Friday 24 September 2021




ലോക്കപ്പില്‍ മദ്യപാനം, വീഡിയോ പിടിത്തം; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു

By RK.30 Aug, 2021

imran-azhar


സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയെപ്പറ്റിയാണ്. ലോക്കപ്പില്‍ അടയ്ക്കല്‍ ശിക്ഷയാണ്. എന്നാല്‍, ജയില്‍ സുഖവാസ കേന്ദ്രമായി മാറിയാലോ? ഒരു സംഘം കുറ്റവാളികള്‍ ലോക്കപ്പിനുള്ളില്‍ മദ്യപിക്കുന്നതിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

 

ഗുണ്ടാത്തലവന്‍ നീരജ് ബവാനയും കൂട്ടാളികളായ രാഹുല്‍ കാല, നവീന്‍ ബാലി എന്നിവര്‍ മദ്യപിക്കുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നീരജ് ബവാനയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

പലതവണ മുമ്പ് കൊലപാതക പിടിച്ചുപറി കേസുകളില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട് തിഹാര്‍ മണ്ഡോളി ജയിലിലായിരുന്നു ഇവര്‍. ജയിലില്‍ ഇവരുടെ എതിരാളി സംഘത്തിലെ ഒരാളെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിനാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ഇവരെ വീണ്ടും അറസ്റ്റ് ചെയ്തത്. പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ഇവരെ ഓഗസ്റ്റ് 10 നാണ് വീണ്ടും മണ്ഡോളി ജയിലിലേക്ക് മാറ്റിയത്.

 

ജയിലില്‍ കിടക്കുമ്പോള്‍ത്തന്നെ നീരജിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.