By Veena Viswan.30 Jan, 2021
വിര്‍ജിനിയ:വിര്‍ജിനിയയിലെ മസ്സനുട്ടെന് റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു സ്റ്റെഫാനി ബ്രൗണിന്റെ കുടുംബം. അതിനിടയില്‍ പുറത്ത് കളിക്കാനായി പോയ തന്റെ നാലു വയസുകാരന് മകന് ഡൊമിനിക് തിരികെ വന്നത് ഒരു കുഞ്ഞതിഥിയുമായിട്ടായിരുന്നു. - ഒരു മാന്‍ കുട്ടി.
വാതില്ക്കല് മകനൊപ്പം ഒരു ജീവിയെയും കണ്ട സ്റ്റെഫാനി ഒന്നു ഞെട്ടിയെങ്കിലും മകന്റെ സ്പെഷ്യല്‍ ഫ്രണ്ടിനെ എല്ലാവരെയും കാണിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
ഉടന്‍ തന്നെ തന്റെ മൊബൈല്‍ ഫോണെടുത്ത് കയ്യോടെ ഒരു പടം പിടിച്ചു. ചിത്രം സ്റ്റെഫാനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായി. ഇതുവരെ 28000 ലേറെ പേരാണ് ഈ ചിത്രം പങ്കുവച്ചത്.
ആയിരക്കണക്കിന് കമന്റുകളും പോസ്റ്റില്‍ നിറഞ്ഞിട്ടുണ്ട്. മാനിന് ആഹാരം നല്‍കണമെന്നതായിരുന്നു മകന്റെ ആവശ്യം. എന്നാല്‍ മാന്‍കുട്ടിയെ കാട്ടിലേക്ക് തന്നെ വിടണമെന്നും അതിന്റെ അമ്മ അന്വേഷിക്കുമെന്നും കുഞ്ഞിന് പറഞ്ഞുകൊടുത്തുവെന്നും സ്റ്റെഫാനി പറഞ്ഞു.