരും. ഫേസ്ബുക്കിലെ ന്യൂസ്ഫീഡും ലൈകും ഷെയർ ഇതെല്ലം നമുക്ക് വളരെ വലുതാണ്..... തുറന്ന വേദികളിൽ ഓരോ ദിവസവും വൈറലാകുന്നവരുടെ എണ്ണം നമ്മൾ ഊഹിക്കുന്നതിനുപ്പുറമാണ്. നമ്മുടെ ഇടയിലെ വൈറലായ സ്ത്രീകളിലൂടെ നമുക്കൊന്നു പോവാം ...............

 

'അതുക്കും മേലെ 'ഒരു ഫോട്ടോഷൂട്ട്; റഷ്യന്‍ മോഡലിന്റെ ഫോട്ടോഷൂട്ട് വൈറല്‍

 

 

വിചിത്രമായ ഫോട്ടോ ഷൂട്ട് കാണാം നമുക്ക്.......പലതരം ഫോട്ടോഷൂട്ടുകള്‍ നാം കണ്ടിട്ടുണ്ട്. പല സ്ഥലത്തും വച്ച് പലതരം വസ്ത്രങ്ങള്‍ ധരിച്ച് പല പശ്ചാത്തലത്തില്‍ അത്ഭുതപ്പെടുത്തുന്ന ഫോട്ടോഷൂട്ടുകള്‍ ഇന്നൊരു പുതുമയേ അല്ല. എന്നാല്‍ അതുക്കും മേലെ ഒരു ഫോട്ടോഷൂട്ട് നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിക്ടോറിയ ഒഡിന്‍സ്‌റ്റോവ എന്ന റഷ്യന്‍ മോഡല്‍. എന്തായാലും പ്രതീക്ഷിച്ചതുപോലെതന്നെ സൈബര്‍ ലോകത്തിന്റെ ശ്രദ്ധ തന്നിലേക്കുതിരിക്കാന്‍ ഈ റഷ്യന്‍ സുന്ദരിക്കായി.ദുബായിലെ ആയിരത്തിലേറെ അടി ഉയരമുള്ള കയാന്‍ ടവറിലെ ബാല്‍ക്കണിയിലാണ് ഈ സാഹസ ഫോട്ടോഷൂട്ട് നടന്നത്. ഒരു സെല്‍ഫിയെന്നവണ്ണം തുടങ്ങുന്ന വീഡിയോ പുരോഗമിക്കുമ്പോള്‍ മറ്റൊരാളും വിക്‌റ്റോറിയയെ സഹായിക്കുന്നതായിക്കാണാം. സുഹൃത്തിന്റെ കൈപിടിച്ച് വിക്‌റ്റോറിയ ബാല്‍ക്കണിയില്‍നിന്നും താഴേക്കു തൂങ്ങി നില്‍ക്കുന്നു. ആ രീതിയില്‍ പല പല കോണുകളില്‍ ചിത്രം പകര്‍ത്തപ്പെടുന്നു. മോഡല്‍ തിരിച്ചു കയറിവരുന്നത് വീഡിയോയിലില്ല.വൈറലായിമാറിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ ധാരാളം ആളുകള്‍ വിക്‌റ്റോറിയയെ പിന്തുണച്ചും എതിര്‍ത്തും കമന്റുമായി എത്തുന്നുണ്ട്. എതിര്‍പ്പുണ്ടെങ്കിലും ഇത്തരം വീഡിയോകള്‍ എടുക്കാന്‍ ചില്ലറ ധൈര്യമൊന്നും പോര എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരാള്‍ ചോദിച്ചതിങ്ങനെ- ഫോട്ടോഷൂട്ട് നല്ലതുതന്നെ, എന്നാല്‍ പടംപിടുത്തം കഴിഞ്ഞ് ആള് ബാക്കിവേണ്ടേ?..!!


'ഞാനൊരു സ്ത്രീയാണ്, എനിക്ക് ആർത്തവമുണ്ട് '; യോഗ എക്സ്പേർട്ടാണ് സ്റ്റീഫെയ്ൻ

 

 


കോസ്റ്റോറിക്കയിൽ നിന്നുള്ള യോഗ എക്സ്പേർട്ടാണ് സ്റ്റീഫെയ്ൻ. അവർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത യോഗയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിലിപ്പോൾ അതിവേഗം വൈറലായിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ ദിവസത്തിനുള്ളിൽ രണ്ടു ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.
വെളുത്ത പാന്റ്സിൽ ഡയമണ്ട് ആകൃതിയിൽ ആർത്തവ രക്തം പുരണ്ടിരിക്കുന്നു. ഇതോടുകൂടിയാണ് സ്റ്റീഫെയ്ൻ യോഗ ചെയ്യുന്നത്. ’ഞാനൊരു സ്ത്രീയാണ്, എനിക്ക് ആർത്തവമുണ്ട്.. അത് ഭീകരവും വേദനിപ്പിക്കുന്നതുമാണ്, ഒപ്പം സുന്ദരവുമാണ്. പിന്നെ എന്തിനാണിത് മറച്ചുവയ്ക്കുന്നത്’ എന്ന കുറിപ്പോടെയാണ് സ്റ്റീഫെയ്ൻ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.ആർത്തവം സ്ത്രീക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും, ഒരോ സ്ത്രീയും ആൺമക്കളെ പഠിപ്പിക്കേണ്ടത് ആ ദിനങ്ങളിൽ അവർ അനുഭവിക്കുന്ന വേദനയും സഹനവും എത്രത്തോളം വലുതാണെന്നുമാണ്- സ്റ്റീഫെയ്ൻ പറയുന്നു. യോഗയ്‌ക്കിടെ ആർത്തവരക്തം പാന്റ്സിൽ പുരണ്ടത് യഥാർത്ഥത്തിൽ സ്റ്റീഫെയ്ൻ അറിഞ്ഞിരുന്നില്ല. യാദൃശ്ചികമായി നടന്ന സംഭവം സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ ഷെയർ ചെയ്യുകയായിരുന്നു എന്നാണ് സ്റ്റീഫെയ്ന്റെ വാദം.

 

തട്ടമിടാത്ത പൊട്ടുതൊട്ട സുന്ദരി : അസ്‌നിയ ആഷ്മി

 


നാദാപുരം: സുഹൃത്തുക്കള്‍ക്ക് ഒപ്പം പൊട്ട് തൊട്ട് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്‌ലിം യുവതിയെ ലീഗ് പ്രവര്‍ത്തകര്‍ വേട്ടയാടുന്നതായി പരാതി. ചിത്രത്തിന്റ പേരില്‍ നാദാപുരത്തെ പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തനിക്ക് എതിരെ വന്‍ പ്രചരണമാണ് നടന്ന് വരുന്നതെന്ന് യുവതി ആരോപിക്കുന്നു. മത വെറിയുടെ ഇരയാണ് താനെന്നും മത വിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റി കൊണ്ട് നടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണ്ടേയെന്നും യുവതി ചോദിക്കുന്നു.
ബംഗലൂരുവില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ അസ്‌നിയ ആഷ്മിനാണ് സ്വന്തം നാട്ടില്‍ താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തിഹത്യയെ കുറിച്ച് ശബ്ദമുയര്‍ത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രത്തെ അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ നാദാപുരം നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് ഷാജഹാന്റെ നേതൃത്വത്തിലുള്ള ലീഗ് പ്രവര്‍ത്തകര്‍ പടക്കോപ്പ് കൂട്ടുന്നതെന്ന് അസ്‌നിയ ആരോപിക്കുന്നു.തിയ്യന്മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നൂ എന്ന അധിക്ഷേപത്തോട് കൂടിയ ഓഡിയോ ക്ലിപ്പുകള്‍ നാദാപുരത്തെ പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി ആസ്‌നിയ പറയുന്നു.

 


മിസ് ആണോ മിസിസ് ആണോ?ഡോക്ടർ ആണെന്ന് അവൾ പറഞ്ഞു ;നമ്രതാ ദത്ത

 


രാഷ്ട്രീയം സിനിമ സാഹിത്യം എന്നിങ്ങനെ വേണ്ടതും വേണ്ടാത്തതുമൊക്കെ ചർച്ച ചെയ്യപ്പെടുന്നയിടമാണ് സമൂഹമാധ്യമം. കാര്യം എത്ര ഗൗരവുമുള്ളതായാലും ഒരൽപം തമാശ കലർത്തി അതു വൈറലാക്കാൻ സമൂഹമാധ്യമത്തോളം മികച്ചൊരു വേദിയില്ല. പുതിയ വിശേഷവും ഒരു വൈറൽ ട്വീറ്റിന്റേതാണ്. പത്തു വർഷത്തിനു ശേഷം കാമുകനോടു സംസാരിച്ച കാമുകിയുടെ അനുഭവമാണ് വൈറലാകുന്നത്. നമ്രതാ ദത്ത എന്ന പെൺകുട്ടിയുടെ ട്വീറ്റ് ആണ് ഒരൊറ്റ ദിവസം കൊണ്ട് സമൂഹമാധ്യമത്തിന്റെ ശ്രദ്ധയാകർഷിച്ചത്. സംഗതി മറ്റൊന്നുമല്ല മുൻകാമുകനെക്കുറിച്ചാണ് ട്വീറ്റ്. ''പത്തു വർഷത്തിനു ശേഷം എന്റെ മുൻകാമുകനോടു സംസാരിച്ചു. അദ്ദേഹം ചോദിച്ചു മിസ് ആണോ മിസിസ് ആണോ എന്ന്. ഞാൻ പറഞ്ഞു ഡോക്ടർ ആണെന്ന്''. ഇതാണ് വൈറലായ ആ ട്വീറ്റ്. ഒരായിരം കാര്യങ്ങൾ വെറും വരികളിൽ വ്യക്തമാക്കിയ കിടിലൻ സംഭാഷണം എന്നു പറഞ്ഞ് പലരും അതു റീട്വീറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ട്വിസ്റ്റ് അതൊന്നുമല്ല ഈ ട്വീറ്റ് നമ്രതയുടേതല്ലെന്നും മറിച്ച് എവി‌ടുന്നോ കോപ്പി ചെയ്തതാണെന്നുമാണ് ഇപ്പോഴത്തെ ചർച്ച.

 

ഞരമ്പ് രോഗികൾക്ക് എട്ടിന്റെ പണി ; ഡോ .ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ