Sunday 30 April 2017

അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍

By FJ.04 Mar, 2017

imran-azhar

 

ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍. സ്‌കോട്ട്ലാന്റിലെ എഡിന്‍ബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്.

 

ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകള്‍ ബെല്ലിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു.  കേള്‍വി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങള്‍ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ല്‍ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസില്‍ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്‌കോട്ടിയയില്‍വച്ച് അന്തരിച്ചു.