Wednesday 20 June 2018

ലാല്‍ ബഹദൂര്‍ ശാസ്ത്രി വിടവാങ്ങിയിട്ട് അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍

By FJ.04 Mar, 2017

imran-azhar

 

ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്വതന്ത്ര ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ച വ്യക്തിയാണ് ശാസ്ത്രിയാണ്.



ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് ശാസ്ത്രി ഉത്തര്‍പ്രദേശിന്റെ ആഭ്യന്തരമന്ത്രിയായി. ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. 1951-ല്‍ അദ്ദേഹം ലോകസഭയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റയില്‍വേ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തമിഴ്നാട്ടിലെ അരിയല്ലൂരില്‍ നടന്ന തീവണ്ടി അപകടത്തെത്തുടര്‍ന്ന് രാജിവെച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1961-ല്‍ ഗതാഗതമന്ത്രിയായി.