By santhisenanhs.16 May, 2022
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മലയാളത്തിന്റെ പ്രിയ നടി പാർവതി തിരുവോത്ത് ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ആണ്. സ്കൈ ഡൈവ് വിഡിയോയാണ് താരം പങ്കുവച്ചത്.
ദുബായിയിലെ ആകാശത്ത് പാറി പറക്കുന്ന പാർവതിയുടെ വീഡിയോ ഇതിനോടകം വൈറലാണ്. സ്കൈ ഡൈവ് ദുബായ് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണയുള്ള താരത്തിന്റെ വീഡിയോയ്ക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.