Friday 23 June 2017

അപേക്ഷയെന്ന ഈ പതിനൊന്നുകാരി.......

By Greeshma G Nair.06 Mar, 2017

imran-azhar

 

 

 
 
കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് നടക്കേണ്ട പ്രായത്തിൽ അവൾ വർണങ്ങളുടെയും ഡിസൈനിംഗുകളുടെയും ലോകത്താണ് . പ്രായം പതിനൊന്നാണെങ്കിലും സംസാരവും പെരുമാറ്റവുമെല്ലാം ശ്രദ്ധിച്ചാൽ  പക്വതയാർന്ന ഒരു ഫാഷൻ ഡിസൈനർ . ഓർമ വച്ച നാൾ മുതൽ അപേക്ഷയ്ക്ക് താൽപ്പര്യം  ഫാഷൻ രംഗത്തായിരുന്നു .പതിനൊന്നു വയസെത്തുന്നതിനു മുന്‍പ് അവള്‍ വരച്ചത് നൂറ്റഞ്ചോളം ഡിസൈനുകളാണ്. ഒപ്പം നിരവധി റെക്കോഡുകളും.



ഇനി ഈ പതിനൊന്നുകാരി ആരാണെന്ന് പറയാം ...

അപേക്ഷ എന്നാണ് ഈ മിടുക്കിയുടെ പേര് . ഇപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനറാണ് അപേക്ഷ . കൂട്ടുകാർ അപെക്     എന്നാണ് അപേക്ഷയെ വിളിക്കുന്നത് . അപേക്ഷയുടെ ബ്രാൻഡ് നെയിം പോലും ഇപ്പോൾ അപെക് എന്ന് മാറിയിരിക്കുകയാണ് .



ദുബായ് ഇന്റർനാഷനൽ ഫാഷൻ വീക്കിന്റെ ആവേശത്തിലാണ് അപേക്ഷയിപ്പോൾ .
പരിപാടികൾക്ക് പോകുമ്പോൾ എല്ലാവരുടെയും ഡ്രസിങ് സ്റ്റൈലൊക്കെ ശ്രദ്ധിക്കും ,എന്നിട്ട് അതിലും വെറൈറ്റി ആയി ഡ്രസ്സ് ഡിസൈൻ ചെയ്യും . ഓരോ പുതിയ വെറൈറ്റിസ് ഡ്രസ്സും ചെയ്യുമ്പോൾ മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന കോംപ്ലിമെന്റാണ് അപേക്ഷയെന്ന ഈ മിടുക്കി കുട്ടിയുടെ വിജയം .



 ഒൻപതാം പിറന്നാളിന് ഒരു ലൈറ്റ് പർപ്പിൾ ഹാഫ് ഫ്രോക്കാണ് ആദ്യമായി ഡിസൈൻ ചെയ്യുന്നത് . ഒൻപതാം വയസ്സിൽ ലഭിച്ച  പ്രോത്സാഹനമാണ്‌ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്ന നിലയിലേക്ക് അപേക്ഷയെ ഉയർത്തിയത് .



ഷാർജയിലെ ഇന്ത്യൻ എക്സലന്റ് സ്കൂളിൽ പഠിക്കുന്ന അപേക്ഷ  പഠനവും ഡാൻസ് ക്ലാസും ഡിസൈനിങ്ങും ഒരു പോലെ കൊണ്ടു പോകുന്നു. തൃശൂരാണ് അപേക്ഷയുടെ സ്വന്തം നാട്. ദുബായിൽ ഉദ്യോഗസ്ഥരായ ബിനോജും പ്രസീനയും ഏകമകൾക്ക് ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്.