Friday 23 June 2017

ടി പി എൽ : അലോകിന്‍ സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡ് ക്രിക്കറ്റ് ടീമിന്റെ നായികാസ്ഥാനത്തേക്ക് ലക്ഷ്മി രാജു

By BINDU PP.06 Mar, 2017

imran-azhar

 

 

 

 

ഇവൾ ലക്ഷ്മി രാജു വയസ് 24 തിരുവനന്തപുരത്ത് പൂജപ്പുരയിൽ  ജനിച്ച് ,ഇന്ന് സ്ത്രീസമൂഹത്തിന് തന്നെ ഒരു അഭിമാനമായി തീർന്നിരിക്കുന്നു. ടെക്നോപാർക്കിലെ വർക്ക് ഷിഫ്റ്റും , വർക്ക് ലോഡുകൾക്കുമിടയിൽ ക്രിക്കറ്റ് ടൂർണമെന്റ് പോലുള്ള പരിപാടികളാണ് ടെക്കികളുടെ ഏക ആശ്വാസം. ടെക്നോപാര്‍ക്കിലെ നൂറോളം കമ്പനികളില്‍ നിന്ന് 120ലധികം ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിൽ ഇത്തവണത്തെ പ്രധാനാകർഷണം ലക്ഷ്മി രാജു എന്ന മിടുക്കിയാണ്.അലോകിന്‍ സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ് ലക്ഷ്മി രാജു എന്ന പെൺകുട്ടി. ടെക്നോപാർക്ക് ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് നായികാസ്ഥാനത്ത് ഒരു പെൺപുലി എത്തുന്നത്. അതുകൊണ്ട് തന്നെ സ്ത്രീ സമൂഹത്തിന്  ഏറെ അഭിമാനകരമായ നിമിഷമാണ് ഇത്. ഇന്ന് ലക്ഷ്‌മി രാജു സ്ത്രീ സമൂഹത്തിനൊരു മാതൃകയും പുരുഷ സമൂഹത്തിന്റെ ആരാധനാപാത്രവുമായി മാറി കഴിഞ്ഞിരിക്കുന്നു.

 


ടി പി എൽ എന്നത് ടെക്കികളുടെ ഉത്സവമാണ്. എല്ലാ തിരക്കുകളെയും മാറ്റിനിർത്തിയാണ് ടെക്കികൾ ഈ മാമാങ്കത്തിന് ഇറങ്ങുന്നത്. ടെക്‌നോപാർക്കിലെ തന്നെ പല കമ്പനികൾ ടി പി എൽ ന് സഹകരിക്കാറില്ല. പലയിടത്തും പങ്കെടുക്കാൻ ടെക്കികൾ തയ്യാറാവുകയില്ല . അങ്ങനെ ഉള്ള ഈ സാഹചര്യത്തിൽ ലക്ഷ്മി രാജു എന്ന പെൺകുട്ടിയെ എല്ലാവരും മാതൃകയാക്കാൻ ശ്രമിക്കണം. ടി പി എൽ അനൗൺസ്‌മെന്റ് വന്ന സമയം മുതൽ സഹപ്രവർത്തകരെ ഏറെ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് നിർത്തിയത് ലക്ഷ്മിയാണ്.കമ്പനിയിലെ പുരുഷ പ്രജകളെയെല്ലാം വിശ്വാസത്തിലെടുപ്പിച്ച് ഒരു ടീം തുടങ്ങുവാനുള്ള മുന്‍കൈ എടുത്തത് ലക്ഷ്മി തന്നെയാണ്. നേതൃത സ്വഭാവമുള്ള ലക്ഷ്മി തന്നെയാണ് ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും ഏറ്റെടുക്കാൻ തയ്യാറായത്. അതുകൊണ്ട് തന്നെ ലക്ഷ്മിയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുവാന്‍ അലോകിന്‍ ടീമിനെ ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ അലോകിന്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തിനു തുടക്കം കുറിയ്ക്കുകയായിരുന്നു. ടെക്നോപാര്‍ക്ക് ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു വനിത താരം അവരുടെ ഏറ്റവും ആവേശകരമായ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് അലോകിന്‍ ലക്ഷ്മിയ്ക്ക് നല്‍കിയത്.

 


അലോകിന്‍ ക്രിക്കറ്റ് ടീം ഒന്നടങ്കം പറയുന്നത് ലക്ഷ്മിയാണ് അവരുടെ ഊർജമെന്ന്. മടിപിടിപ്പിക്കുന്ന പ്രാക്റ്റീസ് വേളകളിൽ സഹപ്രവർത്തകരെ മുന്നോട്ട് കൊണ്ടുവരാൻ ലക്ഷ്മി രാജു ഏറെ സഹായിച്ചിട്ടുണ്ടെന്ന്. അലോകിന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാൻ തയ്യാറായി നിന്ന ക്യാപ്റ്റന് നിർഭാഗ്യവശാൽ ആക്സിഡന്റ് ആയതിനെ തുടർന്ന് ആര് മുന്നോട്ട് നയിക്കുമെന്നതിനൊരു ഉത്തരമായിരുന്നു ലക്ഷ്മി രാജു.ലക്ഷ്മിയുടെ നേതൃത്വപാടവം ടീമിനെ മികച്ച രീതിയില്‍ പ്രകടനം നടത്തുവാന്‍ പ്രചോദനം നല്‍കുന്നു എന്നാണ് ടീം അംഗങ്ങള്‍ പറയുന്നത്. ഇത് ചരിത്ര താളുകളിൽ എഴുതപ്പെടേണ്ട ഒരു കഥയാണ് .............. എല്ലാ മേഖലകളിലും പെൺ സാന്നിധ്യം ഉണ്ടെന്ന് പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ പെൺകരുത്തിൽ നമുക്ക് അഭിമാനിയ്ക്കാം. ലക്ഷ്മി രാജു ടെക്നോപാർക്കിലെ സ്ത്രീകൾക്ക് മാത്രമല്ല ഈ സ്ത്രീ സമൂഹത്തിന് തന്നെ മാതൃകയാവാൻ സാധിക്കട്ടെ............