Wednesday 13 December 2017

റേഡിയോ ആക്ടിവിറ്റിയുമായ ഹെന്‍ട്രി ബെക്വറല്‍

By Farsana Jaleel.02 Mar, 2017

imran-azhar

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് ഒന്നാം തീയതി ആയിരുന്നു ആ കണ്ടുപിടുത്തം. റേഡിയോ ആക്ടിവിറ്റി എന്ന പ്രതിഭാസം കണ്ടുപിടിച്ച ആ ശാസ്ത്രജ്ഞന്‍ മറ്റാരുമല്ല ഹെന്‍ട്രി ബെക്വറല്‍ ആണ്. 1852 ഡിസംബര്‍ 15-ന് പാരീസില്‍ വിശ്രുത ശാസ്ത്രജ്ഞരുടെ കുടുംബത്തിലാണ് അന്ത്വാന്‍ ഹെന്റി ബെക്വല്‍ ജനിച്ചത്. ഭൗതികശാസ്ത്ര പ്രൊഭസറായിരുന്നു അച്ഛന്‍ അലക്‌സാന്‍ഡര്‍ എഡ്മഡ് ബെക്വറല്‍ സൗരവികിരണത്തെയും വസ്തുക്കളുടെ സ്വയം പ്രകാശ പ്രതിഭാസത്തെയും പറ്റി ഗവേഷണം നടത്തിയയാളാണ്. ഹെന്റിയുടെ മുത്തച്ഛന്‍ അന്ത്വാന്‍ സെസര്‍ അയിരില്‍നിന്ന് ലോഹം വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഒരു ഇലക്ട്രോലൈറ്റിക് രീതിയുടെ ഉപജ്ഞാതാവാണ്.