Monday 04 July 2022




ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി നമിത; ബേബി ഷവർ ചിത്രങ്ങൾ വൈറൽ

By santhisenanhs.05 Jun, 2022

imran-azhar

 

തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയാണ് നമിത. ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ തനിക്കാകുമെന്ന് തെളിയിച്ചിട്ടുള്ള നമിത തെന്നിന്ത്യയിലെ പല ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 

ഇപ്പോൾ താരത്തിന്റെ ബേബി ഷവർ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നമിത തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കൊറിയോഗ്രാഫറായ കലാ മാസ്റ്ററും ഒപ്പം നമിതയും പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയിൽ അതിസുന്ദരിയായാണ് നമിതയെ ചിത്രങ്ങളിൽ കാണാനാവുക.

 

2017 നവംബർ തിരുപ്പതിയിൽ വെച്ചായിരുന്നു നമിതയുടെയുടെയും വീരേന്ദ്ര ചൗധരിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.

 

പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്. മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാമെന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്.