Wednesday 10 August 2022




ട്രഡിഷണൽ ലുക്കിൽ സുന്ദരിയായി അമൃത; ചിത്രങ്ങള്‍ വൈറൽ

By santhisenanhs.31 Jul, 2022

imran-azhar

 

കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകള്‍ ശീതളായെത്തി പ്രിയം നേടിയ താരമാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

 

താരത്തിന്റെ യൂട്യൂബ് ചാനലിനും നല്ല പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. കിടിലൻ ഫോട്ടോഷൂട്ടുകളാണ് അമൃതയുടേതായി അടുത്ത ദിവസങ്ങളില്‍ പുറത്തെത്തുന്നത്.

 

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന്റെ കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. സെറ്റ് സാരിയിൽ അതിസുന്ദരിയായായണ് ഇത്തവണ അമൃത എത്തുന്നത്.

 

വലിയ നെക്ലേസും ആഭരണങ്ങളും അമൃതയ്ക്ക് കൂടുതൽ ഭംഗിയേകുന്നുണ്ട്. കല്ലു പതിപ്പിച്ച ചോക്കറും നീളമുള്ള കമ്മലും അമൃത അണിഞ്ഞിട്ടുണ്ട്. കുത്താമ്പുള്ളി കൈത്തറിയുടെ കോട്ടൺ സെറ്റ് സാരിയാണ് വേഷം.

 

ഒരിക്കൽ നിന്റെ പ്രണയം സ്വപ്നമായിരുന്നു, ഇന്ന് നിന്റെ പ്രണയം എനിക്ക് സ്വന്തമായിരിക്കുന്നു. പ്രാണൻപോലെ പ്രിയപ്പെട്ടതാകുന്നു… എന്ന കുറിപ്പോടെയാണ് അമൃത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.