Thursday 26 April 2018

മ​ന്ത്രി​മാ​രു​ടെ കി​ട​പ്പ​റ​രം​ഗ​ങ്ങ​ളും സ​രിത സി​ഡി​യു​മെ​ല്ലാം വീ​ണ്ടും ചര്‍ച്ച

By kkm posted by Subha Lekshmi B R.28 Mar, 2017

imran-azhar

തിരുവനന്തപുരം: നിവേദനം നല്‍കാനെത്തിയ യുവതിയുമായി ഫോണില്‍ ലൈംഗിക സംഭാഷണം നടത്തിയെന്ന ചാനല്‍ പുറത്തുവിട്ട കേരളം ഞെട്ടലോടെ കേട്ട വാര്‍ത്തയും തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വെച്ചതും കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുന്നു. ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ പൊതു പ്രവര്‍ത്തകന്‍റെ സംശുദ്ധതയും മാധ്യമപ്രവര്‍ത്തിന്‍റെ ധാര്‍മ്മികതയും ഇന്നലെ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കാണ് ഇടം നല്‍കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനേകം കമന്‍റുകളും പ്രതികരണങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂം ഫേസ്ബുക്ക് പേജുകളിലും എത്തിക്കൊണ്ടിരിക്കുന്നത്.

 

ഉത്തരവാദിത്വപ്പെട്ടവരുടെ സംശയിക്കപ്പെടുന്ന സംശുദ്ധതയെ മുന്‍ നിര്‍ത്തി അനേകര്‍ചാനലിന്‍റെ തുടക്കത്തെ അനുകൂലിച്ചപ്പോള്‍ ഒട്ടേറെ പേര്‍ വാര്‍ത്ത ഉണ്ടാക്കിയ രീതിയെ വിമര്‍ശിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നു. ഭരണസംവിധാനങ്ങള്‍ ഉത്തരവാദിത്വമുള്ളതും വിശ്വസ്തതയ്ക്ക് നിരക്കുന്നതും ആയിരിക്കണമെന്ന് കൃത്യമായ സൂചന വാര്‍ത്ത നല്‍കുന്നെന്നാണ് പ്രൊഫ. കെ എം സീതി ഫേസ്ബുക്കില്‍ കുറിച്ചത്. സംസ്ഥാന രാഷ്ട്രീയവും മാധ്യമ ഇടപെടലും തമ്മിലുള്ള തുലനം പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും ഇത്തരം വാര്‍ത്തകള്‍ പൊതുസേവകരുടെ ഉത്തരവാദിത്വത്തെ കൂട്ടാന്‍ സഹായിക്കുമെന്നും പറയുന്നു. മാധ്യമധര്‍മ്മം പാലിക്കാത്ത കാര്യത്തില്‍ മംഗളത്തെ ഒറ്റപ്പെടുത്തേണ്ടെന്നും ചരിത്രത്തില്‍ പല പ്രസിഡന്‍റുമാരുടേയും പ്രധാനമന്ത്രിമാരുടെയും രാഷ്ട്രീയ ജീവിതം അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാറ്റിമറിച്ചിട്ടുണ്ടെന്നും പറയുന്നു.

 

മുന്‍പൊരിക്കല്‍ മറ്റൊരു സ്വകാര്യ ചാനല്‍ സംപ്രേഷണം തുടങ്ങി നൂറ്റിമൂന്നാം ദിവസമാണ് റജീനയുടെ വെളിപ്പെടുത്തലും രണ്ടു മാസം കഴിഞ്ഞ് കുഞ്ഞാലിക്കൂട്ടി രാജിവെച്ചതെന്നും അഡ്വ. എ ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. ഇപ്പോള്‍ പുതുതായി ആരംഭിക്കുന്ന ചാനലിന്‍റെ സ്വപ്നതുല്യമായ തുടക്കം മറ്റു ചാനല്‍ പ്രവര്‍ത്തകരെ അസ്വസ്ഥമാക്കിയെന്നും ജോസ് തെറ്റയിലിന്‍റെ കിടപ്പറ ദൃശ്യങ്ങള്‍ ഒരുളുപ്പുമില്ലാതെ ടെലികാസ്റ്റ് ചെയ്തവര്‍ പോലും ഇപ്പോള്‍ മാധ്യമ അധാര്‍മ്മികതയെ ചൊല്ലി രോഷം കൊള്ളുന്നത് കിട്ടാത്ത മുന്തിരി പുളിക്കും പോലെയാണെന്നും പറയുന്നുണ്ട്.

 

പുതുതായി ആരംഭിക്കുന്ന ചാനലിന് അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്‍ ജാവേദ് പര്‍വേശ് അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചത്. ഇന്നത്തെ ആത്മരോഷം കണ്ടാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ ഇനി ഒരു നടിയുടെ വീട്ടില്‍ പോയി കരിക്കു കുടിച്ചാല്‍ അശ്ളീലത്തോടെ ആരും കാര്‍ട്ടൂണ്‍ വരയ്ക്കുകയും തിരഞ്ഞെടുപ്പു പ്രചരണത്തിന് വരെ ആയുധമാക്കുകയും ചെയ്യില്ല. അബ്ദുല്ലക്കുട്ടിയെ സ്ത്രീയുടെ കൂടെ പിടികൂടി എന്ന് ഒരു കോടിയേരി ബാലകൃഷ്ണനും അശ്ളീലച്ചിരിയോടെ നിയമസഭയില്‍ ലൈവ് റിപ്പോര്‍ട്ടിങ്ങ് നടത്തില്ല. രാജ്മോഹന്‍ ഉണ്ണിത്താനെ സ്ത്രീയ്ക്കൊപ്പം കാണുന്പോള്‍ ഒരു ഡിഫിക്കാരന്‍റെയും ചോര തിളക്കില്ല.

ഉമ്മന്‍ചാണ്ടിയുടെ തീവണ്ടിയാത്രയെ പൊടിപ്പലോടെ എഴുതില്ല. കേരളത്തിലെ സകലചാനലകളുടെയും പാതിരാത്രിയിലെ ക്രൈം കഥകള്‍ ഇന്നത്തോടെ നിര്‍ത്തുമെന്നറിഞ്ഞതില്‍ അതിയായ സന്തോഷം. ആര് ഒടുവില്‍ ഇപ്പണി ചെയ്തുവെന്ന് മാത്രമേ ഇവിടെ വിഷയമായിട്ടുള്ളു. അതിനപ്പുറം ഡെക്കഷേന്‍ വേണ്ടെന്ന് പറയുന്നു.

ഇപ്പോള്‍ പുതുതായി ആരംഭിക്കുന്ന ചാനലിന് നേരെ വാളോങ്ങുന്നവരില്‍ ചിലരെങ്കിലും ഇത്തരം പോണ്‍ ക്ളിപ്പുകള്‍ മുന്‍പ് ലൈവായി കാണിച്ചവരാണ്. ജോസ് തെറ്റയിലിന്‍റെ കിടപ്പ് മുറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഒരു ചാനല്‍ ലൈവായി കൊടുത്തത്. ഈ ക്ളിപ്പ് പുതുതായി ആരംഭിക്കുന്ന ചാനലിന് കിട്ടിയത് കൊണ്ടാണ് മറ്റുള്ളവര്‍ നൈതികത പ്രസംഗിക്കുന്നതെന്നും അവരുടെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എപ്പോള്‍ ലൈവ് കാണിച്ചു എന്ന് ചോദിച്ചാല്‍ മതിയെന്നും ബഷീര്‍ വള്ളിക്കുന്നിന്‍റെ കുറിപ്പില്‍ പറയുന്നു. സരിതയുടെ ബ്ളൂ ഫിലിം കിട്ടാന്‍ കോയന്പത്തൂര്‍ വരെ ഒ.ബി. വാനും കൊണ്ട് ഓടിയവരാണ് ഇപ്പോള്‍ പുതുതായി ആരംഭിക്കുന്ന ചാനലിനെതിരെ ധാര്‍മിക രോഷം കൊള്ളുന്നത്. ഈ കുളിമുറിയില്‍ നിങ്ങളെല്ലാവരും നഗ്നരാണ് എന്ന് സാധാരണക്കാരായ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക എന്നാണ് ബഷീര്‍ വള്ളിക്കുന്നിന്‍റെ കുറിപ്പ്.

 

ചാനലിന്‍റെ ഈ റിപ്പോര്‍ട്ടിംഗിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്സ്ക്ളുസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചുകൊടുത്ത അതേ വഴിയിലൂടെ അവരും പോയി. സരിതയുടെ സിഡി അന്വേഷിച്ചു പോയതൊന്നും ആരും മറന്നിട്ടില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. പുതുതായി ആരംഭിക്കുന്ന ചാനലിന്‍റെ ഫേസ്ബുക്ക് പേജിലും അനേകര്‍ അനുകൂലിച്ചെത്തിയിട്ടുണ്ട്. ഇത്തരം ന്യൂസുകള്‍ പുറത്തു കൊണ്ടുവരണമെന്നും മറ്റ് പല മാധ്യമങ്ങളും വളച്ചൊടിക്കുമായിരുന്ന വാര്‍ത്ത അങ്ങിനെ ചെയ്യാതെയാണ് പുതുതായി ആരംഭിക്കുന്ന ചാനല്‍ പുറത്തുവിട്ടതെന്നും ചിലര്‍ പറയുന്നു. സ്വപ്നതുല്യമായ തുടക്കമാണ് ചാനലിന് കിട്ടിയതെന്ന വസ്തുതയ്ക്കിടയില്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ പുതിയ ചാനലിനെ വിമര്‍ശിച്ചെത്തിവര്‍ ഏറെയായിരുന്നു. ആദ്യം എതിര്‍പ്പുമായി രംഗത്ത് വന്നത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയായിരുന്നു.

 

മന്ത്രിയായിരിക്കുന്പോള്‍ മാത്രമാണ് അയാള്‍ മന്ത്രി. ലൈംഗികതയില്‍ ഏര്‍പ്പെടുന്പോള്‍ അയാള്‍ ഒരു മനുഷ്യന്‍ മാത്രമാണ് എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മന്ത്രി എന്ന സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണു കാര്യം. അല്ലെങ്കില്‍ അയാളുടെ സ്വകാര്യതയില്‍ നമുക്കെന്തു കാര്യം? എന്നായിരുന്നു മറ്റൊരുമാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇത് മാധ്യമ പ്രവര്‍ത്തനം ആണെന്നും അമേദ്യപ്രവര്‍ത്തനമാണെന്നും പുതുതായി ആരംഭിക്കുന്ന ചാനല്‍ ക്രിമിനല്‍ സംപ്രേഷണം നടത്തിയെന്നുമെല്ലാമായിരുന്നു ഇവര്‍ ആരോപിച്ചത്. ചാനലിന്‍റെ വാര്‍ത്ത സദാചാര പോലീസിംഗാണെന്ന് ആരോപിച്ച ്അനേകര്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തി.