Saturday 20 October 2018



പെണ്‍കുട്ടിയെ റാഞ്ചാന്‍ ഭീമന്‍ പരുന്തിന്റെ ശ്രമം- വീഡിയോ

By Anju N P.20 Jul, 2018

imran-azhar


ഇരയാണെന്ന് കരുതി എട്ടുവയസുകാരിക്ക് നേരേ ഭീമന്‍ പരുന്തിന്റെ ആക്രമണം. ഇരയാണെന്ന് കരുതി റാഞ്ചിയെടുക്കാന്‍ പറന്നിറങ്ങിയ പരുന്തില്‍ നിന്ന് നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കിര്‍ഗിസ്ഥാനിലെ ഇസൈക് കുല്‍ മേഖലയില്‍ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. തനിച്ച് നടന്നുകൊണ്ട് ഗ്രൗണ്ടില്‍ കുതിര സവാരിയും മത്സരങ്ങളും കാണുകയായിരുന്നു കുട്ടി.

 

ഇതിനിടെ ഭീമാകാരനായ പരുന്ത് ഗ്രൗണ്ടിലേയ്ക്ക് താഴ്ന്നു പറന്ന് വന്ന് കുട്ടിയെ റാഞ്ചാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പ്രതിരോധിക്കാനാകാതെ കുട്ടി നിലത്തു വീണു പോയി. സംഭവത്തിന്റെ വീഡിയോ ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന മറ്റു വിനോദ സഞ്ചാരികള്‍ പകര്‍ത്തിയിരുന്നു. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.